Thursday, February 16, 2012

QLS സംസ്ഥാന സംഗമം: 'ദി മെസേജ്' എക്‌സിബിഷന്‍ ബത്തേരിയില്‍ തുടങ്ങി



സുല്‍ത്താന്‍ ബത്തേരി: ഈ മാസം 19ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ഖുര്‍ആനിംഗ് ലേണിംഗ് സ്‌കൂള്‍ (ക്യു എല്‍ എസ്) സംസ്ഥാന സംഗമത്തോടനുബന്ധിച്ച് 'ദി മെസേജ്' മെഡിക്കല്‍ എക്‌സിബിഷന്‍ പ്രദര്‍ശനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഈ മാസം 18 വരെയാണ് പ്രദര്‍ശനം. വയനാട് ജില്ലാ എ ഡി എം പി അറുമുഖന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ' സൃഷ്ടി ദൈവത്തിലൂടെ സ്രഷ്ടാവിലേക്ക്' എന്ന വിഷയം എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി അവതരിപ്പിച്ചു. 

എക്‌സിബിഷന്‍ പവലിയനില്‍ സംഘടിപ്പിച്ച 'യുവത' പുസ്തകമേളയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അയ്യൂബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഷബീര്‍ അഹമ്മദ് ക്വിസ് മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അധ്യക്ഷനായിരുന്നു. ഡോ. മുഹമ്മദ് സലീം, സയ്യിദലി സ്വലാഹി, അഷ്‌റഫ് കുന്നത്ത്, പി കൃഷ്ണപ്രസാദ്, ഫൈസല്‍ ചൂര്യന്‍, ടി മുഹമ്മദ്, കെ കെ വാസുദേവന്‍, സെതലവി എന്‍ജിനിയര്‍, പോക്കര്‍ ഫാറൂഖി, കെ പി യൂസഫ് ഹാജി, അബ്ദുസ്സലാം സ്വലാഹി, ജൗഹര്‍ ഫാറൂഖി, അബ്ദുല്ല മുര്‍ച്ചാണ്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്‌സിബിഷനില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് 'അറബ് വസന്തം-ആശയും ആശങ്കയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്യും. ഹമീദ് വാണിമേല്‍, അബ്ദുള്‍ ലത്തീഫ് കരിമ്പിലാക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...