തിരൂര്‍ : വിവര സാങ്കേതിക മേഖലയിലെ അത്ഭുതാവഹമായ മാറ്റങ്ങള്‍ മിനുട്ടുകളെയും സെക്കെന്റുകളെയും നിയന്ത്രിക്കുന്ന പുതിയ കാലത്ത് പൊതു സമൂഹം വിശിഷ്യ വിദ്യാര്‍ഥികള്‍ പൂര്‍ണ അര്‍ത്ഥത്തിലെ സൈബര്‍ സാക്ഷരത കൈവരിക്കണം . വിപ്ലവങ്ങള്‍ക്കും വസന്തങ്ങള്‍ക്കും തിരികൊളുത്തിയ കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണമെന്നും 'വിജ്ഞാനം വിവേകം വികാസം ' എന്ന പ്രമേയത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എം എസ് എം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമിതി സംഘടിപ്പിച്ച 'സോഷ്യല്‍ നെറ്റ് വര്‍ക്കും സാമൂഹിക പ്രതിബന്ധതയും ' എം എസ് എം ജില്ലാ സിമ്പോസിയം അഭിപ്രായപ്പെട്ടു.
സ്വന്തത്തോടും സ്വന്തം സഹോദരനോടും നീതിപൂര്‍വ്വം പെരുമാറാന്‍ കഴിയാത്തവര്‍ കാണാമറയത്തെ കാഴ്ച്ചകളില്‍ ഊറ്റം കൊള്ളുന്നതും പരിതപിക്കുന്നതും പരിഹാസ്യമാണ്. വൈയക്തികമായ പടങ്ങളും സ്ടാറ്റസ്സുകളും മുന്‍ നിര്‍ത്തി ലൈക്കുകളും കമന്റുകളും മാത്രം ഉറ്റ് നോക്കുന്ന വിദ്യാര്‍ഥി ലോകത്തെ സമൂഹവുമായി സക്ക്രിയമായി കണ്ണി ചേര്‍ക്കുന്നതിന്ന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം .വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിവരങ്ങളും പദ്ധതികളും കൈമാറുന്നതിന്ന്‍ വിദ്യാര്‍ഥി സംഘടനകളുടെ മേല്‍നോട്ടത്തില്‍ സംവിധാനങ്ങളുണ്ടാവണം. സൈബര്‍ ലോകത്തെ അരുതായ്മകള്‍ വിദ്യാര്‍ഥി ലോകത്തെ ഗ്രസിക്കുന്നത് തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും സിമ്പോസിയം ആഹ്വാനം ചെയ്തു.
സിമ്പോസിയം ഐ എസ് എം ജില്ലാ സെക്രെട്ടറി ശരീഫ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് പൊന്നാനി (കെ എസ് യു ), കെ എം ഷാഫി (എം എസ് എഫ് ), അഷ്‌റഫ് കുണ്ടോട്ടി (എസ് ഐ ഒ ), ആസിഫലി കണ്ണൂര്‍ (എം എസ് എം ), സഗീര്‍അലി പന്താവൂര്‍ , സാബിക് പുല്ലൂര്‍ , സഹീര്‍ വെട്ടം , സയ്യിദ് ഉമ്മര്‍ , രസീം ഹാരൂണ്‍ ചര്ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം