കോഴിക്കോട്: ഫലസ്തീനില്‍ നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും സിവിലിയന്മാരെയും കൂട്ടക്കൊല നടത്തുന്ന ഇസ്രാഈലിനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ലോക സമൂഹം തയ്യാറാകണമെന്ന് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധ റാലിയില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തുക്കളായ അറബികളോടും ഫലസ്തീനിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മനുഷ്യാവകാശ തത്വങ്ങളെ നിരന്തരം വെല്ലുവിളിക്കുന്ന ഇസ്രാഈലുമായുള്ള പ്രതിരോധ സൈനിക കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ മടിക്കരുതെന്നും, യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ അതിന്റെ രൂപീകരണ ലക്ഷ്യം മറക്കരുതെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ കെ എന്‍ എം - ഐ എസ് എം ജില്ലാ ഭാരവാഹികള്‍ റാലിക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച റാലി പാളയം റയില്‍വേസ്റ്റേഷന്‍, മാനാഞ്ചിറ വഴി കിഡ്‌സന്‍ കോര്‍ണറില്‍ സമാപിച്ചു. റാലിക്ക് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഭാരവാഹികളായ ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, എന്‍ കെ എം സക്കരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, നസീര്‍ ചെറുവാടി, അഫ്താഷ് ചാലിയം തുടങ്ങിയവര്‍ നേതൃത്വം നല്കി. റാലിക്ക് ശേഷം നടന്ന പൊതുയോഗം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി മൊയ്തീന്‍കുട്ടി, പി സി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്കി. ഗസ്സയിലും ഫലസ്തീനിന്റെ ഇതരഭാഗങ്ങളിലും ഇസ്രാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ ഇന്ത്യ ശക്തമായി ഇടപെടണമെന്നും ഇസ്രാഈലുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിഛേദിക്കണമെന്നും റാലി ഉദ്ഘാടനം ചെയ്ത ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാലക്കാട് പുതുപ്പള്ളി തെരുവ് ജംഗ്ഷനില്‍ ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീലും ഉദ്ഘാടനം ചെയ്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം