കോഴിക്കോട്: മാനവരാശിക്ക് നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശം കൈമാറി ധിഷണാപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാര്‍ഥി സമൂഹം സംഹാരാത്മകമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നത് നിയമപാലകരും പൊതുസമൂഹവും ഗൗരവമായി കാണണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പത്തനംതിട്ട റാന്നി സെന്റ് തോമസ് കോളെജിലെ വിദ്യാര്‍ഥികള്‍ ഗൂഢാലോചന നടത്തി ആവിഷ്‌കരിച്ച ക്വട്ടേഷന്‍ അക്രമത്തില്‍ സഹായിയായി വര്‍ത്തിച്ച മിത്ര സൂസന്‍ എബ്രഹാം എന്ന വിദ്യാര്‍ഥിനിയുടെ അറസ്റ്റ് ഞെട്ടലോടെയാണ് വിദ്യാര്‍ഥി സമൂഹം ശ്രവിച്ചത്. പ്രസിഡന്റ് ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, കെ കെ ഖമറുദ്ദീന്‍, ജലീല്‍ മാമാങ്കര, അഡ്വ. മുസ്‌തഫ, ഹാഫിദുര്‍റഹ്‌മാന്‍, സഹീറലി പന്താവൂര്‍, ആഷിദ്‌ഷാ, അഫ്‌സല്‍ മടവൂര്‍, തസ്‌ലീം വടകര, ശഫീക്ക് മമ്പറം, മുഹമ്മദലി പയ്യോളി പ്രസംഗിച്ചു.
Wednesday, February 01, 2012
വിദ്യാര്‍ഥി ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം - MSM
Related Posts :

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക...

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെള...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീ...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ...

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം