എറണാകുളം: മുജാഹിദ് സ്‌റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ‘വിജ്ഞാനം വിവേകം വികാസം’ എന്ന പ്രമേയത്തിത്തിലാണ് സമ്മേളനം നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ പ്രതിഫലനമായ ക്രിയാത്മക; ജനസൗഹൃദ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് പകരം വിവേകശൂന്യമായ ഇടപെടല്‍ കൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നവ സാഹചര്യത്തെ തിരിച്ചറിഞ്ഞ് ധാര്‍മ്മിക വിചാരധാരയിലൂന്നിയ കാമ്പസ് പുനസൃഷ്ടിയാണ് സമ്മേളനം ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നയ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ് ധര്‍മ്മം കാലത്തിന് ലഭ്യമാക്കാഌം ധാര്‍മ്മികപരിസരത്തിന്റെ കാമ്പസ് നിയോഗം പ്രഖ്യാപിക്കാഌം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് വേദിയാവും. കാമ്പസ് ലിബറലിസത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്ന വര്‍ഗീയ ചൂഷണങ്ങള്‍ക്കെതിരില്‍ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രഖ്യാപനത്തിഌ സമ്മേളനവേദി സാക്ഷിയാകും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നവംബര്‍ 3ന് രാവിലെ ആരംഭിക്കും. വൈകുന്നേരം 7ന് ബഹു. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സഹമന്ത്രി പ്രാഫ. കെ വി തോമസ് ഉദ്‌ഘാടനം ചെയ്യും. ബാലസമ്മേളനം, കാമ്പസ് സ്റ്റുഡന്റ്‌സ് സമ്മിറ്റ്, ഓപ്പണ്‍ ഫോറം, പഠന സെഷന്‍, സ്റ്റുഡന്റ്‌സ് പാര്‍ലിമെന്റ്, സമാപന സമ്മേളനം തുടങ്ങിയ സെഷഌകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പണ്ഡിതര്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
നവംബര്‍ 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഇസ്‌ലാ ഹി മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എം എസ് എം സംഘടിപ്പിച്ച അഖില കേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ‘ടിപ്‌സ്’ മോഡല്‍ എന്‍ട്രന്‍സ് എക്‌സാം എന്നിവയിലെ വിജയികളെയും മറ്റു പ്രതിഭകളെയും സമ്മേളനത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി, ജന. കണ്‍വീനര്‍ ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ആഷിദ് ഷാ, ഉമ്മര്‍ കുട്ടി കൊച്ചി, മുജ്‌ബിര്‍ പള്ളുരുത്തി, മുബാറക് ഹംസ എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം