കോഴിക്കോട് : എം എസ് എം സംസ്ഥാന സമിതി ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന കാമ്പയിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 3 ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഒന്നാം റാങ്ക് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വടക്കുംതല സലഫി മദ്‌റസ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി മുഖ്‌ലിസയാണ്. കരുനാഗപ്പള്ളി കെ എന്‍ എം മണ്ഡലം സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകഌമായ അബ്ദുല്‍ സലാം മദനിയുടെയും എം ജി എം പ്രവര്‍ത്തകയായ ലുബാബത്തിന്റെയും മകളാണ്. ജില്ലാ കലോത്സവ വേദികളില്‍ പ്രസംഗ മത്സരത്തില്‍ ഫസ്റ്റ് നേടിയിട്ടുണ്ട്. രണ്ടാം റാങ്ക് നേടിയിട്ടുള്ളത് ആലയുള്ള പറമ്പത്ത് വീട്ടില്‍ ലത്തീഫിന്റെയും സൗദയുടെയും മകനായ മുഹമ്മദ് നസീഹാണ്. പിതാവ് ലത്തീഫ് വാണിമേല്‍ എം യു പി സ്‌കൂള്‍ അധ്യാപകനാണ്. മാതാവ് സൗദ അധ്യാപികയാണ്. മൂന്നാം റാങ്ക് വാഴക്കാട് ദാറുദ്ദഅ്‌വ മദ്‌റസ വിദ്യാര്‍ത്ഥിയായ ബാസില്‍ പി ടിയാണ്. പിതാവ് സലീം പി ടി എടവണ്ണപ്പാറ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ അധ്യാപകനാണ്. മാതാവ് മുംതാസ് പാലക്കുഴി എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. ബാസില്‍ സ്‌കൂളില്‍ നിന്ന് ശാസ്‌ത്രമികവിന് ഇന്‍സ്‌പയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. റിസല്‍ട്ട് www.msmkerala.org/results എന്ന സൈറ്റില്‍ ലഭ്യമാണ്.
റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് വച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസില്‍ വെച്ച് നിര്‍വ്വഹിക്കുന്നതാണ്. സംസ്ഥാന ഫലപ്രഖ്യാപനം മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പെക്‌സ് കണ്‍ട്രാളര്‍ ഹാഫിള് റഹ്മാന്‍ പുത്തൂര്‍ പ്രഖ്യാപിച്ചു. സംഗമം ഖമറുദ്ദീന്‍ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ്, ആഷിദ് ഷാ, ജൗഹര്‍ അയനിക്കോട്, തസ്‌ലീം വടകര, ജലീല്‍ മാമാങ്കര, ഷഫീഖ് കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം