മഞ്ചേരി: നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള യഥാര്‍ത്ഥ മുജാഹിദുകള്‍ക്ക് കീഴില്‍ അണിനിരക്കാന്‍ ആദര്‍ശപ്രതിബദ്ധതയുള്ളവര്‍ തയ്യാറാവണമെന്ന് ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. മഞ്ചേരിയില്‍ നടന്ന മുജാഹിദ് ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ആദര്‍ശം വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ മുസ്‌ലിംകളുടെ പൊതു പ്രശ്‌നങ്ങളിലും മാനുഷിക പ്രശ്‌നങ്ങളിലും ഐക്യത്തോടെ യോജിച്ചു പ്രവര്‍ത്തിച്ച ചരിത്രമാണ് കേരള മുസ്‌ലിംകള്‍ക്കുള്ളത്. മാസപ്പിറവി, നോമ്പുതുറ, വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ യോജിച്ച പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് നാം. ഇത് ലോകാടിസ്ഥാനത്തിലും ഉണ്ടായിട്ടുണ്ട്. ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക പ്രബോധന രീതിയെങ്ങിനെയെന്ന് മുന്‍ കാല ഇസ്‌ലാഹീ നേതാക്കള്‍ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ പാതയാണ് നാം പിന്തുടരേണ്ടത്. ബഹുസ്വരമല്ലാത്ത മറ്റൊരു രാജ്യത്തെ പ്രവര്‍ത്തന രീതി അവലംബിക്കുന്നത് പലപ്പോഴും തെറ്റായിപ്പോയേക്കാം. മറുപക്ഷത്ത് ഇപ്പോള്‍ നടക്കുന്ന അഭ്യന്തര പ്രശ്‌നങ്ങളില്‍ മുതലെടുപ്പ് നടത്താന്‍ നാം ശ്രമിക്കുന്നില്ല. മറുഭാഗത്തെ പ്രശ്‌നങ്ങളെ കാര്യമായെടുക്കാതെ ആദര്‍ശപ്രബോധന രംഗത്ത് കരുത്തോടെ മുന്നേറുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എ അബ്ദുസ്സലാം സുല്ലമി, ഷഫീഖ് അസ്‌ലം, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, അലി മദനി മൊറയൂര്‍, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഷാക്കിര്‍ബാബു കുനിയില്‍, എം എസ് എം ജില്ലാ സെക്രട്ടറി അഷ്‌കര്‍ നിലമ്പൂര്‍, കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം വല്ലാഞ്ചിറ, വി ടി ഹംസ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം