കുവൈത്ത് സിറ്റി: വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കും പ്രവാചകന്മാരുടെ ആദര്‍ശ ധാരകള്‍ക്കും വിരുദ്ധമായി വിശ്വാസികളെ ശിര്‍ക്കിലേക്കും ഖുറാഫാത്തിലേക്കും പിടിച്ച് വലിക്കുന്ന യാഥാസ്തിക നവ യാഥാസ്തിക ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ലത്തീഫ് കരുമ്പുലാക്കല്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ നൂറ്റാണ്ടും നവയാഥാസ്തികതയുടെ പതിറ്റാണ്ടും എന്ന പ്രമേയവുമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി തൗഹീദ് അചഞ്ചലമാണ് ശിര്‍ക്ക് ദുര്‍ബലമാണ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കും വിധം അന്ധവിശ്വാസത്തിലേക്കുള്ള കടന്നു കയറ്റത്തില്‍ വിശുദ്ധ വാക്യങ്ങള്‍ ദുരുപയോഗം ചെയ്യുന്ന മത പണ്ഡിതന്മാര്‍ ഒരു വിഭാഗം മരിച്ചുപോയ മഹാത്മാക്കളെയും മറ്റൊരു വിഭാഗം ജീവിച്ചിരിക്കുന്ന ജിന്നുകളെയും വിളിച്ച് തേടി മനുഷ്യന്റെ സഹായ തേട്ടങ്ങളെ തിരിച്ച് വിടാനുള്ള ഗൂഢമായ ശ്രമങ്ങളാണ് മലയാള കരയിലും ഗള്‍ഫ് നാടുകളിലും ചിലര്‍ നടത്തി കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും ചൊവ്വായ പാതയില്‍ നിന്ന് അവരെ വഴി തെറ്റിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം പണ്ഡിത വിഭാഗത്ത സൂക്ഷിക്കണമെന്നും വിശുദ്ധ ഖുര്‍ആന്റെ ഉദ്‌ബോധനത്തെ അനുസ്മരിപ്പിക്കും വിധം മുടികച്ചവടവും ജിന്ന് പൂജകളുമായി സമുദായത്തെ ഞെക്കികൊല്ലുന്ന സമകാലിക സമീപനങ്ങളെ എന്ത് വിലകൊടുത്തും പ്രതിരോധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐ.ഐ.സി. കേന്ദ്ര പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അരിപ്ര, പി.വി അബ്ദുല്‍ വഹാബ്, അബ്ദുല്ലത്തീഫ് പേക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം