ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഒന്നാംവാര്‍ഷികവും പഠനക്യാമ്പും ഒക്ടോബര്‍ 12ന് അല്‍വക്‌റ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ക്യാമ്പിലും പൊതുസമ്മേളനത്തിലും ഖത്തറിലെയും കേരളത്തിലെയും പ്രമുഖ പണ്ഡിതന്മാരും നേതാക്കന്മാരും പങ്കെടുക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ ആന്‍ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി, വെളിച്ചം ചെയര്‍മാനും വിദ്യാഭ്യാസ വിചക്ഷണനുമായ സി.എ. സഈദ് ഫാറൂഖി, എന്‍.പി. അബ്ദുള്‍ഗഫൂര്‍ ഫാറൂഖി എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ഷംസുദ്ദീന്‍ ഒളകര ചെയര്‍മാനായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മൂന്നുവര്‍ഷംകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങള്‍ സാധാരണക്കാര്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2011 ജൂണില്‍ ആരംഭിച്ച വെളിച്ചം പഠന പദ്ധതിയില്‍ 2500 ഓളം പഠിതാക്കള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇതുവരെ ആറ് പരീക്ഷകള്‍ നടന്നതായി വെളിച്ചം ചെയര്‍മാന്‍ അബ്ദുള്‍അഹദ് മദനി അറിയിച്ചു. ആറാമത് പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഷിക സംഗമത്തില്‍ നടക്കും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.
വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയുടെ മാതൃകയില്‍ 'ദ ലൈറ്റ്' എന്ന പേരില്‍ ഇംഗ്ലീഷിലും അമുസ്‌ലിം സഹോദരങ്ങള്‍ക്കായി 'വെളിച്ചം മാര്‍ഗദീപം' പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഇസ്‌ലാഹി' സെന്ററില്‍ ചേര്‍ന്ന ഇസ്‌ലാഹി സംഘടനകളുടെ സംയുക്തകണ്‍വെന്‍ഷന്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷതവഹിച്ചു. ഷംസുദ്ദീന്‍ ഒളകര, ഡോ. അബ്ദുല്‍ അഹദ് മദനി, സുബൈര്‍ വക്‌റ, ബഷീര്‍ അന്‍വാരി, അബ്ദുല്‍ ലത്തീഫ് നല്ലളം, എം.എ. റസാഖ്, റശീദ് അലി, ഫോക്കസ് സി.ഇ.ഒ. ശമീര്‍, അശ്‌റഫ് മടിയാരി, ഉമര്‍ ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അലി ചാലക്കര സ്വാഗതവും മുനീര്‍ സലഫി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം