കൊച്ചി : യു.ഡി.എഫ്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത മദ്യനിരോധനത്തില്‍ നിന്ന് പിന്നോട്ടുപോവുകയും മദ്യം സാര്‍വത്രികമാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയും ചെയ്യുന്നത് നിര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ പറഞ്ഞു. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും ദുരിതങ്ങളും കഷ്ടപ്പാടുകളും സാമ്പത്തികനഷ്ടങ്ങളും മാത്രം പ്രദാനം ചെയ്യുന്നതാണ് മദ്യ ഉപയോഗം. മദ്യം നിരോധിക്കണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തെ വര്‍ഗീയവത്കരിച്ച് ഈഴവ സമുദായത്തെ തകര്‍ക്കാനാണെന്ന കണ്ടുപിടുത്തം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യനിരോധനത്തിനുള്ള സമ്പൂര്‍ണ അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട്‌വരണമെന്നും ആവശ്യപ്പെട്ട് ഐ.എസ്.എം. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യം നിരോധിച്ചാല്‍ തൊഴിലാളികള്‍ വഴിയാധാരമാകുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കണ്ടുപിടുത്തം ശരിയല്ല. മദ്യമുണ്ടാക്കുന്ന ദുരന്തങ്ങള്‍, രോഗങ്ങള്‍, റോഡപകടങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവക്കായി വിനിയോഗിക്കുന്ന നഷ്ടപരിഹാര തുകയുടെ അത്രപോലുമാകില്ല തൊഴിലാളികളെ സംരക്ഷിക്കാനെന്നും, മദ്യനിരോധനത്തിന് തയ്യാറാവാത്ത രാഷ്ട്രീയപാര്‍ട്ടികളെ നിലക്ക് നിറുത്താന്‍ സ്ത്രീസമൂഹം തയ്യാറാകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫാ. ജേക്കബ് മണ്ണാറപ്രായില്‍ എപ്പിസ്‌ക്കോപ്പ അഭിപ്രായപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എഡ്രാക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു, എം.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, കെ.കെ. ഹുസൈന്‍ സ്വലാഹി, വി.എ. ഇബ്രാഹീംകുട്ടി, ഫഹീം കൊച്ചി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം