മസ്കത്ത്: മസ്കത് ഇസ്ലാഹി സെന്‍ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മസ്കത് ഇസ്ലാഹി മദ്രസയുടെ പത്താം വാര്‍ഷികം സമാപിച്ചു. റുവി അല്‍ മസ ഹാളില്‍നടന്ന പരിപാടിയില്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സി.എം നജീബ് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് മത മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതോടപ്പം ഭൌതിക സംവിധാനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കാനും ഇന്ന് മദ്രസാ സംവിധാനം കൊണ്ട്മലയാളികള്‍ക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസകള്‍ തീവ്രവാദ കേന്ദ്രങ്ങളാണെന്ന്‍ പ്രചരിപ്പിക്കുന്നവര്‍ അനാവശ്യ ചര്‍ച്ചകളിലേക്ക് സമൂഹത്തെ തള്ളിവിടുകയാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
QLS വാര്‍ഷിക പരീക്ഷ വിജയികള്‍ക്ക് ഒമാന്‍ ഓവര്‍സീസ് മാനേജര്‍ അബ്ദുറസാക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഈസ്റ്റര്‍ പേള്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ആശംസകള്‍ നേര്‍ന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാരുണ്യത്തിനു ഉദാഹരണമായി തന്‍റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ എറിഞ്ഞു ഉപദ്രവിക്കുമായിരുന്ന ഒരു ജൂത പെണ്‍കുട്ടി അസുഖമായി കിടക്കുന്നത് അറിഞ്ഞ് അവരുടെ രോഗശമനത്തിന് പ്രാര്‍ഥിച്ച ചരിത്രം ആധുനിക സമൂഹത്തിനു വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്‍ അദ്ദേഹം സൂചിപ്പിച്ചു. MIC പ്രസിഡന്റ് സിറാജ് നെലാട്ട് അധ്യക്ഷത വഹിച്ചു. അക്ബര്‍ സാദിക്ക്, ഹാഷിം അംഗടിമുഗര്‍, ആഷിഖ് പി .എം, സലിം സാഹിബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ വേദിയില്‍ നടന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം