ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ അവഹേളിക്കുന്നത് ഹീനമാണെന്നും സാമൂഹിക സുസ്ഥിതി തകര്‍ക്കാനേ ഇത് സാധിക്കൂ എന്നും ഫോക്കസ് ഖത്തര്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് 'ആവിഷ്കാര സ്വതന്ത്ര്യവും സ്പര്‍ദ്ധയുടെ രാഷ്ട്രീയവും' എന്ന വിഷയത്തില്‍ ഫോക്കസ് ഖത്തര്‍ ചര്‍ച്ചാ സദസ്സ് സംഘടിപ്പിച്ചത്.
കലാകാരന് സംവ ദിക്കാനുള്ളത് സമൂഹത്തോടാണ് സാമൂഹിക പ്രതിബധതയില്ലാത്ത കലാപകാരിയവാന്‍ കലാകാരന്മാര്‍ ശ്രമിക്കരുത്.ഐ .സി.സി മുംബൈ ഹാളില്‍ നടന്ന പരിപാടിയില്‍ സിനില്‍ പെരുമ്പാവൂര്‍,മുഹമ്മദലി കൊയിലാണ്ടി,കൊല്ലം കെ രാജേഷ്,എം.ടി.നിലമ്പൂര്‍,യതീന്ദ്രന്‍ മാസ്റര്‍,പ്രദോഷ് കുമാര്‍,അബ്ദുല്‍ അസീസ് നല്ലവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു. മുനീര്‍ സലഫി ഉപസംഹാര പ്രസംഗം നടത്തി.ഫോക്കസ് ഖത്തര്‍ സി .ഇ.ഓ.ഷമീര്‍ വലിയവീട്ടില്‍ ചര്‍ച്ച നിയന്ത്രിച്ചു.നൌഷാദ് പയ്യോളി വിഷയമവതരിപ്പിച്ചു.അനീസ് എം.ടി,ഷഹീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം