KJU സംസ്ഥാന വൈസ് പ്രസിടന്റ്റ് സി എം മൌലവി ആലുവ 'കുടുംബവും സമൂഹവും - ഖുര്‍ആന്റെ വീക്ഷണം' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. 'ഖുര്‍ആന്‍റെ ദൈവികതയും സംസ്കരണ സിദ്ധിയും' എന്ന വിഷയത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഇസ്ലാഹി സെന്റെര്‍ കോ-ഓര്‍ടിനേറ്റര്‍ മുഹമ്മദ് അരിപ്ര ക്ലാസ്സെടുക്കും. സംശയനിവാരണം, ഖുര്‍ആന്‍ ക്വിസ് എന്നിവയും കാമ്പയിന്റെ ഭാഗമായി നടക്കും. റെജിസ്ട്രെഷന് 33856772, 33498517 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Showing posts with label റമദാന്‍. Show all posts
Showing posts with label റമദാന്‍. Show all posts
Saturday, August 13, 2011
ഖുര്‍ആന്‍ പഠനക്യാമ്പും ഇഫ്താര്‍ സംഗമവും 19നു
Tuesday, August 09, 2011
മതങ്ങള്‍ നേരിടുന്ന വെല്ലുവിളി ആര്‍ഭാടജീവിതഭ്രമം : ഡോ : KS രാധാകൃഷ്ണന്‍
കൊച്ചി : മതാനുയായികളില്‍ വളര്‍ന്നുവരുന്ന ആര്‍ഭാടജീവിതഭ്രമം മതങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് നിയുക്ത പി എസ് സി ചെയര്‍മാന്‍ ഡോ : കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഇസ്ലാഹി സെന്റെര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ഭാട ജീവിതത്തിനോടുള്ള ആര്‍ത്തി സമൂഹത്തില്‍ പ്രായഭേദമന്യേ അധാര്‍മികതകള്‍ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും പെരുകിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനങ്ങളും പെണ്‍വാണിഭങ്ങളും മയക്കുമരുന്ന് ഉപയോഗങ്ങളും സാമ്പത്തിക ചൂഷണങ്ങളും എല്ലാം അതിന്‍റെ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ ഐ എസ് എം മെഡിക്കല്‍ എയ്ഡ് സെന്‍റെര്‍ ചെയര്‍മാന്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ മേയര്‍ ടോണി ചമ്മിനി, ഹൈബി ഈടെന്‍ എം എല്‍ എ, ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ജസ്റ്റിസ് കെ എ അബ്ദുല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: അബ്ദുല്‍ മുത്തലിബ്, കെ എം ഇ എ സെക്രട്ടറി അഡ്വ: അബ്ദുല്‍ മജീദ് പറക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി എം മൌലവി ആലുവ റമദാന്‍ സന്ദേശം നല്‍കി. എം എം ബഷീര്‍ മദനി സ്വാഗതവും എം കെ ശാക്കിര്‍ നന്ദിയും പറഞ്ഞു.
Wednesday, August 03, 2011
അഹ്‌ലന്‍ റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി
ഇരിക്കൂര്‍: ഇരിക്കൂര്‍ യൂണിറ്റ് കെ.എന്‍.എം, ഐ.എസ്.എം., എം.എസ്.എം, എം.ജി.എം. സംഘടനകള്‍ ദീപ്തി കാമ്പയിനിന്റെ ഭാഗമായി അഹ്‌ലന്‍ റമദാന്‍ മതവിജ്ഞാന സദസ്സ് നടത്തി. ഐ.എസ്.എം.ജില്ലാ പ്രസിഡന്റ് അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. കീത്തടത്ത് ഷുക്കൂര്‍ ഹാജി അധ്യക്ഷനായി. അഹ്‌ലന്‍ റമദാന്‍ എന്ന വിഷയം റാഫി പേരാമ്പ്രയും ദൗത്യദീപ്തി അസ്സന്‍ കുഞ്ഞി അരിമ്പ്രയും അവതരിപ്പിച്ചു. പി.അശ്രഫ് ഹാജി, വി.മക്കി, കെ.മാമു, നസീം എന്നിവര്‍ പ്രസംഗിച്ചു. കെ.അബ്ദുള്‍സലാം സ്വാഗതവും ഫാത്തിമത്ത് സുഹറ നന്ദിയും പറഞ്ഞു.
Tags :
റമദാന്‍
Wednesday, July 27, 2011
ഇസ്ലാഹി സെന്റര്‍ ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് അബ്ബാസിയ കമ്മൂണിറ്റി ഹാളില്‍
കുവൈത്ത് : ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ആഗസ്റ്റ് 5 ന് വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി എം.ടി മുഹമ്മദ് ചെയര്‍മാനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ടി.എം.എ റഷീദ്, പി.വി അബ്ദുല്‍ വഹാബ്, സയ്യിദ് അബ്ദുറഹിമാന്‍, അയ്യൂബ് ഖാന്‍, സിദ്ധീഖ് മദനി എന്നിവരാണ് മറ്റു അംഗങ്ങള്‍. ഇഫ്ത്വാര്‍ സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. യോഗത്തില്‍ പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Sunday, July 24, 2011
വിശുദ്ധ റമദ്വാന്‍ വിശ്വാസിയുടെ വസന്തകാലം: എം.ഐ. മുഹമ്മദ് അലി സുല്ലമി
![]() |
| ഹുമയൂൺ കബീർ ഫാറൂഖി |
ദോഹ: ജീവിതത്തില്‍ ദൈവഭക്തി വളര്‍ത്തിയെടുക്കുന്നതിനും പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കുന്നതിനും വിശ്വാസികള്‍ക്ക് ലഭിക്കുന്ന അസുലഭാവസരമാണ് വിശുദ്ധറമദ്വാന്‍ മാസമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പാറാല്‍ ഡി.ഐ.എ. കോളെജ് പ്രിന്‍സിപ്പാളുമായ എം.ഐ. മുഹമ്മദ് അലി സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മര്‍കസുദ്ദഅ്‌വയില്‍ സംഘടിപ്പിച്ച “അഹ്‌ലന്‍ റമദ്വാന്‍” പരിപാടിയില്‍ “നോമ്പിന്റെ ലക്ഷ്യം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലം അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കല്‍ മാത്രമല്ല നോമ്പെന്നും വിശുദ്ധ ഖുര്‍ആന്‍ വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമായി പറഞ്ഞ സുക്ഷ്മതാ ബോധം (തഖ്‌വ) ജീവിതത്തിലുടനീളം നേടിയെടുക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നോമ്പിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
ധനസമ്പാദനത്തിനും വിനിയോഗത്തിനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രമുഖയുവ പണ്‍ഡിതന്‍ ഹുമയൂണ്‍ കബീര്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.
മുന്‍കാല സമൂഹങ്ങള്‍ ഏകദൈവവിശ്വാസത്തോട് പുലര്‍ത്തിയിരുന്ന നിഷേധാത്മക നിലപാട് ഇന്നും തുടരുകയാണെന്ന് തൗഹീദ് എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ച പ്രമുഖപണ്ഡിതനും വാഗ്മിയുമായ അബ്ദുറഊഫ് മദനി പ്രസ്താവിച്ചു. അവരുടെ ഏകദൈവവിശ്വാസത്തിനു (തൗഹീദിനു) വിരുദ്ധമായ നിലപാടുകള്‍ പ്രവാചകന്മാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങള്‍ തൗഹീദിനു വിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ല എന്നായിരുന്നു എക്കാലത്തെയും പുരോഹിതന്മാരുടെയും ബഹുദൈവവിശ്വാസികളുടെയും ന്യായവാദം. ഇന്നും സമൂഹത്തിലെ പല മതപുരോഹിതന്മാരും ഏകദൈവവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ അവരിലുണ്ടെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതേ നിലപാടാണ് തുടരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൗഹീദ് അംഗീകരിക്കുക മാത്രമല്ല, അത് ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ വൈസ് പ്രസിഡണ്ട് മുനീര്‍ സലഫി സ്വാഗതവും എന്‍.കെ. മുസ്തഫ (സൗദി സൂപ്പര്‍ മാര്‍ക്കറ്റ്) അഹ്മദ് അന്‍സാരി, കുഞ്ഞിപ്പ, സി. മുഹമ്മദ്. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കുകയും മുഹമ്മദ് ശൗലി നന്ദിയും പറഞ്ഞു.
Tags :
ഖത്തര്‍ ഇസ്ലാഹി സെന്റര്‍
റമദാന്‍
Sunday, August 16, 2009
ഇസ്ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം അബ്ബാസിയയില്‍
കുവൈത്ത് : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി ഇഫ്‌ത്വാര്‍ സമ്മേളനം ആഗസ്‌റ്റ് 28 ന് വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനായി എം.ടി.മുഹമ്മദ് മുഖ്യരക്ഷാധികാരിയായി സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് മദനി, മറ്റു വകുപ്പ് കണ്‍വീനര്‍മാര്‍: സയ്യിദ് അബ്‌ദുറഹിമാന്‍, മുഹമ്മദ് ബേബി, ടി.എം.അബ്‌ദുറഷീദ്, അയ്യൂബ് ഖാന്‍, മുജീബ് റഹ്‌മാന്‍ പൊന്നാനി, മനാഫ് മാത്തോട്ടം, ഇബ്രാഹിം കൂളിമുട്ടം, ആരിഫ് പുളിക്കല്‍ എന്നിവരാണ്.
സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍, ഡോ. അബ്‌ദുല്ല അല്‍ ഖനായ്, മുഹമ്മദ് ഡാനിയല്‍ (ലണ്ടന്‍) തുടങ്ങിയ പ്രമുഖരും മറ്റു സംഘടനാ ഭാരവാഹികളും പങ്കെടുക്കും. സമ്മേളനം അസറിന് ശേഷം ആരംഭിക്കും.
യോഗത്തില്‍ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്‌ദുറഹിമാന്‍, വി.എ മൊയ്‌തുണ്ണി, അയ്യൂബ് ഖാന്‍, ടി.എം.എ റഷീദ്, യൂ.പി. മുഹമ്മദ് ആമിര്‍ സംസാരിച്ചു.
-------------
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ യു പി, കുവൈത്ത്
വാർത്ത എത്തിച്ചത്:
എഡിറ്റര്‍ ഇസ്ലാഹിന്യൂസ് ഡോട്ട് കോം
at
Sunday, August 16, 2009
0
വായനക്കാരുടെ പ്രതികരണങ്ങൾ :
Wednesday, August 12, 2009
റമദാന്‍ വിജ്ഞാന വിരുന്ന് ഡോ. അബ്‌ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും.
കുവൈത്ത്: പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മസ്‌ജിദുല്‍ കബീറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന റമദാന്‍ വിജ്ഞാന വിരുന്ന് , ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റുകയും സംഗമം ആഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അബ്ബാസിയ ഉത്സവ് ഓഡിറ്റോറിയത്തില്‍ നടത്തൂകയും ചെയ്യുമെന്ന് ഐ ഐ സി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സംഗമം ഡോ. ശൈഖ് അബ്ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’, ‘നോമ്പ് -വിധിവിലക്കുകള്‍’, ‘സക്കാത്ത്: ശേഖരണവും വിതരണവും’ തുടങ്ങിയ വിഷയങ്ങളില്‍ ശംസുദ്ദീന്‍ അല്‍ ഖാസിമി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ എന്നിവര്‍ ക്ലാസെടുക്കും.
സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24337484, 94970233, 66560439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്
Read More
സംഗമം ഡോ. ശൈഖ് അബ്ദുല്ല അല്‍ ഖുനായ് ഉദ്ഘാടനം ചെയ്യും. ‘റമദാനിനെ വരവേല്‍ക്കുമ്പോള്‍’, ‘നോമ്പ് -വിധിവിലക്കുകള്‍’, ‘സക്കാത്ത്: ശേഖരണവും വിതരണവും’ തുടങ്ങിയ വിഷയങ്ങളില്‍ ശംസുദ്ദീന്‍ അല്‍ ഖാസിമി, അബ്‌ദുല്‍ അസീസ് സലഫി, സയ്യിദ് അബ്‌ദുര്‍റഹ്‌മാന്‍ എന്നിവര്‍ ക്ലാസെടുക്കും.
സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനസൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24337484, 94970233, 66560439 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-
വാര്‍ത്ത അയച്ചുതന്നത്: മുഹമ്മദ് ആമിര്‍ കുവൈത്ത്
-- --- --
വാർത്ത എത്തിച്ചത്:
എഡിറ്റര്‍ ഇസ്ലാഹിന്യൂസ് ഡോട്ട് കോം
at
Wednesday, August 12, 2009
0
വായനക്കാരുടെ പ്രതികരണങ്ങൾ :





