അബുദാബി: വിചാരതലത്തില്‍ വിശകലനം ചെയ്തശേഷമേ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാവൂ എന്ന് എഴുത്തുകാരനും സാമൂഹികശാസ്ത്രജ്ഞനുമായ എന്‍.പി. ഹാഫിസ് മുഹമ്മദ്. വികാരപ്രകടനങ്ങളും ആവേശവും മുസ്‌ലിങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നാശം മാത്രമാണ് നല്‍കിയത്. കേരളീയ മുസ്‌ലിങ്ങള്‍ മാത്രമാണ് പക്വമായ നിലപാടുകളില്‍നിന്ന് വിവാദങ്ങളെ സമീപിച്ചത്. സിനിമയിലൂടെയും സാഹിത്യങ്ങളിലൂടെയും മുസ്‌ലിങ്ങള്‍ക്ക് വേദനയുണ്ടാക്കി തെരുവുകളിലിറക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണം-അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇ. ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന തീം സെന്റേര്‍ഡ് ഇന്റര്‍നാഷണല്‍ (ടി.സി.ഐ.) രണ്ടാംഘട്ട പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കാന്‍ ദുബായിലെത്തിയതായിരുന്നു അദ്ദേഹം. ഹാഫിസിന് ദുബായ് ഇസ്‌ലാഹി സെന്റര്‍ സ്വീകരണം നല്‍കി. സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍വാഹിദ് അധ്യക്ഷത വഹിച്ചു. 'വിവാദ സിനിമ: വിശ്വാസികള്‍ അറിയേണ്ടത്' എന്ന വിഷയം മുജീബുര്‍ റഹ്മാന്‍ പാലത്തിങ്ങല്‍ അവതരിപ്പിച്ചു. ഫൈസല്‍ മാഹി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം