Showing posts with label QLS. Show all posts
Showing posts with label QLS. Show all posts

Tuesday, July 02, 2013

MSM മിസ്ബാഹ് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ 28ന്


കോഴിക്കോട് : ഖുര്‍ആന്‍ അനുയായികളെ അത്മാഭമാനത്തിലേക്കും പൊതുജനങ്ങളെ ആഴത്തിലേക്കുള്ള ആലോചനയിലേക്കും വഴി നടത്തുക എന്ന ലക്ഷ്യത്തോടെ എം എസ് എം ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിസ്ബാഹ് 17-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 650 സെന്ററുകളില്‍ നടക്കും. 28 ന് രാവിലെ 10 മണി മുതല്‍ 12 വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. കെ എന്‍ എം പ്രസിദ്ധീകരിച്ച മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ 18, 19 അധ്യായങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. 

ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന മിസബാഹ് മെഗാറൗണ്ടിലെ 20 പേരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30003, 20002, 10001 രൂപയും പ്രശസ്തിപത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ശേഷം ആഗസ്ത് ഒന്‍പതിന് പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. 

പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസടച്ച് 18ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം പേര്‍ ഒരു വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ 40 രൂപയായിരിക്കും ഫീസ്. ക്യൂ എല്‍ എസ് പഠിതാക്കള്‍ക്കും 40 രൂപയാണ്. സെന്ററുകളുടെ വിവരങ്ങളും അപേക്ഷാഫോറവും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സെക്രട്ടറി അദീബ് പുത്തൂര്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, ഫവാസ് എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Monday, October 29, 2012

ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതില്‍ QLS മുഖ്യ പങ്കു വഹിച്ചു : പി ടി എ റഹീം എം എല്‍ എ


കൂളിമാട്:ഖുര്‍ആനിന്റെ ആശയങ്ങള്‍ സമൂഹത്തെ പഠിപ്പിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം എല്‍ എ പറഞ്ഞു.ക്യു എല്‍ എസ് കൂളിമാട് ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നിഖില മേഖലകളെയും പരാമര്‍ശിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍.അത് ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നാം മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയില്‍ എ.സി.അഹമ്മദ് കുട്ടി മൌലവി അധ്യക്ഷത വഹിച്ചു. കെ.എ.ഖാദര്‍ മാസ്‌റര്‍,അബ്ദുല്‍ മജീദ് മദനി മദനി,സി എ ശുക്കൂര്‍ മാസ്റ്റര്‍,ശഹുല്‍ ഹമീദ്,ഡോ.സുധീഷ്,കെ ടി നാസര്‍,എന്‍ എം ഹുസൈന്‍,വി അബ്ദുല്‍ കരീം, കെ സി ഇസ്മാലുട്ടി എന്നിവര്‍ പ്രസംഗിച്ചു.ഇ അഷ്‌റഫ് സ്വാഗതവും സി അബൂബക്കര്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ സന്ധ്യക്ക് എന്‍.ഉമ്മര്‍ നേതൃത്വം നല്‍കി. അസ് ല അരീക്കോട്, ഇ.ഫെമിന,ദിയ അബൂബക്കര്‍,അബ്ദുല്‍ ബഷീര്‍,ജനീസ്,നിഹാന,അഫ്രീന്‍ അഹമദ് തുടങ്ങിയവര്‍ ഗാനമാലപിച്ചു.
Read More

Sunday, October 21, 2012

QLS പ്രതിഭകളെ ആദരിച്ചു


മഞ്ചേരി: ഐ എസ്‌ എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ ക്യു എല്‍ എസ്‌ പ്രതിഭാ അവാര്‍ഡ്‌മീറ്റ്‌ കെ എന്‍ എം സെക്രട്ടറി സി അബ്‌ദുല്ലത്തീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ക്യു എല്‍ എസ്‌ റാങ്ക്‌ ജേതാക്കളായ ഹഫ്‌സത്ത്‌ കാഞ്ഞിരാല, കെ അബ്‌ദുല്ലത്തീഫ്‌, എ പി സീനത്ത്‌, സൈനബ മങ്കട, എ ബുഷ്‌റ, ടി കെ നസീറ, ടാലന്റ്‌ടെസ്റ്റ്‌ പ്രതിഭകളായ ഫര്‍ഹാന്‍ അബ്‌ദുല്‍ കരീം, ലൈലാബീഗം, മറിയുമ്മ ഉഴുന്നന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഐ എസ്‌ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍ വിതരണം ചെയ്‌തു. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മദനി മരുത, അലി അശ്‌റഫ്‌ പുളിക്കല്‍, സലീം പെരിമ്പലം, ശാക്കിര്‍ബാബു കുനിയില്‍, അബ്‌ദുല്‍ഗഫൂര്‍ സ്വലാഹി, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി സംസാരിച്ചു.
Read More

Tuesday, August 14, 2012

QLS പരീക്ഷാഫലം പ്രഖ്യാപിച്ചു: 95% വിജയം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠനസംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ 95% പേര്‍ വിജയിച്ചു. ഒന്നു മുതല്‍ ഏഴു വരെ വര്‍ഷങ്ങളിലെ റാങ്ക് ജേതാക്കള്‍: 

 ഒന്നാം വര്‍ഷം: ജുമാന കെ വി ചെറുമുക്ക് (ഒന്നാം റാങ്ക്), മന്‍സൂറ ടി പി പുത്തനത്താണി (രണ്ടാം റാങ്ക്), ഫര്‍സാന ഫൈസല്‍ കണ്ണൂര്‍ (മൂന്നാം റാങ്ക്) 

രണ്ടാം വര്‍ഷം: പി എന്‍ ഖദീജ കുഴിപ്പുറം (ഒന്നാം റാങ്ക്), നസീറ ടി കെ തവനൂര്‍ (രണ്ടാം റാങ്ക്), മെഹനാസ് അണിയാരം (മൂന്നാം റാങ്ക്) 

മൂന്നാം വര്‍ഷം: സൈനബ പി മങ്കട (ഒന്നാം റാങ്ക്), ബുഷ്‌റ എ മങ്കട (രണ്ടാം റാങ്ക്), ഇബ്‌റാഹീം കുട്ടി ആരാമ്പ്രം, സീനത്ത് എ പി കൊഴക്കോട്ടൂര്‍ (മൂന്നാം റാങ്ക്) 

 നാലാം വര്‍ഷം: ഹഫ്‌സത്ത് കെ അരീക്കോട് (ഒന്നാം റാങ്ക്), അജിത എച്ച് ബി ഈസ്റ്റ് പനയപ്പിള്ളി (രണ്ടാം റാങ്ക്), അബ്ദുല്ലത്തീഫ് അരീക്കോട് (മൂന്നാം റാങ്ക്) 

അഞ്ചാം വര്‍ഷം: ഉമൈബ പി എം ഈസ്റ്റ് പനയപ്പിള്ളി (ഒന്നാം റാങ്ക്), ജമീല അസീസ് കണ്ണൂര്‍ (രണ്ടാം റാങ്ക്), ടി പി അബ്ദുസ്സത്താര്‍ (മൂന്നാം റാങ്ക്) 

ആറാം വര്‍ഷം: സുലൈഖ ബീവി വി ടി രണ്ടത്താണി (ഒന്നാം റാങ്ക്), ജസീറ പി കെ കല്ലായ് (രണ്ടാം റാങ്ക്), സഫൂറ കെ ടി തിരുവണ്ണൂര്‍(മൂന്നാം റാങ്ക്) 

 ഏഴാം വര്‍ഷം: മുജീബ കെ താണ (ഒന്നാം റാങ്ക്), സൗദ കെ പി തിരുവണ്ണൂര്‍ (രണ്ടാം റാങ്ക്), മെഹ്താബ് നിഷാദ് ഈസ്റ്റ് പനയപ്പിള്ളി (മൂന്നാം റാങ്ക്) 

റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ക്യു എല്‍ എസ് സംസ്ഥാന സംഗമത്തില്‍ വിതരണം ചെയ്യും. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്‌ലിസ്റ്റും അതാത് ക്യു എല്‍ എസ് സെന്ററുകളില്‍ എത്തിക്കുന്നതാണെന്ന് കണ്‍വീനര്‍ അബ്ദുസ്സലാം മുട്ടില്‍ അറിയിച്ചു. പരീക്ഷാ ഫലം അറിയുന്നതിന് 0495 2701812, 2700172, 4060111 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Read More

Tuesday, February 21, 2012

നന്മയുടെ പുതുലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായി QLS സംഗമം



സുല്‍ത്താന്‍ ബത്തേരി: സാമൂഹ്യനവോത്ഥാന ചരിത്രത്തിന്റെ വഴിത്താരകളില്‍ ഇനി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കളുടെ സംസ്ഥാന സംഗമവും എഴുതിച്ചേര്‍ക്കപ്പെടും. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി നന്മയുടെ പുത്തന്‍ ലോകത്തേക്കുള്ള വേറിട്ട ചുവടുവെപ്പായിരുന്നു. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്ത പരിപാടിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് പഠിതാക്കളാണ് എത്തിയത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി കെ ഉസ്്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപനസമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ശബീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണംചെയ്തു. എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി പ്രസംഗിച്ചു. 

വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വലൗകികവും സാര്‍വകാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് സംഗമം ആഹ്വാനംചെയ്തു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനംചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കം കൊണ്ടും സംഘാടക മികവുകൊണ്ടും സമ്മേളനം ഏറെ ശ്രദ്ധേയമായി.
Read More

Sunday, February 19, 2012

ഖുര്‍ആന്‍ നടത്തിയ സാമൂഹ്യനവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തത് - സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

സുല്‍ത്താന്‍ ബത്തേരി: സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായി വിശുദ്ധ ഖുര്‍ആന്‍ നടത്തിയ സാമൂഹ്യ നവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സഹിഷ്ണുതയിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു ജീവിതക്രമവും വിചാരരീതിയും സാമൂഹ്യ ബാധ്യതയായി സ്വീകരിച്ച് വിജയം നേടാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ തുടര്‍പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളിലെ പഠിതാക്കളുടെ സംസ്ഥാന സംഗമം സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി അപലപിക്കുന്നു. ഖുര്‍ആന്‍ പ്രത്യേക വര്‍ഗ്ഗത്തേയോ ദേശത്തേയോ അഭിസംബോധന ചെയ്യാതെ മനുഷ്യസമൂഹത്തെ ഒന്നായാണ് അഭിസംബോധന ചെയ്യുന്നത്.

മനുഷ്യന്റെ ലൗകികമായ മഹത്വത്തെയും സ്വാതന്ത്ര്യത്തെയും ഖുര്‍ആന്‍ അംഗീകരിക്കുന്നു. തങ്ങളോട് വിയോജിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരും ഇടപാടുകളില്‍ നീതി പാലിക്കുന്നവരും ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്നവരുമായ വ്യക്തികളാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന് ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ കിനാലൂര് അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ ഹമദ് (ബഹറൈന്‍) മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. മുസ്തഫ ഫാറൂഖി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അയ്യൂബ്, ശമീമ ഇസ്‌ലാഹിയ, അഫ്‌സല്‍ മടവൂര്‍, അബ്ദുറഹ്‌മാന്‍ ഐഡിയല്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി.കെ. ഉസ്മാന്‍ ഫാറൂഖി, പി.എം.എ ഗഫൂര്‍ വിഷയങ്ങളവതരിപ്പിച്ചു.

സമാപനസമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍ കെ.എം. ഷബീര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹിം ഹാജി ഏലാങ്കോട് വിതരണം ചെയ്തു. എം. സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി പ്രസംഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വ്വലൗകികവും സാര്‍വ്വ കാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് ഖുര്‍ആന്‍ സംഗമം ആഹ്വാനം ചെയ്തു.  വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ സമ്മേളനം വയനാടിന് നവ്യാനുഭവമായി.

Read More

Thursday, February 16, 2012

QLS സംസ്ഥാന സംഗമം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍



വയനാട് : കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളുടെ വാര്‍ഷിക സംഗമം 19ന് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കും. സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ അയ്യായിരത്തിലധികം ഖുര്‍ആന്‍ പഠിതാക്കള്‍ സംഗമിക്കും. രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ഹമദ് (ബഹ്‌റൈന്‍) മുഖ്യാതിഥിയായിരിക്കും. 

യുവത പുസ്തകങ്ങളുടെ പ്രകാശനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിക്കും. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, കെ എന്‍ എം സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി, ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ് എം പ്രസിഡന്റ് ഡോ. മുബശിര്‍ പാലത്ത്, ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ്, എം ജി എം ജന. സെക്രട്ടറി ശമീമ ഇസ്വ്‌ലാഹിയ്യ, അബ്ദുര്‍റഹ്മാന്‍ ഐഡിയല്‍ എന്നിവര്‍ പ്രസംഗിക്കും. പഠനസെഷനില്‍ ക്യു എല്‍ എസ് ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അധ്യക്ഷത വഹിക്കും. അന്ധവിശ്വാസങ്ങള്‍; ആധുനിക ഭാവങ്ങള്‍, പ്രമാണങ്ങള്‍-സമീപനങ്ങള്‍ എന്നീ വിഷയങ്ങള്‍ സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി എന്നിവര്‍ അവതരിപ്പിക്കും. ആത്മസംസ്‌കരണം: ഖുര്‍ആനിക സമീപനം, ഖുര്‍ആന്‍ സാമൂഹിക നവോത്ഥാനത്തിന് എന്നീ വിഷയങ്ങളില്‍ സി കെ ഉസ്മാന്‍ ഫാറൂഖി, പി എം എ ഗഫൂര്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ എം ഷബീര്‍ അഹ്മദ് അധ്യക്ഷത വഹിക്കും. ക്യു എല്‍ എസ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇബ്‌റാഹീം ഹാജി ഏലാങ്കോട് വിതരണം ചെയ്യും. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ല്യാര്‍, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി എന്നിവര്‍ പ്രസംഗിക്കും. ക്യു എല്‍ എസ് സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ മെസേജ് ഇസ്‌ലാമിക് എക്‌സിബിഷനിലും, യുവത പുസ്തകമേളയിലും നൂറുകണക്കിനാളുകള്‍ സന്ദര്‍ശിച്ചുവരുന്നുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, പി ഹംസ മൗലവി എന്നിവര്‍ പങ്കെടുത്തു.
Read More

QLS സംസ്ഥാന സംഗമം: 'ദി മെസേജ്' എക്‌സിബിഷന്‍ ബത്തേരിയില്‍ തുടങ്ങി



സുല്‍ത്താന്‍ ബത്തേരി: ഈ മാസം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആനിംഗ് ലേണിംഗ് സ്‌കൂള്‍ (ക്യു എല്‍ എസ്) സംസ്ഥാന സംഗമത്തോടനുബന്ധിച്ച് 'ദി മെസേജ്' മെഡിക്കല്‍ എക്‌സിബിഷന്‍ പ്രദര്‍ശനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഈ മാസം 18 വരെയാണ് പ്രദര്‍ശനം. വയനാട് ജില്ലാ എ ഡി എം പി അറുമുഖന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ' സൃഷ്ടി ദൈവത്തിലൂടെ സ്രഷ്ടാവിലേക്ക്' എന്ന വിഷയം എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി അവതരിപ്പിച്ചു. 

എക്‌സിബിഷന്‍ പവലിയനില്‍ സംഘടിപ്പിച്ച 'യുവത' പുസ്തകമേളയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഷബീര്‍ അഹമ്മദ് ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് സലീം, സയ്യിദലി സ്വലാഹി, അഷ്‌റഫ് കുന്നത്ത്, പി കൃഷ്ണപ്രസാദ്, ഫൈസല്‍ ചൂര്യന്‍, ടി മുഹമ്മദ്, കെ കെ വാസുദേവന്‍, സെതലവി എന്‍ജിനിയര്‍, പോക്കര്‍ ഫാറൂഖി, കെ പി യൂസഫ് ഹാജി, അബ്ദുസ്സലാം സ്വലാഹി, ജൗഹര്‍ ഫാറൂഖി, അബ്ദുല്ല മുര്‍ച്ചാണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സിബിഷനില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് 'അറബ് വസന്തം-ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്യും. ഹമീദ് വാണിമേല്‍, അബ്ദുള്‍ ലത്തീഫ് കരിമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.
Read More

Monday, February 13, 2012

QLS മലപ്പുറം ഈസ്റ്റ്‌ ജില്ലാ രചനാ മത്സരം: അരീക്കോട്‌ മണ്ഡലം ജേതാക്കള്‍



അരീക്കാട്‌: ഐ എസ്‌ എം സംസ്ഥാന സമിതി ഫെബ്രുവരി 19ന്‌ സുല്‍ത്താന്‌ ബത്തേരിയില്‍ സംഘടിപ്പിക്കുന്ന ക്യു എല്‍ എസ്‌ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ സമിതി നടത്തിയ രചനാ-സാഹിത്യ-വിജ്ഞാന മത്സരത്തില്‍ അരീക്കാട്‌ മണ്ഡലം ഒന്നാം സ്ഥാനവും മലപ്പുറം മണ്ഡലം രണ്ടാം സ്ഥാനവും കൊണ്ടോട്ടി മണ്ഡലം മൂന്നാം സ്ഥാനവും നേടി. രചനാ മത്സരത്തിന്റെ ഉദ്‌ഘാടനം ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി എ നൂറുദ്ദീന്‍ നിര്‍വഹിച്ചു. ക്യു എല്‍ എസ്‌ ജില്ലാ കണ്‍വീനര്‍ ശാക്കിര്‍ബാബു കുനിയില്‍ അധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ്‌ മണ്ഡലം ചെയര്‍മാന്‍ കെ ബാവ, എം എസ്‌ എം ജില്ലാ കാമ്പസ്‌ സെക്രട്ടറി കെ പി അസ്‌ലം പ്രസംഗിച്ചു. ഹസനുദ്ദീന്‍ തൃപ്പനച്ചി, ജസീര്‍ മങ്കട, അബ്‌ദുല്ല തിരൂര്‍ക്കാട്‌ നേതൃത്വം നല്‌കി.
Read More

