കോഴിക്കോട്: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്ര സംഘടന അടിയന്തരമായി ഇടപെടണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍ ഭീകരതക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യുന്ന ഇസ്‌റാഈല്‍, ലോകത്തെ സര്‍വവിധ മനുഷ്യാവകാശങ്ങളും ലംഘിക്കുകയാണ്. ഫലസ്തീന്‍ കൂട്ടക്കുരുതിയില്‍ ഇന്ത്യ തുടരുന്ന മൗനം പ്രതിഷേധാര്‍ഹമാണെന്നും അന്താരാഷ്ട്ര മര്യാദകള്‍ ലംഘിക്കുന്ന ഇസ്രാഈലുമായുള്ള എല്ലാ ചങ്ങാത്തവും ഇന്ത്യ ഉപേക്ഷിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
ഇസ്രാഈല്‍ നരനായാട്ടിനെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐ എസ് എം പ്രതിഷേധ റാലിയും ബഹുജന സംഗമങ്ങളും സംഘടിപ്പിക്കും. ജില്ലാകേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമങ്ങളില്‍ മത-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോഴിക്കോട് പട്ടാളപ്പള്ളി പരിസരത്തുനിന്നു നാളെ (ബുധന്‍) വൈകിട്ട് 4ന് ആരംഭിക്കുന്ന പ്രതിഷേധ റാലി നഗരം ചുറ്റി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിക്കും. ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ പ്രസംഗിക്കും. പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നാളെ വൈകിട്ട് 4ന് മുമ്പ് മുതലക്കുളം മൈതാനിയില്‍ എത്തിച്ചേരണമന്ന് ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം