ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയതലത്തില്‍ ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2012 ഡിസംബര്‍ ഒന്ന് മുതല്‍ 2013 ഫിബ്രവരി 28 വരെയായിരിക്കും കാമ്പയിന്‍. 2013 ഡിസംബറില്‍ നടക്കുന്ന എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കേരളത്തില്‍ നടന്നുവരുന്ന വിവിധ സമ്മേളനങ്ങളുടെ പശ്ചാത്തലത്തിലാണ് കാമ്പയിന്‍. ആത്മീയവും ഭൗതികവുമായ അവസ്ഥയില്‍ നിന്ന് നന്മയിലേക്കും വളര്‍ച്ചയിലേക്കുമുള്ള ഉയിര്‍പ്പാണ് നവോത്ഥാനം. മതം മനുഷ്യനുമുമ്പില്‍ കൃത്യമായ നവോത്ഥാന ചിത്രം അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തെ ധാര്‍മിക ജീവിതത്തിലേക്കും ഭൗതിക വികാസത്തിലേക്കും നയിക്കാന്‍ കഴിയുക യഥാര്‍ഥ ദൈവവിശ്വാസത്തിന് മാത്രമാണെന്നും ജീവിതവിശുദ്ധിയുടെയും ഭൗതിക, ആത്മീയ വളര്‍ച്ചകളുടെയും നിദാനം ഈ തിരിച്ചറിവാകണമെന്നുമുള്ള സന്ദേശമാണ് 'വിശ്വാസം, വിശുദ്ധി, നവോത്ഥാനം' എന്ന പേരിലുള്ള കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.
പ്രമേയചര്‍ച്ചകള്‍, ഫാമിലി മീറ്റ്, ടേബിള്‍ ടോക്ക്, സെമിനാര്‍, സൗഹൃദ സദസ്സുകള്‍, തസ്‌കിയ തര്‍ബിയ സംഗമങ്ങള്‍, സി.ഡി, ലഘുലേഖ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാമ്പയിന്റെ ഭാഗമായി നടക്കും. ദേശീയതലത്തില്‍ 'സാമൂഹിക സുരക്ഷിതത്വം: വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധരചനാ മത്സരവും നടത്തും. സൗദിയുടെ വിവിധ പ്രദേശങ്ങളിലായുള്ള 28 ഇസ്ലാഹി സെന്ററുകള്‍ക്ക് പുറമെ വിദ്യാര്‍ഥി, യുവജന, വനിതാ വിഭാഗങ്ങളുടെയും ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സതേണ്‍, ഖസീം സോണല്‍ കമ്മറ്റികളുടെയും കീഴില്‍ നടക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കേന്ദ്രമായുള്ള നാഷണല്‍ കമ്മറ്റി നേതൃത്വം നല്‍കും. ദേശീയതല ഉദ്ഘാടനം നവംബര്‍ 30-ന് ജിദ്ദയിലും സമാപനം 2013 ഫിബ്രവരി അവസാനവാരം റിയാദിലുമായിരിക്കും. സോണല്‍ തലത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം ഉനൈസ, ദമാം, ഖമീസ് മുശൈത്ത് എന്നിവിടങ്ങളില്‍ നടക്കും.
ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി എം.ടി. മനാഫ്, ഉപദേശക സമിതി ചെയര്‍മാന്‍ എഞ്ചിനീയര്‍ ഹസൈനാര്‍, വൈസ് പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടന്‍, ഉപദേശക സമിതിയംഗം എം. അഹ്മദ്കുട്ടി മദനി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഭാരവാഹികളായ നൗഷാദ് കരിങ്ങനാട്, അബ്ദുല്‍ ഗനി, സലീം ഐക്കരപ്പടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം