Monday, October 29, 2012

ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതില്‍ QLS മുഖ്യ പങ്കു വഹിച്ചു : പി ടി എ റഹീം എം എല്‍ എ


കൂളിമാട്:ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം എല്‍ എ പറഞ്ഞു.ക്യു എല്‍ എസ് കൂളിമാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നിഖില മേഖലകളെയും പരാമര്‍ശിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.അത് ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നാം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയില്‍ എ.സി.അഹമ്മദ് കുട്ടി മൌലവി അധ്യക്ഷത വഹിച്ചു. കെ.എ.ഖാദര്‍ മാസ്‌റര്‍,അബ്ദുല്‍ മജീദ് മദനി മദനി,സി എ ശുക്കൂര്‍ മാസ്റ്റര്‍,ശഹുല്‍ ഹമീദ്,ഡോ.സുധീഷ്,കെ ടി നാസര്‍,എന്‍ എം ഹുസൈന്‍,വി അബ്ദുല്‍ കരീം, കെ സി ഇസ്മാലുട്ടി എന്നിവര്‍ പ്രസംഗിച്ചു.ഇ അഷ്‌റഫ് സ്വാഗതവും സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ സന്ധ്യക്ക് എന്‍.ഉമ്മര്‍ നേതൃത്വം നല്‍കി. അസ് ല അരീക്കോട്, ഇ.ഫെമിന,ദിയ അബൂബക്കര്‍,അബ്ദുല്‍ ബഷീര്‍,ജനീസ്,നിഹാന,അഫ്രീന്‍ അഹമദ് തുടങ്ങിയവര്‍ ഗാനമാലപിച്ചു.
Read More

Saturday, October 27, 2012

എല്ലാ മനുഷ്യരെയും സ്നേഹിച്ചും ബഹുമാനിച്ചും വിശ്യമാനവികത ഉയര്‍ത്തിപ്പിടിക്കുക : ഡോ. ഹുസൈന്‍ മടവൂര്‍


സലാല: ജാതിമത ഭേദമന്യേ എല്ലാ മനുഷ്യരെയും വിഷയ മാനവികത ഉയര്‍ത്തിപ്പിടിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജന.സെക്രട്ടറിയും സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായ ഡോ. ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു നേതൃത്വം നല്‍കി ഖുതുബ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

വിദേശ രാഷ്ട്രങ്ങളില്‍ തൊഴിലെടുത്ത് കഴിയുന്ന പ്രവാസി സമൂഹമാണ് അവിടങ്ങളിലെ യഥാര്‍ത്ഥ അമ്ബാസടര്‍മാരെന്നും അതിനാല്‍ വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യാ രാജ്യത്തിന്റെ യഷസ്സുയര്ത്താന്‍ പ്രവാസികള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റൂവി ഫാമിലി ഷോപ്പിംഗ്‌ സെന്റര്‍ കോമ്പൌണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി പങ്കുകൊണ്ടു.
Read More

Thursday, October 25, 2012

ഇബ്‌റാഹീം നബിയുടെ വിശ്വാസ ദാര്‍ഢ്യവും അര്‍പ്പണ ബോധവും ജീവിതത്തില്‍ പകര്‍ത്തുക - ISM


കോഴിക്കോട്: ദൈവത്തിന്റെ മിത്രവും ആദര്‍ശപിതാവുമായ ഇബ്‌റാഹീം നബിയുടെ വിശ്വാസദാര്‍ഢ്യവും അര്‍പ്പണബോധവും ജീവിതത്തില്‍ പകര്‍ത്താന്‍ വിശ്വാസിസമൂഹം സന്നദ്ധരാകണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ്മുജീബുര്‍റഹ്മാന്‍ കിനാലൂരും ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ആഹ്വാനം ചെയ്തു. 

അന്ധവിശ്വാസങ്ങളും അധാര്‍മിക പ്രവണതകളും സമൂഹത്തില്‍ ശക്തിപ്പെടുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. അമൂല്യവും പ്രിയങ്കരവുമായതെന്തും ദൈവത്തിനുവേണ്ടി ത്യജിക്കാനുള്ള സന്നദ്ധത മനുഷ്യനുണ്ടാവണം. മാനവികൈക്യത്തിന്റെ വിളംബരമായ ബലിപെരുന്നാള്‍ ഉയര്‍ത്തുന്ന ഐക്യസന്ദേശം സമകാലിക സാഹചര്യത്തില്‍ പ്രസക്തമാണെന്നും ഐ എസ് എം നേതാക്കള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
Read More

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം : MSM


തിരൂര്‍ : വിവര സാങ്കേതിക മേഖലയിലെ അത്ഭുതാവഹമായ മാറ്റങ്ങള്‍ മിനുട്ടുകളെയും സെക്കെന്റുകളെയും നിയന്ത്രിക്കുന്ന പുതിയ കാലത്ത് പൊതു സമൂഹം വിശിഷ്യ വിദ്യാര്‍ഥികള്‍ പൂര്‍ണ അര്‍ത്ഥത്തിലെ സൈബര്‍ സാക്ഷരത കൈവരിക്കണം . വിപ്ലവങ്ങള്‍ക്കും വസന്തങ്ങള്‍ക്കും തിരികൊളുത്തിയ കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണമെന്നും 'വിജ്ഞാനം വിവേകം വികാസം ' എന്ന പ്രമേയത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എം എസ് എം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമിതി സംഘടിപ്പിച്ച 'സോഷ്യല്‍ നെറ്റ് വര്‍ക്കും സാമൂഹിക പ്രതിബന്ധതയും ' എം എസ് എം ജില്ലാ സിമ്പോസിയം അഭിപ്രായപ്പെട്ടു. 

സ്വന്തത്തോടും സ്വന്തം സഹോദരനോടും നീതിപൂര്‍വ്വം പെരുമാറാന്‍ കഴിയാത്തവര്‍ കാണാമറയത്തെ കാഴ്ച്ചകളില്‍ ഊറ്റം കൊള്ളുന്നതും പരിതപിക്കുന്നതും പരിഹാസ്യമാണ്. വൈയക്തികമായ പടങ്ങളും സ്ടാറ്റസ്സുകളും മുന്‍ നിര്‍ത്തി ലൈക്കുകളും കമന്റുകളും മാത്രം ഉറ്റ് നോക്കുന്ന വിദ്യാര്‍ഥി ലോകത്തെ സമൂഹവുമായി സക്ക്രിയമായി കണ്ണി ചേര്‍ക്കുന്നതിന്ന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം .വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിവരങ്ങളും പദ്ധതികളും കൈമാറുന്നതിന്ന്‍ വിദ്യാര്‍ഥി സംഘടനകളുടെ മേല്‍നോട്ടത്തില്‍ സംവിധാനങ്ങളുണ്ടാവണം. സൈബര്‍ ലോകത്തെ അരുതായ്മകള്‍ വിദ്യാര്‍ഥി ലോകത്തെ ഗ്രസിക്കുന്നത് തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും സിമ്പോസിയം ആഹ്വാനം ചെയ്തു. 

സിമ്പോസിയം ഐ എസ് എം ജില്ലാ സെക്രെട്ടറി ശരീഫ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് പൊന്നാനി (കെ എസ് യു ), കെ എം ഷാഫി (എം എസ് എഫ് ), അഷ്‌റഫ്‌ കുണ്ടോട്ടി (എസ് ഐ ഒ ), ആസിഫലി കണ്ണൂര്‍ (എം എസ് എം ), സഗീര്‍അലി പന്താവൂര്‍ , സാബിക് പുല്ലൂര്‍ , സഹീര്‍ വെട്ടം , സയ്യിദ് ഉമ്മര്‍ , രസീം ഹാരൂണ്‍ ചര്ച്ചയില്‍ പങ്കെടുത്തു.
Read More

Monday, October 22, 2012

മസ്കത്ത് ഇസ്ലാഹി മദ്രസ പത്താം വാര്‍ഷികം സമാപിച്ചു


മസ്കത്ത്: മസ്കത് ഇസ്ലാഹി സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്കത് ഇസ്ലാഹി മദ്രസയുടെ പത്താം വാര്‍ഷികം സമാപിച്ചു. റുവി അല്‍ മസ ഹാളില്‍നടന്ന പരിപാടിയില്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എം നജീബ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മത മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതോടപ്പം ഭൌതിക സംവിധാനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും ഇന്ന് മദ്രസാ സംവിധാനം കൊണ്ട്മലയാളികള്‍ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന്‍ പ്രചരിപ്പിക്കുന്നവര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് സമൂഹത്തെ തള്ളിവിടുകയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 QLS വാര്‍ഷിക പരീക്ഷ വിജയികള്‍ക്ക് ഒമാന്‍ ഓവര്‍സീസ് മാനേജര്‍ അബ്ദുറസാക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈസ്റ്റര്‍ പേള്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ആശംസകള്‍ നേര്‍ന്നു. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ കാരുണ്യത്തിനു ഉദാഹരണമായി തന്‍റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ എറിഞ്ഞു ഉപദ്രവിക്കുമായിരുന്ന ഒരു ജൂത പെണ്‍കുട്ടി അസുഖമായി കിടക്കുന്നത് അറിഞ്ഞ് അവരുടെ രോഗശമനത്തിന് പ്രാര്‍ഥിച്ച ചരിത്രം ആധുനിക സമൂഹത്തിനു വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്‍ അദ്ദേഹം സൂചിപ്പിച്ചു. MIC പ്രസിഡന്റ്‌ സിറാജ്‌ നെലാട്ട് അധ്യക്ഷത വഹിച്ചു. അക്ബര്‍ സാദിക്ക്, ഹാഷിം അംഗടിമുഗര്‍, ആഷിഖ് പി .എം, സലിം സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ വേദിയില്‍ നടന്നു.
Read More

Sunday, October 21, 2012

നവോത്ഥാനത്തിന്റെ പേരില്‍ ജീര്‍ണത പ്രചരിപ്പിക്കരുത്‌ - CP ഉമര്‍ സുല്ലമി


കൊല്ലം: പരിഷ്‌കൃത സമൂഹത്തില്‍ വരാന്‍ പാടില്ലാത്ത ജീര്‍ണതയാണ്‌ നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു വിഭാഗം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ ശക്തമായ ബോധവല്‍കരണം നടത്തണം. ഐ എസ്‌ എം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കേരള മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞ ജിന്നുബാധ, സിഹ്‌റ്‌ബാധ തുടങ്ങിയ അന്ധവിശ്വാസങ്ങളെ പുനരാനയിച്ച്‌ നവോത്ഥാന പാതകളെ കഴിഞ്ഞ പത്തുവര്‍ഷമായി മലീമസമാക്കുന്നവര്‍ കടുത്ത അനീതിയാണ്‌ കാട്ടുന്നതെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു. 

 ശറഫുദ്ദീന്‍ നിബ്‌റാസ്‌ അധ്യക്ഷതവഹിച്ചു. കെ.ഒ യൂസുഫ്‌, സി.വൈ സാദിഖ്‌, അബ്‌ദുസ്സലാം മദനി, സ്വലാഹുദ്ദീന്‍ പള്ളിമുക്ക്‌ പങ്കെടുത്തു. എസ്‌ ഇര്‍ഷാദ്‌ സ്വലാഹി സ്വാഗതവും എ എച്ച്‌ അനീസ്‌ നന്ദിയും പറഞ്ഞു. എം എസ്‌ എം സംസ്ഥാന തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷയില്‍ ജൂനിയര്‍ വിഭാഗം ഒന്നാംറാങ്ക്‌ നേടിയ മുഹ്‌ലിസക്ക്‌ ഐ എസ്‌ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സി പി ഉമര്‍ സുല്ലമി സമ്മാനിച്ചു.
Read More

QLS പ്രതിഭകളെ ആദരിച്ചു


മഞ്ചേരി: ഐ എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ ക്യു എല്‍ എസ്‌ പ്രതിഭാ അവാര്‍ഡ്‌മീറ്റ്‌ കെ എന്‍ എം സെക്രട്ടറി സി അബ്‌ദുല്ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്യു എല്‍ എസ്‌ റാങ്ക്‌ ജേതാക്കളായ ഹഫ്‌സത്ത്‌ കാഞ്ഞിരാല, കെ അബ്‌ദുല്ലത്തീഫ്‌, എ പി സീനത്ത്‌, സൈനബ മങ്കട, എ ബുഷ്‌റ, ടി കെ നസീറ, ടാലന്റ്‌ടെസ്റ്റ്‌ പ്രതിഭകളായ ഫര്‍ഹാന്‍ അബ്‌ദുല്‍ കരീം, ലൈലാബീഗം, മറിയുമ്മ ഉഴുന്നന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ വിതരണം ചെയ്‌തു. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി മരുത, അലി അശ്‌റഫ്‌ പുളിക്കല്‍, സലീം പെരിമ്പലം, ശാക്കിര്‍ബാബു കുനിയില്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി സംസാരിച്ചു.
Read More

എന്‍ എസ് എസിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് അന്വേഷണം വേണം: ISM


കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കി എന്‍ എസ് എസ് അവിഹിതമായി നേടിയ മുഴുവന്‍ സമ്പാദ്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത് ചോദിക്കുമ്പോള്‍ സാമുദായിക പ്രീണനം കാണുന്ന എന്‍ എസ് എസ് നേതൃത്വം, ഇരുമുന്നണികളോടും വിലപേശി അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയതായുള്ള ആരോപണങ്ങളെക്കുറിച്ച് മറുപടി പറയണം. യോഗ്യതാ മാനദണ്ഡങ്ങള്‍ മറികടന്ന് സുകുമാരന്‍ നായരുടെ മകള്‍ക്ക് എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി നല്കാനുള്ള നീക്കം ഗൗരവമായി കാണണം. സമുദായത്തിന്റെ പേരില്‍ സ്വാര്‍ഥ ലാഭങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്ന എന്‍ എസ് എസ് നീക്കങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ ബോധവാന്മാരാകണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.

 ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, യു പി യഹ്‌യാഖാന്‍, മന്‍സൂറലി ചെമ്മാട,് ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ പ്രസംഗിച്ചു.
Read More

Sunday, October 14, 2012

ഐക്യസംഘത്തിന്റെ പൈതൃകമുള്ളവര്‍ ഒന്നിക്കണം : KNM


കൊടുങ്ങല്ലൂര്‍: കേരള മുസ്‌ലിം ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപമെടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് ഐക്യസംഘത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ ആഹ്വാനം ചെയ്തു. സമുദായ പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങളെല്ലാം ഐക്യസംഘത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പരിണിത ഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഒന്നിക്കാന്‍ എല്ലാ സംഘടനകളും മുന്നോട്ട് വരണം.അടിസ്ഥാന വിഷയങ്ങളിലുള്ള ആശയ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തിന് വേണ്ടി ഒന്നിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളീയ സമൂഹത്തിന്റെ മുഖ്യധാരയില്‍ മുസ്‌ലിം സമുദായത്തെ സജ്ജമാക്കാന്‍ ലക്ഷ്യം വെക്കുന്നവര്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

വക്കം മൗലവിയുടേയും കെ എം മൗലവിയുടേയുമെല്ലാം നവോത്ഥാന സംരംഭങ്ങളുടെ പൈതൃകം അവകാശപ്പെടുന്നവര്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതപെട്ടിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആജീവനാന്തം പോരാടിയ വക്കം മൗലവിയേയും കെ എം മൗലവിയേയുമെല്ലാം മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികയിലേക്ക് തിരിച്ച് തെളിക്കുന്നവരെ തള്ളിപ്പറയാനും ഐക്യസംഘത്തിന്റേയും പരിഷ്‌കര്‍ത്താക്കളുടേയും ആശയം മുറുകെ പിടിച്ച് മുന്നേറുന്ന മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരുവാന്‍ സന്നദ്ധമാകുകയും വേണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
Read More

ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു


എറിയാട്: മുസ്‌ലിം നവോത്ഥാന പോരാട്ടങ്ങള്‍ക്ക് അടിത്തറ പാകിയ ഐക്യസംഘത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആചരിച്ചു. ഐക്യസംഘത്തിന്റെ നായകനായിരുന്ന എറിയാട് മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഐക്യവിലാസം തറവാട്ട് മുറ്റത്ത് ഒരുക്കിയ ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള .സ്ത്രീകളും പണ്ഡിതരുമടക്കമുള്ള ആയിരങ്ങള്‍ പങ്കെടുത്തു. ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച സമ്മേളനം ആഹ്വാനം ചെയ്തു. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ സ്മരണകള്‍ ഇരമ്പിയ വേദിയില്‍ അദ്ദേഹത്തിന്റെ മകന്‍ അഡ്വ.പി.കെ.എം. ഹബീബിന്റെ വികാരഭരിതമായ വാക്കുകള്‍ സദസ് ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. തള്ളിക്കളയപ്പെട്ട ഒരു മനുഷ്യനും ആ മനുഷ്യന്‍ രൂപം കൊടുത്ത ഐക്യ സംഘത്തിന്റെയും പുനര്‍ സ്ഥാപനമാണിതെന്നും തനിക്കും തന്റെ കുടുംബാംഗങ്ങള്‍ക്കും അതില്‍ സന്തോഷമുണ്ടെന്നും ഹബീബ് പറഞ്ഞു. ഇസ്‌ലാമില്‍ മുന്നേറ്റത്തെ നവോത്ഥാനത്തിലേക്ക് കൈപിടിച്ചുനടത്തിയ ഐക്യസംഘത്തെ വിസ്മരിച്ച് ഒരു നവോത്ഥാനപ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ലെന്ന് മുന്‍മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പറഞ്ഞു. നവോത്ഥാനത്തിന്റെ 90 വര്‍ഷങ്ങള്‍ പഠനസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമിയായ കൊടുങ്ങല്ലൂരിലെ എറിയാട് പിറന്നുവീണ ഐക്യസംഘത്തിന്റെ അടിത്തറയില്‍ ചവിട്ടിനിന്നാണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് പ്രയാണം ആരംഭിച്ചത്. എന്നാല്‍, ഈ നവോത്ഥാന നായകന്മാരെ തിരിച്ചറിയുവാനും അംഗീകരിക്കുവാനും ചില ഭാഗങ്ങളില്‍ എന്നും ഉയര്‍ന്ന തടസ്സവാദങ്ങളാണ് മുസ്‌ലിം സമുദായം പുരോഗതിയിലെത്തുവാന്‍ വൈകിയതിന് കാരണം -ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

 കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഓള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. പി.കെ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. ധനപാലന്‍ എം.പി. മുഖ്യാതിഥിയായി. കെ.എന്‍.എം. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, സഫറലി ഇസ്മയിലിന് നല്‍കി പ്രകാശനം ചെയ്തു. ഉസൈബുള്ള താനാളൂര്‍ അഡ്വ. പി.കെ. മുഹമ്മദ്ഹബീബ്, ഇ.വി. രമേശന്‍, പ്രൊഫ. എന്‍.വി. അബ്ദുള്‍റഹ്മാന്‍, പി.കെ. ഇബ്രാഹിംഹാജി, പി.കെ. അബ്ദുള്‍ജബ്ബാര്‍ മണപ്പാട്ട്, പ്രൊഫ. കെ.ഐ. അബ്ദുള്ള, പി.എ. മുഹമ്മദ് മണപ്പാട്ട്, പ്രൊഫ. എം. ഹാറൂണ്‍, കെ. അബ്ദുള്‍സലാം എന്നിവര്‍ പ്രസംഗിച്ചു. ഡോ. എം. ഗംഗാധരന്‍, ഡോ. കുഞ്ഞാലി, ഡോ. അഷറഫ് വാണിമേല്‍, ഡോ. ജമാല്‍ മുഹമ്മദ്, ഡോ. പി.എ. മുഹമ്മദ് സെയ്ദ്, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പഠന സെഷനില്‍ കെ.പി. സക്കറിയ, എ. അസ്ഗര്‍ അലി, ഡോ. പി.പി. അബ്ദുള്‍ഹഖ്, മുജീബ് റഹ്മാന്‍ കിനാലൂര്‍, കെ. അബൂബക്കര്‍ മൗലവി, അബൂബക്കര്‍ നന്മണ്ട, പി.ടി. ബീരാന്‍കുട്ടി സുല്ലമി, സി. മുഹമ്മദ് സലിം, ഐ.പി. അബ്ദുള്‍സലാം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. 

സമാപന പൊതുസമ്മേളനം എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. എം. സലാഹുദ്ദീന്‍ മദനി മുഖ്യപ്രഭാഷണം നടത്തി. എന്‍.എം. അബ്ദുള്‍ജലീല്‍, അബ്ദുള്‍ലത്തീഫ് കരിമ്പിലാക്കന്‍, ജാസിര്‍ രണ്ടത്താണി, ഷമീല ഇസ്‌ലാഹിയ, ഇ.ഐ. മുജീബ്, കെ.എ. അബ്ദുള്‍ഹബീബ് മദനി എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, October 12, 2012

'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഒന്നാംവാര്‍ഷിക പരിപാടികള്‍ ഇന്ന് ഉച്ചക്ക് ആരംഭിക്കും


ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒന്നാംവാര്‍ഷികവും പഠനക്യാമ്പും ഒക്ടോബര്‍ 12ന് അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ക്യാമ്പിലും പൊതുസമ്മേളനത്തിലും ഖത്തറിലെയും കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കന്മാരും പങ്കെടുക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ ആന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, വെളിച്ചം ചെയര്‍മാനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി, എന്‍.പി. അബ്ദുള്‍ഗഫൂര്‍ ഫാറൂഖി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. 

 പരിപാടിയുടെ വിജയത്തിനായി ഷംസുദ്ദീന്‍ ഒളകര ചെയര്‍മാനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജൂണില്‍ ആരംഭിച്ച വെളിച്ചം പഠന പദ്ധതിയില്‍ 2500 ഓളം പഠിതാക്കള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പരീക്ഷകള്‍ നടന്നതായി വെളിച്ചം ചെയര്‍മാന്‍ അബ്ദുള്‍അഹദ് മദനി അറിയിച്ചു. ആറാമത് പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഷിക സംഗമത്തില്‍ നടക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും. 

വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ മാതൃകയില്‍ 'ദ ലൈറ്റ്' എന്ന പേരില്‍ ഇംഗ്ലീഷിലും അമുസ്‌ലിം സഹോദരങ്ങള്‍ക്കായി 'വെളിച്ചം മാര്‍ഗദീപം' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാഹി' സെന്ററില്‍ ചേര്‍ന്ന ഇസ്‌ലാഹി സംഘടനകളുടെ സംയുക്തകണ്‍വെന്‍ഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ ഒളകര, ഡോ. അബ്ദുല്‍ അഹദ് മദനി, സുബൈര്‍ വക്‌റ, ബഷീര്‍ അന്‍വാരി, അബ്ദുല്‍ ലത്തീഫ് നല്ലളം, എം.എ. റസാഖ്, റശീദ് അലി, ഫോക്കസ് സി.ഇ.ഒ. ശമീര്‍, അശ്‌റഫ് മടിയാരി, ഉമര്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലക്കര സ്വാഗതവും മുനീര്‍ സലഫി നന്ദിയും പറഞ്ഞു.
Read More

Monday, October 08, 2012

ആദര്‍ശത്തനിമ തിരിച്ചറിയണം : അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍


പട്ടാമ്പി: മുജാഹിദ്‌ പണ്ഡിതന്മാര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും വ്യതിയാനാരോപണങ്ങള്‍ ഉന്നയിച്ച്‌ സംഘടന പിളര്‍ത്തിയവര്‍ യഥാര്‍ഥ ആദര്‍ശത്തനിമ യഥാര്‍ഥ മുജാഹിദുകളില്‍ നിന്നും കണ്ടുപഠിക്കണമെന്ന്‌ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു. ഐ എസ്‌ എം യുവജനസമ്മേളനത്തിന്റെ പട്ടാമ്പി മേഖലാ പ്രഖ്യാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സ്വബാഹി, ജലീല്‍ ആമയൂര്‍, വി അബ്‌ദുര്‍റസ്സാഖ്‌ സലഫി പ്രസംഗിച്ചു.
Read More

MSM സിമ്പോസിയം സംഘടിപ്പിച്ചു


കോഴിക്കോട്‌: കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിന്റെ ഭാഗമായി സൗത്ത്‌ ജില്ലാ എം എസ്‌ എം `സോഷ്യല്‍നെറ്റ്‌വര്‍ക്കും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം സുധീന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ മീഡിയകള്‍ വിപ്ലവം സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ ഗുണഫലമായ വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. എം എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി മിസ്‌ഹബ്‌ കീഴരിയൂര്‍, എസ്‌ ഐ ഒ ജില്ലാ കാമ്പസ്‌ സെക്രട്ടറി ഷാഫി കക്കോടി, എം എസ്‌ എം സംസ്ഥാന കാമ്പസ്‌ വിംഗ്‌ ചെയര്‍മാന്‍ റിഹാസ്‌ പുലാമന്തോള്‍ സംസാരിച്ചു. ജരീര്‍ പാലത്ത്‌ വിഷയാവതരണം നടത്തി. നബീല്‍ പാലത്ത്‌ സ്വാഗതവും മുഹാവിന്‍ മുബാറക്‌ നന്ദിയും പറഞ്ഞു.
Read More

തിരൂര്‍ മണ്ഡലം ISM യുവജനസംഗമം നടത്തി


തിരൂര്‍: ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരൂര്‍ മണ്ഡലം ഐ എസ്‌ എം യുവജനസംഗമം സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റാഫി പാലക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ പി അബ്‌ദുല്‍ വഹാബ്‌ അധ്യക്ഷം വഹിച്ചു. വി എം അബ്‌ദുല്‍ മജീദ്‌, എം എം അഷ്‌റഫ്‌, ശരീഫ്‌ പാറയില്‍, ഐ വി ജലീല്‍, സാബിക്‌ പുല്ലൂര്‍, ഹുസൈന്‍ കുറ്റൂര്‍, സി എം സി അറഫാത്ത്‌ പ്രസംഗിച്ചു. ഭാരവാഹികള്‍: ഐ വി അബ്‌ദുല്‍ ജലീല്‍ (പ്രസിഡന്റ്‌), യാസിര്‍ അറഫാത്ത്‌ പറവണ്ണ (സെക്രട്ടറി), ശരീഫ്‌ പാറയില്‍ (ട്രഷറര്‍))
Read More

അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒന്നിക്കുക : ശഫീഖ്‌ അസ്‌ലം


മേപ്പയ്യൂര്‍: : പുരോഗമന പ്രസ്ഥാനക്കാര്‍ തന്നെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന അപകടകരമായ അവസ്ഥ തൗഹീദീ ആശയക്കാര്‍ തിരിച്ചറിയണമെന്നും അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഏകദൈവ വിശ്വാസികള്‍ ഒന്നിക്കണമെന്നും ശഫീഖ്‌ അസ്‌ലം പറഞ്ഞു. ഐ എസ്‌ എം യുവജന സമ്മേളനത്തിന്റെ മേപ്പയൂര്‍ മണ്ഡലം പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി അധ്യക്ഷതവഹിച്ചു. ഈസ മദനി, കെ എം അബ്‌ദുല്‍ അസീസ്‌, കെ എസ്‌ റഫീഖ്‌, കെ അന്‍ഷിദ്‌ പ്രസംഗിച്ചു.
Read More

പ്രവാസികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് ഖുര്‍ആന്‍ പരീക്ഷ


ദുബൈ: ഒരു വീട്ടില്‍ നിന്നും ഒന്നിലേറെ അംഗങ്ങള്‍ ഒന്നിച്ചിരുന്നെഴുതിയ ഖുര്‍ആന്‍ പരീക്ഷ പ്രവാസികള്‍ക്ക് പുതിയ പരീക്ഷാനുഭവം സമ്മാനിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് വിവിധ എമിറേറ്റുകളില്‍ ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചെത്തിയത്. യു എ ഇയിലെ പത്ത് പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന വിജ്ഞാന പരീക്ഷയില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. 

ഐ എസ് എം മുഖപത്രമായ ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് അനുസരിച്ചായിരുന്നു ഇത്തവണ പരീക്ഷ. ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാത്വിഹയും രണ്ടാം അധ്യായമായ അല്‍ ബഖറയിലെ ഇരുപത് സൂക്തങ്ങളും ഉള്‍പ്പെടുത്തിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റമദാന് മുമ്പ് സിലബസ് പഠിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ദുബൈയില്‍ അല്‍ഹംരിയ്യ, അല്‍മുഹൈസിന, കറാമ, ദേര എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് യു എ ഇയിലെ പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read More

'വെളിച്ചം' ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി


ദോഹ: ഒക്ടോബര്‍ 12-ന് അല്‍ വക്‌റ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന വെളിച്ചം ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നടന്ന ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി മീറ്റ് ശ്രദ്ധേയമായി. ഷംഫോര്‍ഡ് നോബിള്‍ സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡന്റ് സുലൈമാന്‍ മദനി നിര്‍വഹിച്ചു. പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലമെന്ന് പ്രഖ്യാപിച്ച ദൈവികഗ്രന്ഥമാണ് ഖുര്‍ആന്‍. വിവരസാങ്കേതികവിദ്യ കുതിച്ചുകയറുന്ന ഈ കാലത്ത് വിശുദ്ധ ഖുര്‍ആന്‍ വായിക്കാന്‍ പോലും അറിയാത്ത പതിനായിരക്കണക്കിന് ആളുകള്‍ ഗള്‍ഫിലും നാട്ടിലുമായുണ്ടെന്നത് ഖേദകരമാണ് -അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വെളിച്ചം പോലുള്ള പദ്ധതികള്‍ വലിയ മാറ്റം ഉണ്ടാക്കും. വിശുദ്ധ ഖുര്‍ആനുമായി ബന്ധപ്പെട്ട മത്സരപരിപാടികള്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കും. പ്രത്യേകിച്ച് കുട്ടികളില്‍ ഖുര്‍ആന്‍ പഠിക്കാനും അത് പാരായണം ചെയ്യാനുമുള്ള മനസ്സ് ഇതിലൂടെ വളര്‍ത്തിയെടുക്കാന്‍ സാധിക്കും -അദ്ദേഹം പറഞ്ഞു. 

മത്സരവിജയികള്‍: : 

വിദ്യാര്‍ഥിവിഭാഗം ആണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), ആബ്ദുല്‍ ഹാദി അയൂബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ അമീന്‍ മുഹമ്മദ് സലീം (ഒന്നാം സ്ഥാനം), ആദം നജീബ് (രണ്ടാം സ്ഥാനം), മിസ്അബ് മുഹമ്മദ് റോഷന്‍ (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ വാഫി ശിഹാബ് (ഒന്നാം സ്ഥാനം), അബ്ദുര്‍ ഹാദി അയൂബ് (രണ്ടാം സ്ഥാനം), റിസ്‌വിന്‍ റഫീഖ് (മൂന്നാം സ്ഥാനം), എന്നിവര്‍ ജേതാക്കളായി. 

വിദ്യാര്‍ഥിവിഭാഗം പെണ്‍കുട്ടികളുടെ തജ്‌വീദ് മത്സരത്തില്‍ ഫാത്തിമ ശബ്‌നം (ഒന്നാം സ്ഥാനം), സമ്ര സാഹിര്‍ (രണ്ടാം സ്ഥാനം), ഫാത്തിമ അബു, ഹാജിറ നജീബ് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ ഹൂദ ഉമര്‍ അറയ്ക്കല്‍ (ഒന്നാം സ്ഥാനം), ഈമാന്‍ ഹാഷിം (രണ്ടാം സ്ഥാനം), ഫാത്തിമ അബു (മൂന്നാം സ്ഥാനം), പ്രസംഗമത്സരത്തില്‍ ഫാത്തിമ അബു (ഒന്നാം സ്ഥാനം), സമീഹാ റഷീദ് അലി (രണ്ടാം സ്ഥാനം), ശഹനാസ് മുഹമ്മദ് അലി (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

പുരുഷവിഭാഗം തജ്‌വീദ് മത്സരത്തില്‍ സുബെര്‍ (ഒന്നാം സ്ഥാനം), നജീബ് എം.കെ. (രണ്ടാം സ്ഥാനം), താഹാ അയൂബ് (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), മുഹമ്മദ് അലി (രണ്ടാം സ്ഥാനം), മുഹമ്മദ് അന്‍വര്‍ അരീക്കാട് (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ സുബൈര്‍ (ഒന്നാം സ്ഥാനം), സുബൈര്‍ അബ്ദുല്‍ റഹ്മാന്‍ (രണ്ടാം സ്ഥാനം) എന്നിവരും ജേതാക്കളായി. 

വനിതാവിഭാഗം തജ്‌വീദ് മത്സരത്തില്‍ രേഷ്മ അബു (ഒന്നാം സ്ഥാനം), നസ്മ അബു (രണ്ടാം സ്ഥാനം), ഫളീല ഹസ്സന്‍ (മൂന്നാം സ്ഥാനം), ഖുര്‍ആന്‍ ക്ലാസ് മത്സരത്തില്‍ ജമീലാ അബൂബക്കര്‍ (ഒന്നാം സ്ഥാനം), സബിത മുഹമ്മദ് അലി (രണ്ടാം സ്ഥാനം), നസ്മ അബു (മൂന്നാം സ്ഥാനം), ഹിഫ്ല് മത്സരത്തില്‍ തന്‍സീറ ഹാരിസ് (ഒന്നാം സ്ഥാനം), ജമീലാ അബൂബക്കര്‍ (രണ്ടാം സ്ഥാനം), ശരീഫാ ബാനു (മൂന്നാം സ്ഥാനം) എന്നിവരും ജേതാക്കളായി. വിവിധമത്സരങ്ങളിലായി ധാരാളംപേര്‍ പങ്കെടുത്ത പരിപാടിയില്‍ റഷീദലി സ്വാഗതവും ശൈജല്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.
Read More

ഫോക്കസ് ഖത്തര്‍ 'ചര്‍ച്ചാ സദസ്സ്' നടത്തി


ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്നത് ഹീനമാണെന്നും സാമൂഹിക സുസ്ഥിതി തകര്‍ക്കാനേ ഇത് സാധിക്കൂ എന്നും ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് 'ആവിഷ്കാര സ്വതന്ത്ര്യവും സ്പര്‍ദ്ധയുടെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ഫോക്കസ് ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചത്.

കലാകാരന് സംവ ദിക്കാനുള്ളത് സമൂഹത്തോടാണ് സാമൂഹിക പ്രതിബധതയില്ലാത്ത കലാപകാരിയവാന്‍ കലാകാരന്മാര്‍ ശ്രമിക്കരുത്.ഐ .സി.സി മുംബൈ ഹാളില്‍ നടന്ന പരിപാടിയില്‍ സിനില്‍ പെരുമ്പാവൂര്‍,മുഹമ്മദലി കൊയിലാണ്ടി,കൊല്ലം കെ രാജേഷ്‌,എം.ടി.നിലമ്പൂര്‍,യതീന്ദ്രന്‍ മാസ്റര്‍,പ്രദോഷ് കുമാര്‍,അബ്ദുല്‍ അസീസ്‌ നല്ലവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. മുനീര്‍ സലഫി ഉപസംഹാര പ്രസംഗം നടത്തി.ഫോക്കസ് ഖത്തര്‍ സി .ഇ.ഓ.ഷമീര്‍ വലിയവീട്ടില്‍ ചര്‍ച്ച നിയന്ത്രിച്ചു.നൌഷാദ് പയ്യോളി വിഷയമവതരിപ്പിച്ചു.അനീസ്‌ എം.ടി,ഷഹീര്‍ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു.
Read More

Saturday, October 06, 2012

നവോത്ഥാന പാരമ്പര്യമുള്ളവര്‍ യഥാര്‍ഥ മുജാഹിദുകള്‍ക്ക് കീഴില്‍ അണിനിരക്കണം: ഡോ. ഹുസൈന്‍ മടവൂര്‍


മഞ്ചേരി: നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള യഥാര്‍ത്ഥ മുജാഹിദുകള്‍ക്ക് കീഴില്‍ അണിനിരക്കാന്‍ ആദര്‍ശപ്രതിബദ്ധതയുള്ളവര്‍ തയ്യാറാവണമെന്ന് ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മഞ്ചേരിയില്‍ നടന്ന മുജാഹിദ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ആദര്‍ശം വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ മുസ്‌ലിംകളുടെ പൊതു പ്രശ്‌നങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും ഐക്യത്തോടെ യോജിച്ചു പ്രവര്‍ത്തിച്ച ചരിത്രമാണ് കേരള മുസ്‌ലിംകള്‍ക്കുള്ളത്. മാസപ്പിറവി, നോമ്പുതുറ, വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ യോജിച്ച പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് നാം. ഇത് ലോകാടിസ്ഥാനത്തിലും ഉണ്ടായിട്ടുണ്ട്. ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക പ്രബോധന രീതിയെങ്ങിനെയെന്ന് മുന്‍ കാല ഇസ്‌ലാഹീ നേതാക്കള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ പാതയാണ് നാം പിന്തുടരേണ്ടത്. ബഹുസ്വരമല്ലാത്ത മറ്റൊരു രാജ്യത്തെ പ്രവര്‍ത്തന രീതി അവലംബിക്കുന്നത് പലപ്പോഴും തെറ്റായിപ്പോയേക്കാം. മറുപക്ഷത്ത് ഇപ്പോള്‍ നടക്കുന്ന അഭ്യന്തര പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്താന്‍ നാം ശ്രമിക്കുന്നില്ല. മറുഭാഗത്തെ പ്രശ്‌നങ്ങളെ കാര്യമായെടുക്കാതെ ആദര്‍ശപ്രബോധന രംഗത്ത് കരുത്തോടെ മുന്നേറുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി, ഷഫീഖ് അസ്‌ലം, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ബാബു കുനിയില്‍, എം എസ് എം ജില്ലാ സെക്രട്ടറി അഷ്‌കര്‍ നിലമ്പൂര്‍, കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം വല്ലാഞ്ചിറ, വി ടി ഹംസ എന്നിവര്‍ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...