Tuesday, February 07, 2012

QLS സാഹിത്യരചനാ മത്സരം നടത്തി


തിരൂര്‍: ഐ എസ്‌ എം മലപ്പുറം വെസ്റ്റ്‌ ജില്ല ക്യു എല്‍ എസ്‌ സാഹിത്യരചനാ മത്സരം തിരൂര്‍ ജെ എം ഹൈസ്‌കളില്‍ അബൂബക്കര്‍ മദനി മരുത ഉദ്‌ഘാടനം ചെയ്‌തു. പന്താവൂര്‍, പുത്തൂര്‍ പള്ളിക്കല്‍ സെന്ററുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ പി അബ്‌ദുല്‍വഹാബ്‌, അശ്‌റഫ്‌ ചെട്ടിപ്പടി, സി പി മുഹമ്മദ്‌ കുട്ടി അന്‍സാരി, വി പി മനാഫ്‌, ആബിദ്‌ മദനി നേതൃത്വം നല്‍കി.
Read More

Monday, January 23, 2012

QLS ജില്ലാതല രചനാ മത്സരം: അരീക്കോട് മണ്ഡലം ജേതാക്കള്‍



അരീക്കോട്: 2012 ഫിബ്രവരിയില്‍ ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ 17-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി അരീക്കോട് നടത്തിയ ജില്ലാതല രചന-സാഹിത്യ വിജ്ഞാനമത്സരത്തില്‍ അരീക്കോട് മണ്ഡലം ഒന്നാംസ്ഥാനം നേടി. മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മത്സരം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി എ. നൂറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. ക്യു.എല്‍.എസ് ജില്ലാ കണ്‍വീനര്‍ ശാക്കീര്‍ ബാബു കുനിയില്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം ചെയര്‍മാന്‍ കെ. ബാവ, എം.എസ്.എം. ജില്ലാ സെക്രട്ടറി കെ.പി. അസ്‌ലം പ്രസംഗിച്ചു.
Read More

Friday, December 23, 2011

QLS 17-ാം സംസ്ഥാന സംഗമം 2012 ഫെബ്രുവരി 19ന് സുല്‍ത്താന്‍ ബത്തേരിയില്‍



കോഴിക്കോട്ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പതിനേഴാം സംസ്ഥാന സംഗമം 2012 ഫെബ്രുവരി 19ന് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമാണ് ഐ എസ് എം സംസ്ഥാന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍. വിവിധ പ്രായത്തിലും വിവിധ തൊഴില്‍ മേഖലയിലുമുള്ളവര്‍ ആയിരങ്ങള്‍ ക്യു എല്‍ എസ്സില്‍ പഠിതാക്കളാണ്. സംഗമത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, പഠനക്യാമ്പ്, അവാര്‍ഡ് ദാനം, സാംസ്‌കാരിക സദസ്സ്, എക്‌സിബിഷന്‍, സമാപന സമ്മേളനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. 

സംഗമത്തിന്റെ വിജയത്തിന്നായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. ജമാലുദ്ദീന്‍ ഫാറൂഖി മുഖ്യരക്ഷാധികാരിയായും കെ എം ശബീര്‍ അഹ്മദ് ചെയര്‍മാനും അബ്ദുസ്സലാം മുട്ടില്‍ കണ്‍വീനറുമാണ്. മറ്റു വകുപ്പുകളുടെ ഭാരവാഹികള്‍: കെ പി യൂസുഫ് ഹാജി, ഇസ്മാഈല്‍ കരിയാട് (സാമ്പത്തികം) ഹസൈനാര്‍ കല്ലൂര്‍,എം അബ്ദുല്ല കുട്ടമംഗലം (പബ്ലിസിറ്റി), അബ്ദുല്‍ഗഫൂര്‍ ബത്തേരി, ഹുസൈന്‍ മൗലവി മുട്ടില്‍ (ദഅ്‌വത്ത്), ഡോ. മുസ്തഫ ഫാറൂഖി, എ പി യൂനുസ് ഉമരി (പ്രോഗ്രാം), ആലിക്കുട്ടി കല്ലൂര്‍, ഫസ്‌ലുര്‍ റഹ്മാന്‍ ബത്തേരി (ലൈറ്റ് & സൗണ്ട്), കരീം മാസ്റ്റര്‍, ഖലീലുര്‍ റഹ്മാന്‍ മുട്ടില്‍ (രജിസ്‌ട്രേഷന്‍), എം ടി ഉസ്മാന്‍ ബത്തേരി, പി വി സിദ്ദീഖ് ബത്തേരി (ഭക്ഷണം), ഫൈസല്‍ ചൂര്യന്‍, ജൗഹര്‍ അയനിക്കോട് (എക്‌സിബിഷന്‍), ടി കെ ഇബ്‌റാഹീം, യൂനുസ് സലീം ബത്തേരി (റിസപ്ഷന്‍), മുഹമ്മദ് കല്ലൂര്‍, അബ്ദുല്ല മുര്‍ച്ചാണ്ടി (പന്തല്‍), അബ്ദുല്ല ബത്തേരി, എം ടി ഹാരിസ് (നിയമം), അബ്ദുല്‍ഹക്കീം, അമ്പലവയല്‍, ഇല്‍യാസ് ബത്തേരി (ട്രാന്‍സ്‌പോര്‍ട്ട്), അഷ്‌റഫ് പുല്‍പ്പള്ളി, അബ്ദുല്‍ഗഫൂര്‍ നുസ്‌രി (പ്രസ്സ്), ശരീഫ് കാക്കവയല്‍, സജ്ജാദ് മേപ്പാടി (ഐ ടി), ഇല്യാസ് മുട്ടില്‍, ഷാഹുല്‍ ഹമീദ് പുല്‍പ്പള്ളി (ബുക്സ്റ്റാള്‍), സലീം ഒളവണ്ണ, ബശീര്‍ സ്വലാഹി (വളണ്ടിയര്‍).))))))..)
Read More

Friday, December 16, 2011

QLS പ്രതിഭകളെ ആദരിച്ചു



മഞ്ചേരി: ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ (ക്യു.എല്‍.എസ്) വാര്‍ഷികപരീക്ഷയില്‍ ജില്ലയില്‍ നിന്ന് ഉന്നത റാങ്കുകള്‍ നേടിയ പ്രതിഭകള്‍ക്കുള്ള ജില്ലാസമിതിയുടെ ഉപഹാരങ്ങള്‍ കെ.എന്‍.എം.സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മൗലവി പുളിക്കല്‍ വിതരണം ചെയ്തു. നസീറ.ടി.കെ. റുഖ്‌സാന.ടി, ഹലീമ.കെ.സി (ക്യു.എല്‍.എസ്.മദ്രസത്തുല്‍ സലഫിയ്യ തവനൂര്‍), ബുഷ്‌റ.പി (ക്യു.എല്‍.എസ്.മദീനാമസ്ജിദ് മങ്കട), എന്‍.കെ.സൈനുദ്ദീന്‍ (ക്യു.എല്‍.എസ്.ഇസ്‌ലാമിക് സെന്റര്‍ പുല്ലൂര്‍), സക്കീന.ടി (ക്യു.എല്‍.എസ്.മനാറുല്‍ ഹുദാ ചന്തക്കുന്ന്) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. QLS  ജില്ലാ ചെയര്‍മാന്‍ എ.പി.യൂനസ് ഉമരി അധ്യക്ഷതവഹിച്ചു. 


കെ.എന്‍.എം.ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് നൂറുദ്ദീന്‍ എടവണ്ണ, സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, ക്യു.എല്‍.എസ് ജില്ലാ കണ്‍വീനര്‍ ശാക്കിര്‍ ബാബു കുനിയില്‍, എം.എസ്.എം ജില്ലാപ്രസിഡന്റ് ജലീല്‍ മാമാങ്കര എന്നിവര്‍ പ്രസംഗിച്ചു.
Read More

Wednesday, December 14, 2011

QLS അഖിലകേരള ഖുര്‍ആന്‍ പ്രബന്ധ രചനാ മത്സരം നടത്തുന്നു



കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിക്കു കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ പതിനേഴാം സംസ്ഥാന സംഗമത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അഖിലകേരള ഖുര്‍ആന്‍ പ്രബന്ധ രചനാ മത്സരം നടത്തുന്നു. 'സ്ത്രീ: സ്വാതന്ത്ര്യം, വിമോചനം ഖുര്‍ആനില്‍' എന്നതാണ് വിഷയം. പത്ത് പേജില്‍ കവിയാന്‍ പാടുള്ളതല്ല. പ്രബന്ധങ്ങള്‍ 2012 ജനുവരി 20ന് മുമ്പായി കണ്‍വീനര്‍, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍, മര്‍ക്കസുദ്ദഅ്‌വ, കോഴിക്കോട്-2 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഒന്നാം സ്ഥാനത്തിന് 3000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1500 രൂപയും കാഷ് അവാര്‍ഡ് നല്‍കും. 2012 ഫെബ്രുവരി 19ന് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന സംസ്ഥാന സംഗമത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്ന് കണ്‍വീനര്‍ അബ്ദുസ്സലാം മുട്ടില്‍ അറിയിച്ചു.
Read More

Tuesday, October 11, 2011

കണ്ണൂര്‍ ജില്ലയില്‍ മൂന്ന്‌ ക്യു എല്‍ എസ്‌ ബാച്ചുകള്‍ ആരംഭിച്ചു



കണ്ണൂര്‍: ജില്ലയില്‍ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ പുതിയ മൂന്ന്‌ ബാച്ചുകള്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ സലഫി ദഅ്‌വ സെന്ററില്‍ കെ എം ഷാജി എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ഡോ. പി മുസ്‌തഫ അധ്യക്ഷത വഹിച്ചു. സി സി ശക്കീര്‍ ഫാറൂഖി, ഫൈസല്‍ ചക്കരക്കല്‍, അഡ്വ. ഷാഫി, ബസാം, ഷമീമ ഇസ്‌ലാഹിയ്യ, ആയിശ മിലി, ജമീല, മുജീബ എന്നിവര്‍ പ്രസംഗിച്ചു. ശംസുദ്ദീന്‍ പാലക്കോട്‌ പ്രഭാഷണം നടത്തി.

പുന്നോല്‍ സലഫി സെന്ററില്‍ ആരംഭിച്ച ക്യു എല്‍ എസ്‌ സംസ്ഥാന കണ്‍വീനര്‍ അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ പി നജീബ്‌ അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ പാലക്കോട്‌, പി സി റിസാല്‍, ഡോ. മുഹമ്മദ്‌, റബീഹ്‌, സഹ്‌ല്‍ പ്രസംഗിച്ചു.

ഇരിക്കൂര്‍ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളിന്റെ ഉദ്‌ഘാടനവും ഹാജിമാര്‍ക്കുള്ള പഠന ക്ലാസ്സും കെ എന്‍ എം ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്‌ നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ വൈ. പ്രസിഡന്റ്‌ അശ്‌റഫ്‌ ഹാജി ഇരിക്കൂര്‍ അധ്യക്ഷത വഹിച്ചു.
Read More

Wednesday, September 28, 2011

മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് സംഘടിപ്പിച്ചു



താമരശ്ശേരി: പൂനൂര്‍ മസ്ജിദുല്‍ ഇസ്‌ലാഹില്‍ സംഘടിപ്പിച്ച മാസാന്ത ഖുര്‍ആന്‍ പഠനക്ലാസ് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡംഗം സി.പി. കരീം, എന്‍. അഹമ്മദ്കുട്ടി, ടി.എം. ബഷീര്‍, കെ.ടി. അബ്ദുറഹിമാന്‍കുട്ടി, എന്‍.പി. അബ്ദുറസാഖ്, ഇ.വി. അബ്ബാസ്, എ.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, September 17, 2011

ഖുര്‍ആന്‍ ക്ലാസ് പുനരാരംഭിക്കുന്നു

ദോഹ: ഖത്തർ‍ ഇന്ത്യൻ‍ ഇസ്‌ലാഹി സെന്റർ‍ ശനി, തിങ്കൾ‍ ദിവസങ്ങളിൽല്ല‍ സെന്റർ‍ ഓഡിറ്റോറിയത്തിൽ‍ നടത്തിവരാറുള്ള അബ്ദുറഊഫ് മദനിയുടെ ഖുർ‍ആൻ‍ പഠനക്ലാസ് ഈ ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഇസ്‌ലാഹി സെന്റർ‍ വാര്‍ത്താകുറിപ്പിൽ‍ അറിയിച്ചു.

കൂടുതൽ‍ വിവരങ്ങൾ‍ക്ക് 44358739/ 44416422 എന്നീ നമ്പറുകളിൽ‍ ബന്ധപ്പെടാവുന്നതാണ്.
Read More

Saturday, July 30, 2011

ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍: ആയിരങ്ങള്‍ പരീക്ഷയെഴുതി



കോഴിക്കോട്‌: ഐ എസ്‌ എം സംസ്ഥാന സമിതിക്കു കീഴിലുള്ള ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളുകളുടെ വാര്‍ഷിക പരീക്ഷയില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ആയിരങ്ങളാണ്‌ പരീക്ഷയെഴുതിയത്‌. ഒന്നു മുതല്‍ ഏഴ്‌ വരെ വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലായി നടന്ന പരീക്ഷയെഴുതിയവരില്‍ അധ്യാപകര്‍, തൊഴിലാളികള്‍, ഡോക്‌ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആയിരങ്ങള്‍ ഉള്‍പ്പെടും.

കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ പഠന സംരംഭമാണ്‌ ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂളുകള്‍. ഒരാഴ്‌ചയ്‌ക്കകം പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകും. വിജയികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും റാങ്ക്‌ ജേതാക്കള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങളും നല്‍കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

എ അസീസ്‌ കല്ലിക്കണ്ടി കണ്ണൂരിലും എ കെ നസീര്‍ മദനി കോഴിക്കോട്‌ നോര്‍ത്തിലും, റസാഖ്‌ മലോറം കോഴിക്കോട്‌ സൗത്തിലും, അശ്‌റഫ്‌ ചെട്ടിപ്പടി, ശാക്കിര്‍ ബാബു കുനിയില്‍ എന്നിവര്‍ മലപ്പുറം വെസ്റ്റ്‌, ഈസ്റ്റ്‌ ജില്ലകളിലും, സാലിഹ്‌ പിണങ്ങോട്‌ വയനാട്ടിലും, ഇ ഐ മുജീബ്‌ തൃശൂരിലും, ഫിറോസ്‌ കൊച്ചിന്‍ എറണാകുളത്തും, സമീര്‍ കായംകുളം ആലപ്പുഴയിലും, അബ്‌ദുന്നാസര്‍ പാലക്കാട്ടും, ടി കെ ബശീര്‍ കാസര്‍കോട്ടും പരീക്ഷകള്‍ക്ക്‌ നേതൃത്വം നല്‍കി. 
Read More

Monday, July 11, 2011

ക്യു.എല്‍.എസ് ജേതാക്കളെ അനുമോദിച്ചു



അരീക്കോട്: ഖുര്‍ആന്‍ ലേണിങ് സ്‌കൂളിന്റെ ജില്ലാതല പ്രതിഭകള്‍ക്ക് ക്യു.എല്‍.എസ് ജില്ലാ സമിതി ഉപഹാരങ്ങള്‍ നല്‍കി. മുന്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.കെ.എം. സക്കറിയ ബാലുശ്ശേരി ഉപഹാരങ്ങള്‍ വിതരണംചെയ്തു. എന്‍.കെ സൈനുദ്ദീന്‍ പുല്ലൂര്‍, റംല മലപ്പുറം എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. 


ജില്ലാ ചെയര്‍മാന്‍ യൂനുസ് ഉമരി, ജില്ലാ സെക്രട്ടറി അലി അഷ്‌റഫ് പുളിക്കല്‍, നൂറുദ്ദീന്‍ എടവണ്ണ, ശിഹാബുദ്ദീന്‍ അന്‍സാരി മങ്കട, ജില്ലാ കണ്‍വീനര്‍ ശാക്കീര്‍ബാബു കുനിയില്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, June 13, 2011

QLS വാര്‍ഷിക പരീക്ഷ ജൂലൈ 17ന്

കോഴിക്കോട് : QLS വാര്‍ഷികപ്പരീക്ഷ 2011 ജൂലൈ 17ന് ഞായറാഴ്ച രാവിലെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഏഴു വിഭാഗങ്ങളിലായിട്ടായിരിക്കും പരീക്ഷ നടക്കുക.

പരീക്ഷ സിലബസ് :
ഫസ്റ്റ് ഇയര്‍ : ഫാത്തിഹ, അലഖ് മുതല്‍ നാസ് വരെ,

സെക്കണ്ട് ഇയര്‍ : നബഅ' മുതല്‍ തീന്‍ വരെ,

തേര്‍ഡ് ഇയര്‍ : ഹുജുറാത്, ഖ്വാഫ്, നജ്മ്, ഖമര്‍, റഹ്മാന്‍, വാഖിഅ, മുജാദില, സ്വഫ്ഫ്, ജുമുഅ, മുനാഫിഖൂന്‍, മുല്‍ക്ക്,

ഫോര്‍ത്ത് ഇയര്‍ : ബഖറ, അന്‍ആം,

ഫിഫ്ത് ഇയര്‍ : യൂസുഫ്, റഅ'ദ്, ഇബ്രാഹിം, നഹ്ല്‍, ഇസ്രാഅ', കഹ്ഫ്,

സിക്സ്ത് ഇയര്‍ : ഹജ്ജ്, മുഅ'മിനൂന്‍, നൂര്‍, നംല്, അന്‍കബൂത്, ലുഖ്മാന്‍, സജദ, അഹ്സാബ്, ഫാത്വിര്‍, യാസീന്‍, സുമര്‍,

സെവെന്‍ത്ത് ഇയര്‍ : ആലു ഇംറാന്‍, നിസാഅ', മാഇദ
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...