കോഴിക്കോട് : ഗുജറാത്ത് വംശഹത്യയോടനുബന്ധിച്ച് നടന്ന നരോദ പാട്യ കൂട്ടക്കൊലക്കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ നവംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃസ്ഥാനത്തുനിന്ന് നരേന്ദ്രമോഡിയെ ഒഴിവാക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടരിയേറ്റ് ആവശ്യപ്പെട്ടു. ഗുജറാത്ത് നരമേധത്തില്‍ മോഡി സര്‍ക്കാറിലെ മുന്‍ മന്ത്രി ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ കലാപത്തില്‍ ഭരണകൂടത്തിന്റെ പങ്ക് സുതരാം വ്യക്തമാക്കിയിരിക്കയാണ്. മോഡിയുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും നീതിപീഠത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും കൂട്ടക്കൊലക്ക് കൂട്ടുനിന്ന പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയായ വധശിക്ഷ തന്നെ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നീതി പീഠത്തെ സമീപിക്കണം ഐ എസ് എം ആവശ്യപ്പെട്ടു.
വിധി പ്രഖ്യാപനം രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‌കുന്നതും പക്ഷപാതിത്വത്തിനും അധികാര ദുര്‍വിനിയോഗത്തിന്‍മേലുള്ള നീതിയുടെയും സത്യത്തിന്റെയും വിജയമാണ്. കേസുകള്‍ വഴി തിരിച്ചുവിടുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഉണ്ടായിട്ടും പ്രതിബന്ധങ്ങള്‍ തരണം ചെയ്‌ത് നിയമപോരാട്ട നടത്തി നീതി ലഭ്യമാക്കാന്‍ സാഹചര്യമൊരുക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഗുജറാത്ത് ഇരകളെയും ഐ എസ് എം അഭിനന്ദിച്ചു. പ്രസിഡന്റ് മുജീബുര്‍ റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ജഅ്‌ഫര്‍ വാണിമേല്‍, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട്, എ നൂറുദ്ദീന്‍ എടവണ്ണ, ഇസ്‌മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം