Showing posts with label M S M. Show all posts
Showing posts with label M S M. Show all posts

Monday, June 15, 2015

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്ല ഖുര്‍ആന്‍ വായനകള്‍: ഡോ.ജമാലുദ്ദീന്‍ ഫാറൂഖി

എം എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച, 'ഖുർആൻ പുതിയ വായനകൾ' സെമിനാർ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിരചിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഖുര്‍ആനിന്റെ വായനാ പ്രപഞ്ചമെന്ന് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. മുജാഹിദ്‌ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ്എം) സംസ്ഥാന സമിതി റമദാന്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഖുര്‍ആന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ കാലാതീതമായ ഗ്രന്ഥമാണ്, അതുകൊണ്ട് കാലത്തിനൊപ്പിച്ചുള്ള വായനയല്ല മറിച്ച് ജീവിക്കുന്ന കാലത്തിന്റെ സാമൂഹിക സാഹചര്യങ്ങളോടുള്ള ഖുര്‍ആനിന്റെ സമീപനത്തെ കുറിച്ചുളള ചര്‍ച്ചയാണ്‌ ലോകം ആവശ്യപ്പെടുന്നത്. കോഴിക്കോട്‌ കെ പി കേശവമേനോന്‍ ഹാളില്‍ 'ഖുര്‍ആന്‍ പുതിയ വായനകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

ഖുര്‍ആനിന്റെസൗന്ദര്യശാസ്ത്രം, ഖുര്‍ആനും കമ്മ്യൂണിക്കേഷനും, ഖുര്‍ആനിലെ കഥാഖ്യാനരീതി, ഖുര്‍ആന്‍ സ്വാധീനം മലയാള കവിതകളില്‍, ഖുര്‍ആനും ബോധനശാസ്ത്രവും, ഖുര്‍ആനിന്റെ വികസന നയം, ഭാഷാശാസ്ത്രം വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍, ആമിനാവദൂദിന്റെയും എഡിപ്പ് യുക്‌സേലിന്റെയും ഖുര്‍ആന്‍ വായനയും ശാസ്ത്രപുരോഗതിയും സുതാര്യമാകുന്ന ഖുര്‍ആന്‍ വായനകള്‍, സ്ത്രീ പൂരുഷ ബന്ധം; ഖുര്‍ആനിലെ ലിംഗനീതി എന്നീ വിഷയങ്ങളില്‍ പ്രബന്ധവതരണവും ചര്‍ച്ചയും നടന്നു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. 

കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ. ജലീല്‍ പൂക്കോട്ടൂര്‍, ഡോ. ഫുക്കാറലി, അബ്ദുല്‍റഹ്മാന്‍ യു പി, മുഖ്താര്‍ ഉദരംപൊയില്‍, റസാഖ് മലോറം, ഉസാമ സി എ, നൗഫല്‍ പി ടി, ശമീര്‍ കെ എസ്, ശബീബ് പി കെ, സഹല്‍ കാളികാവ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം എസ്എം ജന. സെക്രട്ടറി ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ട്രഷറര്‍ സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട്‌ യു.പി. യഹ്‌യാഖാന്‍, സഗീറലി പന്താവൂര്‍, ഫൈസല്‍ പാലത്ത്, ജംശീര്‍ ഫാറൂഖി, യൂനുസ് ചെങ്ങര, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.


Read More

Tuesday, July 30, 2013

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ശ്രദ്ധേയമായി


കോഴിക്കോട്: ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം റമദാന്‍ കാമ്പയിന്റെ ഭാഗമായി എം എസ് എം സംഘടിപ്പിച്ച 17ാമത് മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സ്വദേശത്തും വിദേശത്തുമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെ 550 സെന്ററുകളിലായി ആയിരങ്ങള്‍ പങ്കെടുത്തു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഖുര്‍ആനിന്റെ ആശയങ്ങളിലേക്ക് വെളിച്ചം പകരാന്‍ പരീക്ഷക്ക് സാധിച്ചു. ഒ എം ആര്‍ ആന്‍സര്‍ ഷീറ്റ്കളുപയോഗിച്ചാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തപ്പെട്ടത്. പരീക്ഷയുടെ പ്രൊഫഷണല്‍ സമീപനം രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന പരീക്ഷ എഴുതി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഏറെ പ്രകീര്‍ത്തിച്ചു. 

പരീക്ഷക്ക് ശേഷം മുഖ്യ പരീക്ഷാ കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ പരീക്ഷാര്‍ഥികളോട് സംവദിച്ചു. സൃഷ്ടാവിന്റെ കാരുണ്യത്തെക്കുറിച്ചും അത് തിരിച്ചറിഞ്ഞ് നന്ദി ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം ഉദ്‌ഘോഷിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സജീവമായി മിസ്ബാഹിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അറിയിച്ചു. കേരളത്തിനു പുറമെ ജി സി സി രാഷ്ട്രങ്ങളിലും വിവിധ സെന്ററുകളിലായി പരീക്ഷ നടന്നതായി സംഘാടക സമിതി അറിയിച്ചു. ഖമറുദ്ദീന്‍ എളേറ്റില്‍, സൈദ് മുഹമ്മദ്, മുഹ്‌സിന്‍ തൃപ്പനച്ചി, അദീപ് പുത്തൂര്‍, നസീഫ് അത്താണിക്കല്‍, നബീല്‍ പാലത്ത്, മുഹാവിന്‍ മുബാറക്, മുസ്‌ലിഹ്, മന്‍സൂര്‍ കൊടിയത്തൂര്‍, അബൂബക്കര്‍, മുസ്ഫര്‍, ഫവാസ് കുണ്ടുങ്ങല്‍ തുടങ്ങിയവര്‍ പരീക്ഷക്ക് നേതൃത്വം നല്കി. റിസള്‍ട്ട്, ഉത്തര സൂചിക പോലെയുള്ള പരീക്ഷയുമായി ബന്ധപ്പെട്ട www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരസൂചികയുടെ വിശദീകരണവും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷാ സംബന്ധമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും hello@msmkerala.org എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണമെന്നും കണ്‍ട്രോളര്‍ അറിയിച്ചു. 

അതിനൂതനമായ ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന് ശേഷം ഈദുല്‍ ഫിത്ത്വര്‍ ദിനത്തിലും പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന 'മിസ്ബാഹ്' മെഗാ റൗണ്ടില്‍ എത്തിപ്പെടുന്ന 20 പേരില്‍ നിന്നാണ് ആദ്യ മൂന്നു സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,003, 20,002, 10,001 രൂപയും പ്രശസ്തി പത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതര്‍വിവരങ്ങള്‍ക്ക്: 0495.4020375, 9946369376, 9847353752
Read More

Thursday, July 11, 2013

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ റമദാന്‍ ക്യാംപയിന് തുടക്കമായി


തിരുവനന്തപുരം : ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) നടത്തുന്ന ക്യാംപയിനിന്റെ ഉദ്ഘാടനം ‘ഹൃദയപൂര്‍വ്വം ചിന്തക്കും സമര്‍പ്പണത്തിനും’ കിറ്റ് സ്വീകരിച്ചു കൊണ്ട് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന പരിപാടികളാണ് ക്യാംപയിനിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. 

പതിനേഴാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, മിസ്ബാഹ് മദ്‌റസ തല ജില്ല റൗണ്ട് എന്നിവ റമദാനില്‍ നടക്കും. സന്ദേശ കൈമാറ്റം, ക്യാംപസ് ഇഫ്താര്‍, റയ്യാന്‍ ക്യാംപസ് മെഗാ ക്വിസ്, റമദാന്‍ സൗഹൃദ സായാഹ്നം, ഖുര്‍ആന്‍ ക്ലസ്റ്റര്‍ തുടങ്ങിയ ഖുര്‍ആന്‍ വിജ്ഞാനങ്ങളുമായി ബന്ധപെട്ട പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന ഭാരവാഹികളായ ഹാഫിസ് റഹ്മാന്‍ മദനി, ഫൈസല്‍ പാലത്ത്, ഉമ്മര്‍ കുട്ടി കൊച്ചി എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
Read More

Tuesday, July 02, 2013

MSM മിസ്ബാഹ് ഖുര്‍‌ആന്‍ വിജ്ഞാന പരീക്ഷ 28ന്


കോഴിക്കോട് : ഖുര്‍ആന്‍ അനുയായികളെ അത്മാഭമാനത്തിലേക്കും പൊതുജനങ്ങളെ ആഴത്തിലേക്കുള്ള ആലോചനയിലേക്കും വഴി നടത്തുക എന്ന ലക്ഷ്യത്തോടെ എം എസ് എം ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മിസ്ബാഹ് 17-ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കേരളത്തിനകത്തും പുറത്തുമായി 650 സെന്ററുകളില്‍ നടക്കും. 28 ന് രാവിലെ 10 മണി മുതല്‍ 12 വരെയാണ് പരീക്ഷ സംഘടിപ്പിക്കുക. കെ എന്‍ എം പ്രസിദ്ധീകരിച്ച മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ 18, 19 അധ്യായങ്ങളെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. 

ഒന്നാം ഘട്ട മത്സര വിജയികളെ ഉള്‍പ്പെടുത്തി നടത്തുന്ന മിസബാഹ് മെഗാറൗണ്ടിലെ 20 പേരില്‍ നിന്നാണ് ആദ്യ മൂന്ന് സ്ഥാനക്കാരെ നിര്‍ണയിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30003, 20002, 10001 രൂപയും പ്രശസ്തിപത്രവും മറ്റുള്ളവര്‍ക്ക് റിസര്‍ച്ച് പുസ്തകങ്ങളും പ്രോത്സാഹന സമ്മാനങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഒ എം ആര്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് ശേഷം ആഗസ്ത് ഒന്‍പതിന് പ്രത്യേകം തയ്യാറാക്കിയ സപ്ലിമെന്റിലും www.msmkerala.org വെബ്‌സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. 

പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ 50 രൂപ ഫീസടച്ച് 18ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഒന്നിലധികം പേര്‍ ഒരു വീട്ടില്‍ നിന്നും പരീക്ഷയെഴുതുന്നുണ്ടെങ്കില്‍ 40 രൂപയായിരിക്കും ഫീസ്. ക്യൂ എല്‍ എസ് പഠിതാക്കള്‍ക്കും 40 രൂപയാണ്. സെന്ററുകളുടെ വിവരങ്ങളും അപേക്ഷാഫോറവും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത്, ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സെക്രട്ടറി അദീബ് പുത്തൂര്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, ഫവാസ് എളേറ്റില്‍ എന്നിവര്‍ പങ്കെടുത്തു.
Read More

Monday, July 01, 2013

അഖില കേരള മദ്‌റസ ഖുര്‍ആന്‍ വിജ്ഞാനമത്സരം ശ്രദ്ധേയമായി


കോഴിക്കോട് : MSM കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചു(CIER)മായി സഹകരിച്ച് നടത്തുന്ന നാലാമത് ഖുര്‍ആന്‍ വിജ്ഞാന മത്സരം ‘മിസ്ബാഹ്’ന്റെ പ്രാഥമിക റൗണ്ട് കേരളത്തിലെ 500ല്‍ പരം കേന്ദ്രങ്ങളില്‍ നടന്നു. കെ എന്‍ എം പ്രസിദ്ധീകരിച്ച അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം അടിസ്ഥാനമാക്കിയായിരുന്നു മത്സരം ക്രമീകരിച്ചത്. പ്രാഥമിക റൗണ്ട് വിജയികളെ ജൂലായ് അഞ്ചിന് പ്രഖ്യാപിക്കുമെന്ന് എക്‌സാമിനേഷന്‍ ബോര്‍ഡ് കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ അറിയിച്ചു. 

പ്രസ്തുത വിദ്യാര്‍ഥികളുടെ രണ്ടാം റൗണ്ട് ജൂലായ് 13ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ടീമുകള്‍ ‘മിസ്ബാഹ് മെഗാ റൗണ്ടില്‍’ വെച്ച് മാറ്റുരക്കും. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുവിവരങ്ങള്‍  www.msmkerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 

വിജ്ഞാന മത്സരത്തിന് വിവിധ ജില്ലകളിലായി ആരിഫ് കാസര്‍ക്കോട്, നിഹാല്‍ പുന്നോല്‍, ഇര്‍ഷാദ് മുട്ടില്‍, ഷക്കീബ് അത്തോളി, അന്‍വര്‍ഷാ നൊച്ചാട്, ഷിഹാബ് കാളാട്, നസീഹ് മഞ്ചേരി, ഷഫീക്ക് കാര, അദീബ് കൈപമംഗലം, മുജ്ബീര്‍ പള്ളുരുത്തി, ഷഹീര്‍ ഫാറൂഖി ആലപ്പുഴ, അന്‍വര്‍ ഹുസൈന്‍ കൊല്ലം, ബാദുഷാ ഫൈസല്‍ ഇടുക്കി, ഷഹബാസ് കോട്ടയം, ഫവാസ് അരൂര്‍, നസീഹ് തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്കി.
Read More

Monday, November 05, 2012

MSM കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം


കൊച്ചി: 'വിജ്ഞാനം വിവേകം വികാസം' എന്ന പ്രമേയമുയര്‍ത്തി എം എസ് എം സംസ്ഥാന സമിതി രണ്ട് ദിവസങ്ങളായി എറണാകുളത്ത് സംഘടിപ്പിച്ച കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് ഉജ്വല സമാപനം. രാജേന്ദ്രമൈതാനത്ത് പ്രത്യകം തയ്യാറാക്കിയ ഇഖ്‌റഅ് നഗരിയിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും രാവിലെതന്നെ വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി. വിദ്യാര്‍ഥികളില്‍ വളരുന്ന അധാര്‍മികതകള്‍ ഇല്ലായ്മ ചെയ്യാന്‍ സമൂഹം കൂടുതല്‍ ജാഗ്രവത്താകണെമന്ന് സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. കാമ്പസുകളില്‍ മൂല്യങ്ങളുടെ ചൈതന്യം വീണ്ടെടുക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. കേവലം സിലബസ് പഠനത്തിനപ്പുറത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഉതകുന്ന വിദ്യാഭ്യാസ സമീപനം വിദ്യാര്‍ഥികളില്‍ രൂപപ്പെടണം. ക്രിയാത്മകവും പുതിയ കാലത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ പര്യാപ്തവുമായ ധൈഷണിക കാമ്പസുകള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. 

പഠന പദ്ധതിയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്കുമെന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പള്ളം രാജുവിന്റെ പ്രസ്താവനയെ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്ത് പെണ്‍വാണിഭങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരുന്നതില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെഷന്‍ ആശങ്ക രേഖപ്പെടുത്തി. ആണ്‍ പെണ്‍ ഇടപഴകലുകളില്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അതിര്‍ത്തികള്‍ അതിലംഘിച്ചതാണ് ഇന്നുണ്ടായ സാംസ്‌കാരിക അധപ്പതനത്തിന് കാരണമായത്. തുറന്ന ലൈംഗികതക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും ശ്രമിക്കുന്നത് ഏറെ ദുഖകരമാണ്. 

 സ്റ്റുഡന്റ്‌സ് പാര്‍ലമെന്റ് എം എല്‍ എ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്തു. ഇ നസീഹ ഓണ്‍ലൈന്‍ മാഗസിന്‍ ജി സി ഡി എ ചെയര്‍മാന്‍ എം വേണുഗോപാല്‍ പ്രകാശനം ചെയ്തു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ്, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലി, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിഹാബ് പൂക്കോട്ടൂര്‍, എം എസ് എം മുന്‍ സംസ്ഥാന പ്രസിഡന്റ് ആസിഫലി കണ്ണൂര്‍, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, റിഹാസ് പുലാമന്തോള്‍, തസ്‌ലീം വടകര എന്നിവര്‍ പ്രസംഗിച്ചു. 

മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും ഊന്നല്‍ നല്കുന്ന ഇന്ത്യന്‍ സമീപനം മാതൃകയാെണന്ന് സഊദി ഖുര്‍ആന്‍ സെന്റേര്‍സ് ഡയറക്ടര്‍ ഡോ. ഉസ്മാന്‍ മുഹമ്മദ് അല്‍ സിദ്ദീഖി അഭിപ്രായപ്പെട്ടു. സമാപന പൊതുസമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇട്ട് പരസ്പരം വിദ്വേഷവും പകയും ഉണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജാസിര്‍ രണ്ടത്താണി, ഈസ അബൂബക്കര്‍ മദനി, അബ്ദുല്‍ ജലീല്‍ മാമാങ്കര, എന്‍ എം അബ്ദുല്‍ ജലീല്‍, ഉമ്മര്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Thursday, November 01, 2012

MSM കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3ന് ആരംഭിക്കും


എറണാകുളം: മുജാഹിദ്‌ സ്‌റ്റുഡന്റ്‌സ്‌ മൂവ്‌മെന്റ്‌ (എം എസ്‌ എം) സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കും. ‘വിജ്ഞാനം വിവേകം വികാസം’ എന്ന പ്രമേയത്തിത്തിലാണ്‌ സമ്മേളനം നടക്കുന്നത്‌. വിദ്യാര്‍ത്ഥികള്‍ വിജ്ഞാനത്തിന്റെ പ്രതിഫലനമായ ക്രിയാത്മക; ജനസൗഹൃദ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ പകരം വിവേകശൂന്യമായ ഇടപെടല്‍ കൊണ്ട്‌ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന നവ സാഹചര്യത്തെ തിരിച്ചറിഞ്ഞ്‌ ധാര്‍മ്മിക വിചാരധാരയിലൂന്നിയ കാമ്പസ്‌ പുനസൃഷ്ടിയാണ്‌ സമ്മേളനം ലക്ഷ്യം വെക്കുന്നത്‌. വിദ്യാഭ്യാസ രംഗത്തെ ആധുനിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നയ ഏകീകരണം സമ്മേളനം ചര്‍ച്ച ചെയ്യും. കാമ്പസ്‌ ധര്‍മ്മം കാലത്തിന്‌ ലഭ്യമാക്കാഌം ധാര്‍മ്മികപരിസരത്തിന്റെ കാമ്പസ്‌ നിയോഗം പ്രഖ്യാപിക്കാഌം സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസ്‌ വേദിയാവും. കാമ്പസ്‌ ലിബറലിസത്തെയും സൗഹാര്‍ദത്തെയും തകര്‍ക്കുന്ന വര്‍ഗീയ ചൂഷണങ്ങള്‍ക്കെതിരില്‍ ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രഖ്യാപനത്തിഌ സമ്മേളനവേദി സാക്ഷിയാകും. 

രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നവംബര്‍ 3ന്‌ രാവിലെ ആരംഭിക്കും. വൈകുന്നേരം 7ന്‌ ബഹു. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ സഹമന്ത്രി പ്രാഫ. കെ വി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ബാലസമ്മേളനം, കാമ്പസ്‌ സ്റ്റുഡന്റ്‌സ്‌ സമ്മിറ്റ്‌, ഓപ്പണ്‍ ഫോറം, പഠന സെഷന്‍, സ്റ്റുഡന്റ്‌സ്‌ പാര്‍ലിമെന്റ്‌, സമാപന സമ്മേളനം തുടങ്ങിയ സെഷഌകളില്‍ മന്ത്രിമാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പണ്ഡിതര്‍, അന്താരാഷ്ട്ര വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. 

നവംബര്‍ 4ന്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ ആള്‍ ഇന്ത്യ ഇസ്‌ലാ ഹി മൂവ്‌മെന്റ്‌ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എം എസ്‌ എം സംഘടിപ്പിച്ച അഖില കേരള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ‘ടിപ്‌സ്‌’ മോഡല്‍ എന്‍ട്രന്‍സ്‌ എക്‌സാം എന്നിവയിലെ വിജയികളെയും മറ്റു പ്രതിഭകളെയും സമ്മേളനത്തില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി, ജന. കണ്‍വീനര്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ആഷിദ്‌ ഷാ, ഉമ്മര്‍ കുട്ടി കൊച്ചി, മുജ്‌ബിര്‍ പള്ളുരുത്തി, മുബാറക്‌ ഹംസ എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, October 25, 2012

വിവര സാങ്കേതിക മേഖലയിലെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം : MSM


തിരൂര്‍ : വിവര സാങ്കേതിക മേഖലയിലെ അത്ഭുതാവഹമായ മാറ്റങ്ങള്‍ മിനുട്ടുകളെയും സെക്കെന്റുകളെയും നിയന്ത്രിക്കുന്ന പുതിയ കാലത്ത് പൊതു സമൂഹം വിശിഷ്യ വിദ്യാര്‍ഥികള്‍ പൂര്‍ണ അര്‍ത്ഥത്തിലെ സൈബര്‍ സാക്ഷരത കൈവരിക്കണം . വിപ്ലവങ്ങള്‍ക്കും വസന്തങ്ങള്‍ക്കും തിരികൊളുത്തിയ കാഴ്ച്ചകള്‍ വിദ്യാര്‍ഥികള്‍ക്ക് മാതൃകയാവണമെന്നും 'വിജ്ഞാനം വിവേകം വികാസം ' എന്ന പ്രമേയത്തില്‍ നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന എം എസ് എം കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ സമിതി സംഘടിപ്പിച്ച 'സോഷ്യല്‍ നെറ്റ് വര്‍ക്കും സാമൂഹിക പ്രതിബന്ധതയും ' എം എസ് എം ജില്ലാ സിമ്പോസിയം അഭിപ്രായപ്പെട്ടു. 

സ്വന്തത്തോടും സ്വന്തം സഹോദരനോടും നീതിപൂര്‍വ്വം പെരുമാറാന്‍ കഴിയാത്തവര്‍ കാണാമറയത്തെ കാഴ്ച്ചകളില്‍ ഊറ്റം കൊള്ളുന്നതും പരിതപിക്കുന്നതും പരിഹാസ്യമാണ്. വൈയക്തികമായ പടങ്ങളും സ്ടാറ്റസ്സുകളും മുന്‍ നിര്‍ത്തി ലൈക്കുകളും കമന്റുകളും മാത്രം ഉറ്റ് നോക്കുന്ന വിദ്യാര്‍ഥി ലോകത്തെ സമൂഹവുമായി സക്ക്രിയമായി കണ്ണി ചേര്‍ക്കുന്നതിന്ന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാവണം .വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിവരങ്ങളും പദ്ധതികളും കൈമാറുന്നതിന്ന്‍ വിദ്യാര്‍ഥി സംഘടനകളുടെ മേല്‍നോട്ടത്തില്‍ സംവിധാനങ്ങളുണ്ടാവണം. സൈബര്‍ ലോകത്തെ അരുതായ്മകള്‍ വിദ്യാര്‍ഥി ലോകത്തെ ഗ്രസിക്കുന്നത് തടയാന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും സിമ്പോസിയം ആഹ്വാനം ചെയ്തു. 

സിമ്പോസിയം ഐ എസ് എം ജില്ലാ സെക്രെട്ടറി ശരീഫ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. റംഷാദ് പൊന്നാനി (കെ എസ് യു ), കെ എം ഷാഫി (എം എസ് എഫ് ), അഷ്‌റഫ്‌ കുണ്ടോട്ടി (എസ് ഐ ഒ ), ആസിഫലി കണ്ണൂര്‍ (എം എസ് എം ), സഗീര്‍അലി പന്താവൂര്‍ , സാബിക് പുല്ലൂര്‍ , സഹീര്‍ വെട്ടം , സയ്യിദ് ഉമ്മര്‍ , രസീം ഹാരൂണ്‍ ചര്ച്ചയില്‍ പങ്കെടുത്തു.
Read More

Monday, October 08, 2012

MSM സിമ്പോസിയം സംഘടിപ്പിച്ചു


കോഴിക്കോട്‌: കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസിന്റെ ഭാഗമായി സൗത്ത്‌ ജില്ലാ എം എസ്‌ എം `സോഷ്യല്‍നെറ്റ്‌വര്‍ക്കും സാമൂഹ്യപ്രതിബദ്ധതയും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ എം സുധീന്ദ്രകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ മീഡിയകള്‍ വിപ്ലവം സൃഷ്‌ടിക്കുമ്പോള്‍ അതിന്റെ ഗുണഫലമായ വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ആസിഫലി കണ്ണൂര്‍ മോഡറേറ്ററായിരുന്നു. എം എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി മിസ്‌ഹബ്‌ കീഴരിയൂര്‍, എസ്‌ ഐ ഒ ജില്ലാ കാമ്പസ്‌ സെക്രട്ടറി ഷാഫി കക്കോടി, എം എസ്‌ എം സംസ്ഥാന കാമ്പസ്‌ വിംഗ്‌ ചെയര്‍മാന്‍ റിഹാസ്‌ പുലാമന്തോള്‍ സംസാരിച്ചു. ജരീര്‍ പാലത്ത്‌ വിഷയാവതരണം നടത്തി. നബീല്‍ പാലത്ത്‌ സ്വാഗതവും മുഹാവിന്‍ മുബാറക്‌ നന്ദിയും പറഞ്ഞു.
Read More

Saturday, September 15, 2012

MSM മദ്‌റസ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ റിസല്‍ട്ട്‌ പ്രഖ്യാപിച്ചു


കോഴിക്കോട് : എം എസ്‌ എം സംസ്ഥാന സമിതി ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന കാമ്പയിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 3 ാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഒന്നാം റാങ്ക്‌ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വടക്കുംതല സലഫി മദ്‌റസ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി മുഖ്‌ലിസയാണ്‌. കരുനാഗപ്പള്ളി കെ എന്‍ എം മണ്ഡലം സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകഌമായ അബ്ദുല്‍ സലാം മദനിയുടെയും എം ജി എം പ്രവര്‍ത്തകയായ ലുബാബത്തിന്റെയും മകളാണ്‌. ജില്ലാ കലോത്സവ വേദികളില്‍ പ്രസംഗ മത്സരത്തില്‍ ഫസ്റ്റ്‌ നേടിയിട്ടുണ്ട്‌. രണ്ടാം റാങ്ക്‌ നേടിയിട്ടുള്ളത്‌ ആലയുള്ള പറമ്പത്ത്‌ വീട്ടില്‍ ലത്തീഫിന്റെയും സൗദയുടെയും മകനായ മുഹമ്മദ്‌ നസീഹാണ്‌. പിതാവ്‌ ലത്തീഫ്‌ വാണിമേല്‍ എം യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ സൗദ അധ്യാപികയാണ്‌. മൂന്നാം റാങ്ക്‌ വാഴക്കാട്‌ ദാറുദ്ദഅ്‌വ മദ്‌റസ വിദ്യാര്‍ത്ഥിയായ ബാസില്‍ പി ടിയാണ്‌. പിതാവ്‌ സലീം പി ടി എടവണ്ണപ്പാറ ഗവണ്‍മെന്റ്‌ യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ മുംതാസ്‌ പാലക്കുഴി എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്‌. ബാസില്‍ സ്‌കൂളില്‍ നിന്ന്‌ ശാസ്‌ത്രമികവിന്‌ ഇന്‍സ്‌പയര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. റിസല്‍ട്ട്‌ www.msmkerala.org/results എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

റാങ്ക്‌ ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത്‌ വച്ച്‌ നടക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസില്‍ വെച്ച്‌ നിര്‍വ്വഹിക്കുന്നതാണ്‌. സംസ്ഥാന ഫലപ്രഖ്യാപനം മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പെക്‌സ്‌ കണ്‍ട്രാളര്‍ ഹാഫിള്‌ റഹ്മാന്‍ പുത്തൂര്‍ പ്രഖ്യാപിച്ചു. സംഗമം ഖമറുദ്ദീന്‍ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, ആഷിദ്‌ ഷാ, ജൗഹര്‍ അയനിക്കോട്‌, തസ്‌ലീം വടകര, ജലീല്‍ മാമാങ്കര, ഷഫീഖ്‌ കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, September 13, 2012

എ പി വിഭാഗം മുജാഹിദ്‌ വിദ്യാര്‍ത്ഥിഘടകം നിലപാട്‌ വ്യക്തമാക്കണം : MSM


കോഴിക്കോട്‌: ആദര്‍ശ വ്യതിയാനം സംഭവിച്ച എ പി മുജാഹിദ്‌ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി വിഭാഗം ഏതു പക്ഷത്താണെന്ന്‌ വ്യക്തമാക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ആഗോള തീവ്രവാദ ആശയങ്ങളിലും, ജിന്നിറക്കല്‍ പോലുള്ള അന്ധവിശ്വാസങ്ങളിലും തളച്ചിടാന്‍ നാളിതുവരെ പരിശ്രമിച്ചവര്‍ ഇനിയെങ്കിലും നയം വ്യക്തമാക്കണം. കപടമൗനം വെടിഞ്ഞ്‌ സ്വന്തം ആശയം ഉറക്കെ പറയാനുള്ള ആര്‍ജവം കുട്ടിനേതാക്കള്‍ക്കുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന്‌ താല്പര്യമുണ്ട്‌. വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചും, മാനസിക രോഗികളാക്കിയും ഇനിയും മുന്നോട്ട്‌ പോകാനുള്ള ശ്രമം തടയിടാന്‍ മത നേതൃത്വം ജാഗ്രതപാലിക്കണമെന്ന്‌ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. 

കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുബഷിര്‍ പാലത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ശഫീക്‌ മമ്പറം, ജലീല്‍ മാമാങ്കര, അഡ്വ. മുഹമ്മദ്‌ മുസ്‌തഫ മണ്ണാര്‍ക്കാട്‌, ഹാഫിദ്‌ റഹ്മാന്‍ പുത്തൂര്‍, ആഷിദ്‌ ഷാ, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, അന്‍ഫസ്‌ നെന്മണ്ട, യൂനുസ്‌ ചേങ്ങര, മുഹമ്മദലി പയ്യോളി, തസ്‌ലീം വടകര, ഫൈസല്‍ പാലത്ത്‌, ഉമര്‍ കുട്ടി കൊച്ചി എന്നിവര്‍ സംസാരിച്ചു.
Read More

Friday, August 24, 2012

MSM പബ്ലിക്ക് എക്‌സാമിനേഷന്‍ ഓണ്‍ ഖുര്‍ആനിക് സ്റ്റഡീസ് ആദ്യ റാങ്കുകള്‍ വനിതകള്‍ക്ക്


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി 'ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം' റമദാന്‍ കാമ്പയിനോടനുബന്ധിച്ച് നടത്തിയ 16ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആദ്യ മൂന്നു റാങ്കുകളും വനിതകള്‍ക്ക്. പ്രായഭേദമന്യെ ആയിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഡോ. സുഹ്‌റ കാസര്‍ഗോഡ് ഒന്നാം റാങ്കിനര്‍ഹയായി. റൈഹാന കമാല്‍ പുളിക്കല്‍, സൈനബ സി വാഴക്കാട് എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടപ്പോള്‍ ഷാഹിദ അലി കൊടുവള്ളി മൂന്നാം റാങ്ക് കരസ്ഥമാക്കി. 

ഒന്നാം റാങ്ക് ജേതാവ് ഡോ. സുഹ്‌റ കാലിക്കറ്റ് മെഡിക്കല്‍ കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസറും കാസര്‍ഗോഡ് കെയര്‍ വെല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരില്‍ ഒരാളുമാണ്. കാസര്‍കോട് നുള്ളിപ്പാടി സ്വദേശി ഡോ. അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്. രണ്ടാം റാങ്ക് ജേതാവായ സൈനബ സി വാഴക്കാട് ചൂരപ്പട്ട സ്വദേശി മുഹമ്മദിന്റെ ഭാര്യയും ആക്കോട് ജി എല്‍ പി സ്‌കൂള്‍ അധ്യാപികയുമാണ്. റൈഹാന കമാല്‍ പുളിക്കല്‍ എ എം എം എച്ച് എസ് എസ് അധ്യാപകന്‍ മുസ്തഫ കമാലിന്റെ ഭാര്യയാണ്. മൂന്നാം റാങ്ക് ജേതാവ് ഷാഹിദ അലി കൊടുവള്ളി സ്വദേശിനിയും അലിഹാജിയുടെ ഭാര്യയുമാണ്. തബസ്സും എസ് എം (നാല്), ഷിയാസ് ടി പി (അഞ്ച്), റംല എ (ആറ്), ഡോ. സുലൈമാന്‍ (ഏഴ്), മുഹമ്മദ് ഇസ്ഹാഖ്് (എട്ട്), ഹസന്‍ സി പി (ഒന്‍പത്), തസ്‌ലീന, മുഹമ്മദ് ഇര്‍ഫാന്‍ അലി, സബിത ഷുഹൈബ് എന്നിവര്‍ പത്താം റാങ്കും കരസ്ഥമാക്കി. 

മുഴുവന്‍ പരീക്ഷാ ഫലങ്ങളും എം എസ് എം വെബ്‌സൈറ്റില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും 28 മുതല്‍ ലഭ്യമാകും. ഒന്നാം റാങ്ക് ജേതാവിന് മക്ക, മദീന സന്ദര്‍ശനവും ഉംറ നിര്‍വഹിക്കാനുള്ള അവസരവുമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ പത്ത് റാങ്കുകാര്‍ക്ക് സാക്ഷ്യപത്രവും ഗ്രന്ഥോപഹാരവും എം എസ് എം സെപ്തംബര്‍ 7,8,9ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസില്‍ വിതരണം ചെയ്യും. ഫലപ്രഖ്യാപന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അധ്യക്ഷത വഹിച്ചു. പരീക്ഷ കണ്‍ട്രോളര്‍ ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ ഫലം പ്രഖ്യാപിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, ജൗഹര്‍ അയനിക്കോട്, ആഷിദ് ഷാ, ഫൈസല്‍ പാലത്ത്, യൂനുസ് ചേങ്ങര എന്നിവര്‍ സംസാരിച്ചു.
Read More

Monday, July 23, 2012

കാമ്പസ് അരക്ഷിതാവസ്ഥ അതീവ ഗുരുതരം : MSM



കോഴിക്കോട്: കാമ്പസ് വീണ്ടും അരക്ഷിതാവസ്ഥയിലെക്ക് നീങ്ങുന്നത് അതീവ ഗൌരവമായി കാണണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടെറിയേറ്റ്. രാഷ്ടീയത്തിനപ്പുറം വര്‍ഗീയവും കൂടിയാവുന്ന കാമ്പസ് പ്രവണതയാണ് വിശാലിന്റെ മരണത്തിലൂടെ മറനീക്കി പുറത്തുവന്നത്. വിദ്യാഭ്യാസ സുരക്ഷിതത്വവും അഭിപ്രായ സംരക്ഷണവും അസ്തമിക്കുന്ന കാമ്പസ് വിവേകാത്മക മരുഭൂമിയാകും. കാമ്പസ് വിവേകത്തിന്റെ പ്രചാരങ്ങള്‍ക്ക് മുന്‍കയ്യെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് സാധിക്കണമെന്നു എം എസ് എം അഭിപ്രായപ്പെട്ടു. 


കോഴിക്കോട് മര്‍ക്കസുദ്ദഅവയില്‍ ചേര്‍ന്ന യോഗത്തില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ. മുബഷിര്‍ പാലത്ത് ആദ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, ഖമറുദീന്‍ എളേറ്റില്‍, ആസിഫലി കണ്ണൂര്‍, സൈദ്‌ മുഹമ്മദ്‌, സഗീറലി, അഫ്സല്‍ മടവൂര്‍, ആശിദ് ഷാ, ഹാഫിസ് റഹ്മാന്‍, ജൌഹര്‍ അയനിക്കോട്, ഫൈസല്‍ പാലത്ത് എന്നിവര്‍ പങ്കെടുത്തു.
Read More

Sunday, July 15, 2012

അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം : MSM



ചെമ്മാട്: പ്രഖ്യാപനങ്ങളിലും തീരുമാനങ്ങളിലും മാത്രം ഒതുക്കാതെ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് എം എസ് എം അറബിക് വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പാലൊളി കമ്മിറ്റി മുന്നോട്ടുവെച്ച അറബിക് സര്‍വകലാശാലക്ക് അനുകൂലമായ എല്ലാ സാഹചര്യവുമുണ്ടായിട്ടും അതിന്റെ സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവരാത്തത് പ്രതിഷേധാര്‍ഹമാണ്. 25ലക്ഷത്തോളം ആളുകള്‍ വിദേശത്തും ആയിരക്കണക്കിന് ആളുകള്‍ സ്വദേശത്തും അറബി ഭാഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ജോലിനോക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും പുതിയ സംവിധാനങ്ങളോ പുരോഗമന പ്രവര്‍ത്തനങ്ങളോ കാര്യക്ഷമമായി അറബി ഭാഷാ മേഖലയില്‍ നടക്കുന്നില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാലങ്ങളായി അറബിക് വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനത്തെ സമ്മേളനം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങിയിട്ടും പ്രിലിമിനറി ഫലം പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. പരീക്ഷാ നടത്തിപ്പിലും അതത് സമയങ്ങളില്‍ റിസല്‍ട്ട് പ്രഖ്യാപിക്കുന്നതിലും കാണിക്കുന്ന അലംഭാവം ഖേദകരമാണ്. പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കാണണം- സമ്മേളനം ആവശ്യപ്പെട്ടു. 


വിജ്ഞാനം വിവേകം വികാസം എന്ന പ്രമേയത്തില്‍ സെപ്തംബറില്‍ എറണാകുളത്ത് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ക്യാംപസുകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുത്ത അറബിക് വിദ്യാര്‍ത്ഥി സമ്മേളനം ആള്‍ ഇന്ത്യ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വിദേശ പ്രതിനിധി ഹമീദ് ബിന്‍ ഉബൈദ് അല്‍ മജൂരി മുഖ്യാതിഥിയായിരുന്നു. കെ എ അബ്ദുല്‍ ഹസീബ് മദനി, മമ്മുട്ടി മുസ്‌ലിയാര്‍, ശഫീഖ് അസ്‌ലം, ഹംസ സുല്ലമി മൂത്തേടം, ഹാഫിദ് റഹ്മാന്‍ മദനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 


സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. എം എസ് എം പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, അന്‍ഫസ് നന്മണ്ട, ഖമറുദ്ദീന്‍ എളേറ്റില്‍, ജലീല്‍ മാമാങ്കര, അഫ്‌സല്‍ മടവൂര്‍, സഗീറലി പന്താവൂര്‍, റിയാസ് പുലാമന്തോള്‍, നബീല്‍ പാലത്ത്, ശാഹിദ് മുസ്‌ലിം, സഹീര്‍ വെട്ടം, റസീം ഹാറൂണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Saturday, June 16, 2012

അറബിക് വിദ്യാര്‍ഥികളോടുള്ള യൂനിവേഴ്സിറ്റിയുടെ അനീതി അവസാനിപ്പിക്കണം - MSM



കോഴിക്കോട്: അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി യുടെയും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകലുറെയും റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാതെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതയും ഇമ്പ്രൂവെമെന്റ് ചെയ്യാനുള്ള അവസരവും ഇല്ലാതാക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിടിയുടെ അനാസ്ഥ അറബിക് വിദ്യാര്‍ഥികളോട് കാണിക്കുന്ന അനീതിയാണെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 


അഫ്ദല്‍-ഉല്‍-ഉലമ പ്രിലിമിനറി റിസള്‍ട്ട് ഇനിയും പ്രസിദ്ധീകരികരിക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യത മുടങ്ങിയിരിക്കുകയാണ്. മറ്റുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ വര്ഷം നഷ്ടപ്പെടാതെ ഉപരിപഠനത്തിനു യോഗ്യത നേടുമ്പോള്‍ എന്ത് യോഗ്യതക്കുരവാന് അറബിക് കോളേജ് വിദ്യാര്തികള്‍ക്ക് ഇല്ലാത്തതെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കണം. ഡിഗ്രി നാലാം സെമസ്റ്റാറിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫസ്റ്റ് സെമസ്റ്റാര്‍ പരീക്ഷ റിസള്‍ട്ട് പ്രസിദ്ധീകരികരിക്കാത്തതിനാല്‍ അവരുടെ ഇമ്പ്രൂവെമെന്റ് സാധ്യതയും മുടങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഉത്തരാവാദപ്പെട്ട ആളുകള്‍ ഇടപെട്ട് പ്രിലിമിനറി റിസള്‍ട്ടും ഡിഗ്രി സെമസ്റ്റാര്‍ പരീക്ഷകളുടെ റിസള്‍ട്ടും പ്രസിദ്ധീകരികരിക്കാനുള്ള അടിയന്തിര നടപടി യൂനിവേഴ്സിടി കൈകൊള്ളനമെന്നും യോഗം വിലയിരുത്തി. 


യോഗത്തില്‍ പ്രസിടന്റ്റ് ഡോ. മുബഷിര്‍ പാലത്ത് ആദ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, ഖമരുദ്ദീന്‍ എളെട്ടില്‍, ജലീല്‍ മാമാങ്കര, അഫ്സല്‍ മടവൂര്‍, ആഷിദ് ഷാ, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, തസ്ലീം വടകര, എന്നിവര്‍ സംസാരിച്ചു.
Read More

Thursday, June 14, 2012

പാന്‍മസാല നിരോധനം: പ്രായോഗികത ഉറപ്പു വരുത്തണം - MSM



കോഴിക്കോട്‌: സര്‍ക്കാര്‍ നടപ്പാക്കിയ പാന്‍മസാല നിരോധനം പ്രയോഗവത്‌കരിക്കുന്നതില്‍ കര്‍ശന നിലപാട്‌ സ്വീകരിക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന കാമ്പസ്‌ മീറ്റ്‌ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കിയ നിരോധനം ശ്ലാഘനീയമാണ്‌. രഹസ്യമായ ഉത്‌പാദനവും വില്‌പനയും കണ്ടെത്താന്‍ സംവിധാനങ്ങളുണ്ടാവണമെന്നും സംഗമം ആവശ്യപ്പെട്ടു. അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി സംഗമം ഉദ്‌ഘാടനം ചെയ്‌തു. 


യു പി യഹ്‌യാഖാന്‍, റാഫി പേരാമ്പ്ര, ജാബിര്‍ അമാനി, അബ്‌ദുല്‍ ഖയ്യൂം സുല്ലമി, ശാഹിദ്‌ മുസ്‌ലിം ഫാറൂഖി, അബ്‌ദുല്‍ഹാദി ഫാറൂഖി ക്ലാസെടുത്തു. എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബഷിര്‍ സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തു. റിഹാസ്‌ പുലാമന്തോള്‍ അധ്യക്ഷത വഹിച്ചു. നബീല്‍ പാലത്ത്‌, മുഹ്‌സിന്‍ തൃപ്പനച്ചി, ഫവാസ്‌ എളേറ്റില്‍, റസീം ഹാറൂണ്‍, മുസ്‌ലിഹ്‌ മുബാറക്‌, നവാസ്‌ അന്‍വാരി, ഫവാസ്‌ കുണ്ടുങ്ങല്‍, നസീഹ്‌ മഞ്ചേരി പ്രസംഗിച്ചു
Read More

MSM ‘വിജ്ഞാനം വിവേകം വികാസം’ ക്യാംപസ്‌ കാമ്പയിന് തുടക്കമായി



കോഴിക്കോട്‌: കാലപ്രയാണത്തില്‍ അസ്‌തമിച്ചു പോകുന്ന മൂല്യങ്ങളെ തിരിച്ചു പിടിക്കാഌള്ള എം എസ്‌ എമ്മിന്റെ നവഉദ്യമമാണ്‌ ഈ കാമ്പയ്‌ന്‍. അജ്ഞതയെ അറിവാക്കി ആവിഷ്‌കരിക്കുന്ന ആസുരകാലത്ത്‌ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വികാസത്തിന്റെയും മാര്‍ഗങ്ങള്‍ കലാലയങ്ങളിലേക്ക്‌ സമ്മാനിക്കണമെന്ന്‌ ഡോ. മുസ്‌തഫ ഫാറൂഖി അഭിപ്രായപ്പെട്ടു. എം എസ്‌ എം സംസ്ഥാന കാമ്പയ്‌ന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങള്‍ പുതിയ മാറ്റത്തിന്‌ കാതോര്‍ത്തിരിക്കുകയാണെന്നും അതിന്റെ നേതൃത്വമേറ്റെടുക്കാന്‍ എം എസ്‌ എം രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. 


എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ജാസിര്‍ രണ്ടത്താണി, സി.കെ ഉസ്‌മാന്‍ ഫാറൂഖി, എം എസ്‌ എം ട്രഷറര്‍ സെയ്‌തു മുഹമ്മദ്‌, സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ മടവൂര്‍, ഹാഫിസ്‌ റഹ്‌മാന്‍ പുത്തൂര്‍, ആഷിദ്‌ ഷാ, എം എസ്‌ എം ക്യാംപസ്‌ വിംഗ്‌ ചെയര്‍മാന്‍ റിഹാസ്‌ പുലാമന്തോള്‍, നബീല്‍ പാലത്ത്‌ എന്നിവര്‍ സംസാരിച്ചു.
Read More

Tuesday, June 05, 2012

MSM 'ഹിറ' വിചാര വീട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു



പാലക്കാട് : വിജ്ഞാനസമ്പാദനത്തോടൊപ്പം ധര്‍മചിന്തയും ധാര്‍മികമൂല്യവും ഊട്ടിയുറപ്പിക്കാന്‍ എം എസ് എം സംഘടിപ്പിക്കുന്ന 'ഹിറ' വിചാര വീടിന്റെ സംസ്ഥാന തല ഉദ്ഘാടനം മണ്ണാര്‍ക്കാട് ചിറക്കല്പടിയില്‍ എം എസ് എം സംസ്ഥാന പ്രസിടന്റ്റ് ഡോ. മുബാഷിര്‍ പാലത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിടന്റ്റ് ജലീല്‍ മാമാങ്കര അദ്ധ്യക്ഷത വഹിച്ചു. 


കെ എന്‍ എം പാലക്കാട് ജില്ലാ പ്രസിടന്റ്റ് ഡോ. സലീം ചെര്‍പ്പുളശേരി, ഐ എസ് എം ജില്ലാ സെക്രട്ടറി വീരാപ്പു അന്‍സാരി, എം എസ് എം ജില്ലാ പ്രസിടന്റ്റ് സാജിദ് ചിറക്കല്പടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എം എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ജൗഹര്‍ അയനിക്കോട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ അഡ്വ. മുഹമ്മദ്‌ മുസ്തഫ, ആഷിദ് ഷാ, റഹീഫ് എടത്തനാട്ടുകര, സ്വാലിഹ് ചിറക്കല്പടി എന്നിവര്‍ പ്രസംഗിച്ചു.
Read More

Sunday, May 13, 2012

രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന്‌ നേതൃത്വം നല്‍കുന്നത്‌ പൈശാചികകരം : MSM



കോഴിക്കോട് : ജനങ്ങളുടെ നന്മക്കും, ക്ഷേമത്തിഌം പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ സംഘടനകള്‍ കൊലപാതക രാഷ്‌ട്രീയത്തിന്‌ നേതൃത്വം നല്‍കുന്നത്‌ ഹീനവും, പൈശാചികവുമാണെന്ന്‌ എം എസ്‌ എം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ മീറ്റ്‌ അഭിപ്രായപ്പെട്ടു. വ്യത്യസ്‌ത ആശയങ്ങള്‍ പറയാഌം, പ്രചരിപ്പിക്കാഌം, അതിന്‌ നേതൃത്വം നല്‍കാഌമുള്ള സ്വാതന്ത്യ്രം നലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട്‌ കീഴടക്കുന്ന ഹീനകൃത്യങ്ങളെ ഭരണകൂടം ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. 


 എക്‌സിക്യൂട്ടീവ്‌ മീറ്റ്‌ ആള്‍ ഇന്ത്യ ഇസ്വ്‌ലാഹി മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. മുബശ്ശിര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ക്ലാസ്സെടുത്തു. ഐ എസ്‌ എം സംസ്ഥാന സെക്രട്ടറി ഹര്‍ഷിദ്‌ മാത്തോട്ടം ആശംസകളര്‍പ്പിച്ചു. ജാസിര്‍ രണ്ടത്താണി, സെയ്‌തുമുഹമ്മദ്‌, ഖമറുദ്ദീന്‍, ഷഫീഖ്‌ മമ്പുറം, ജലീല്‍ മാമാങ്കര, അഫ്‌സല്‍ മടവൂര്‍, ആഷിദ്‌ ഷാ, ഹാഫിദ്‌ റഹ്‌മാന്‍, സഗീറലി, ആസിഫലി കണ്ണൂര്‍, യൂഌസ്‌ ചേങ്ങര, തസ്‌ലീം വടകര, ഉമ്മര്‍കുട്ടി കൊച്ചി എന്നിവര്‍ വിവിധ സെഷഌകള്‍ക്ക്‌ നേതൃത്വം നല്‌കി. അസ്‌ലം കാസര്‍ഗോഡ്‌, നസീല്‍ തലശ്ശേരി, സജ്ജാദ്‌ കെ വയനാട്‌, ആഷിഖ്‌ ചാലിക്കര, ജരീര്‍ പാലത്ത്‌, റിഹാസ്‌ പുലാമന്തോള്‍, അല്‍ത്താഫ്‌ പരപ്പനങ്ങാടി, റഹീഫ്‌ പാലക്കാട്‌, നബീല്‍ തൃശൂര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.
Read More

Friday, March 23, 2012

മെഡിക്കൽ‍/എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ(Tips) ഏപ്രില്‍ 5ന്


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കല്‍ എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 'ടിപ്‌സ്' (ടെസ്റ്റ് ടു ഇന്‍സ്പയര്‍ പ്രീ പ്രൊഫഷണല്‍സ്) ഏപ്രില്‍ 5ന് കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഭയം അകറ്റുന്നതിനും സമയക്രമീകരണം പരിശീലിപ്പിക്കുന്നതിനുമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 3നു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കുക. www.msmkerala.org/tips എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ് എം എസ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.

എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ a b c d e f g   എന്ന ഫോര്‍മാറ്റില്‍ 9995056169, 9496471052, 9947012599 എന്നീ നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. കോഴിക്കോട് ജില്ലയില്‍ മീഞ്ചന്ത, വെള്ളിമാടുകുന്ന്, കൊടുവള്ളി, നരിക്കുനി, മുക്കം, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റിയാടി, വടകര  എന്നിവിടങ്ങളിലാണ് പരീക്ഷാസെന്ററുകൾ‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9995056169, 9895322554,9746219250.

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തി www.msmkerala.org എന്ന സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം റാങ്കിന് അര്‍ഹത നേടുന്നവര്‍ക്ക് ഗോള്‍ഡ് മെഡലുകളും തുടര്‍ന്നുള്ള പത്ത് റാങ്കുകാര്‍ക്ക് ഡോക്‌ടേഴ്‌സ് കിറ്റ്, എഞ്ചിനീയേഴ്‌സ് കിറ്റും നല്‍കുന്നതാണ്.
അഫ്‌സല്‍ മടവൂര്‍ (എം എസ് എം സംസ്ഥാന സെക്രട്ടറി), ഡോ. ജംഷീദ് ഉസ്മാന്‍ (പ്രസിഡണ്ട്, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല), ജസീല്‍ പൊക്കുന്ന് (കണ്‍വീനര്‍, ടിപ്‌സ് കോഴിക്കോട് ജില്ല), ഷാഹിദ് നല്ലളം (ട്രഷറര്‍, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...