ദുബൈ: ഒരു വീട്ടില്‍ നിന്നും ഒന്നിലേറെ അംഗങ്ങള്‍ ഒന്നിച്ചിരുന്നെഴുതിയ ഖുര്‍ആന്‍ പരീക്ഷ പ്രവാസികള്‍ക്ക് പുതിയ പരീക്ഷാനുഭവം സമ്മാനിച്ചു. യു എ ഇ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയാണ് വിവിധ എമിറേറ്റുകളില്‍ ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചെത്തിയത്. യു എ ഇയിലെ പത്ത് പരീക്ഷാ കേന്ദ്രങ്ങളിലായി നടന്ന വിജ്ഞാന പരീക്ഷയില്‍ ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്.
ഐ എസ് എം മുഖപത്രമായ ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് അനുസരിച്ചായിരുന്നു ഇത്തവണ പരീക്ഷ. ഖുര്‍ആനിലെ പ്രഥമ അധ്യായമായ സൂറത്തുല്‍ ഫാത്വിഹയും രണ്ടാം അധ്യായമായ അല്‍ ബഖറയിലെ ഇരുപത് സൂക്തങ്ങളും ഉള്‍പ്പെടുത്തിയാണ് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. റമദാന് മുമ്പ് സിലബസ് പഠിതാക്കള്‍ക്ക് വിതരണം ചെയ്തിരുന്നു. ദുബൈയില്‍ അല്‍ഹംരിയ്യ, അല്‍മുഹൈസിന, കറാമ, ദേര എന്നിവിടങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് യു എ ഇയിലെ പൊതുപരിപാടിയില്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം