Sunday, February 26, 2012

തിരുകേശ തട്ടിപ്പിനെതിരെ ഐക്യവേദി വേണം : ISM ബഹുജനസംഗമം



കോഴിക്കോട്: തിരുകേശത്തിന്റെ പേരില്‍ സമൂഹത്തില്‍ ആനാചാരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാന്‍ സമൂഹം തയ്യാറാകണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. തിരുകേശവാണിഭത്തിനെതിരെ ഐ എസ് എം സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്ക് ശേഷം മുതലക്കുളം മൈതാനിയില്‍ നടന്ന ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും പൗരോഹിത്യത്തിന്റെയും പേരിലുള്ള അന്ധവിശ്വാസങ്ങളെ എതിര്‍ക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുസമൂഹത്തിനുമെല്ലാം അവകാശമുണ്ട്. സതി, ശൈശവ വിവാഹം, നരബലി എന്നിവ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടന്നപ്പോള്‍ ഇതിനെതിരെ മതത്തിനുള്ളിലുള്ളവരോടൊപ്പം പൊതുസമൂഹവും ശക്തമായി രംഗത്തുവന്നിരുന്നു. ഇസ്‌ലാം ഇത്തരം ശേഷിപ്പുകളിലല്ല നിലനില്ക്കുന്നത്. മറിച്ച് ഖുര്‍ആനും സുന്നത്തും മുറുകെപിടിച്ച് മുന്നേറാനാണ് നബി അനുയായികളോട് ആഹ്വാനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസരംഗത്തെ ഏറ്റവും വലിയ മാലിന്യമായ തിരുകേശവാണിഭത്തിനെതിരെ കേരള മുസ്‌ലിം സമൂഹം ശക്തമായി രംഗത്തുവരണമെന്ന് സംഗമത്തില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല അഭിപ്രായപ്പെട്ടു. ഇതിനെതിരെ ആദ്യമായി രംഗത്തുവന്ന് പൊതുപ്രസ്താവന ഇറക്കിയ പിണറായി വിജയനെ മുസ്‌ലിം സംഘടനകള്‍ മാലയിട്ട് സ്വീകരിക്കണമെന്നും രക്തരൂക്ഷിതമായ അറബ് വസന്തത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നത് തടയാനുള്ള ആസൂത്രീത നീക്കത്തിന്റെ ഭാഗമാണ് ഇത് ഉയര്‍ന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേരളീയ മുസ്‌ലിംകള്‍ തങ്ങള്‍ക്കുണ്ടായ നവോത്ഥാനത്തില്‍ നിന്ന് പിന്നോട്ട് നടക്കുകയാണ് എന്നതിനുള്ള തെളിവാണ് മുടിപ്പള്ളിയുടെ നിര്‍മാണമെന്ന് പ്രമുഖ കോളമിസ്റ്റ് എ പി കുഞ്ഞാമു പറഞ്ഞു. പൊതു സമൂഹം ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നില്ല. സമുദായത്തിലെ രാഷ്ട്രീയ സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ മൗലികമായ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ വിഷയത്തില്‍ ഒരു മുസ്‌ലിം ഐക്യവേദി ഉണ്ടാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അനാചാരങ്ങളെ കടത്തിവിടുകയെന്നതിലുള്ള ആസൂത്രിത നീക്കം തിരുകേശപള്ളിയുടെ പിന്നിലുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍സെക്രട്ടറി ടി മുഹമ്മദ് വേളം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. അലിമദനി മൊറയൂര്‍, ഇസ്മാഈല്‍ കരിയാട്, ഐ പി അബ്ദുസ്സലാം പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...