കോഴിക്കോട്: ആദര്‍ശ വ്യതിയാനം സംഭവിച്ച എ പി മുജാഹിദ് വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി വിഭാഗം ഏതു പക്ഷത്താണെന്ന് വ്യക്തമാക്കണമെന്ന് എം എസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ആഗോള തീവ്രവാദ ആശയങ്ങളിലും, ജിന്നിറക്കല്‍ പോലുള്ള അന്ധവിശ്വാസങ്ങളിലും തളച്ചിടാന്‍ നാളിതുവരെ പരിശ്രമിച്ചവര്‍ ഇനിയെങ്കിലും നയം വ്യക്തമാക്കണം. കപടമൗനം വെടിഞ്ഞ് സ്വന്തം ആശയം ഉറക്കെ പറയാനുള്ള ആര്‍ജവം കുട്ടിനേതാക്കള്‍ക്കുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന് താല്പര്യമുണ്ട്. വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചും, മാനസിക രോഗികളാക്കിയും ഇനിയും മുന്നോട്ട് പോകാനുള്ള ശ്രമം തടയിടാന്‍ മത നേതൃത്വം ജാഗ്രതപാലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോഴിക്കോട് മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. മുബഷിര്‍ പാലത്ത് അദ്ധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ശഫീക് മമ്പറം, ജലീല്‍ മാമാങ്കര, അഡ്വ. മുഹമ്മദ് മുസ്‌തഫ മണ്ണാര്‍ക്കാട്, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ആഷിദ് ഷാ, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, അന്‍ഫസ് നെന്മണ്ട, യൂനുസ് ചേങ്ങര, മുഹമ്മദലി പയ്യോളി, തസ്‌ലീം വടകര, ഫൈസല്‍ പാലത്ത്, ഉമര്‍ കുട്ടി കൊച്ചി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം