കായംകുളം: സംഘടനാശാക്തീകരണവും പുതിയ രൂപത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുവാക്കള്‍ക്ക് ബോധവത്‌കരണവും ലക്ഷ്യമാക്കി ഐ എസ് എം സംസഥാന സമിതി സംഘടിപ്പിക്കുന്ന പ്രയാണം- സംഘടനാ ശാക്തീകരണ പരിപാടിക്ക് തുടക്കമായി. സംഘടനാ സമീക്ഷ, ദഅ്‌വ ആസൂത്രണം, സംഘഠനാരേഖ പരിശോധന, പൊതുസമ്മേളനം, യുവത സില്‍വര്‍ ജൂബിലി സ്‌കീം പ്രചാരണം തുടങ്ങിയ പരിപാടികള്‍ പ്രയാണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സംസ്ഥാനത്തെ 100 കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രയാണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനം കായംകുളത്ത് ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍ നിര്‍വഹിച്ചു. അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രചരിപ്പിക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ ശമീര്‍ അധ്യക്ഷതവഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. അബ്‌ദുല്ലത്തീഫ്, ഐ എസ് എം സംസ്ഥാന ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍, ഐ എസ് എം സൗത്ത്‌സോണ്‍ പ്രസിഡന്റ് എസ് ഇര്‍ശാദ് സ്വലാഹി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം