Sunday, October 14, 2012
ഐക്യസംഘത്തിന്റെ പൈതൃകമുള്ളവര്‍ ഒന്നിക്കണം : KNM
കൊടുങ്ങല്ലൂര്‍: കേരള മുസ്‌ലിം ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപമെടുത്ത സംഘടനകളെല്ലാം ഐക്യപ്പെടണമെന്ന് ഐക്യസംഘത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ ആഹ്വാനം ചെയ്തു. സമുദായ പ്രതിബദ്ധതയുള്ള കേരളത്തിലെ മുസ്‌ലിം സംഘടിത സംരംഭങ്ങളെല്ലാം ഐക്യസംഘത്തിന്റെ നവോത്ഥാന പോരാട്ടങ്ങളുടെ പരിണിത ഫലമാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിന് ഒന്നിക്കാന്‍ എല്ലാ സംഘടനകളും മുന്നോട്ട് വരണം.അടിസ്ഥാന വിഷയങ്ങളിലുള്ള ആശയ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റത്തിന് വേണ്ടി ഒന്നിക്കാന്‍ എല്ലാവരും തയ്യാറാകണം. കേരളീയ സമൂഹത്തിന്റെ മുഖ്യധാരയില്‍ മുസ്‌ലിം സമുദായത്തെ സജ്ജമാക്കാന്‍ ലക്ഷ്യം വെക്കുന്നവര്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
വക്കം മൗലവിയുടേയും കെ എം മൗലവിയുടേയുമെല്ലാം നവോത്ഥാന സംരംഭങ്ങളുടെ പൈതൃകം അവകാശപ്പെടുന്നവര്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതപെട്ടിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആജീവനാന്തം പോരാടിയ വക്കം മൗലവിയേയും കെ എം മൗലവിയേയുമെല്ലാം മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തെ യാഥാസ്ഥിതികയിലേക്ക് തിരിച്ച് തെളിക്കുന്നവരെ തള്ളിപ്പറയാനും ഐക്യസംഘത്തിന്റേയും പരിഷ്‌കര്‍ത്താക്കളുടേയും ആശയം മുറുകെ പിടിച്ച് മുന്നേറുന്ന മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരുവാന്‍ സന്നദ്ധമാകുകയും വേണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
Tags :
Aikya Sangham
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം