കോഴിക്കോട്: മുഹമ്മദ് നബിയെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുകൊണ്ട് നിരന്തര ശ്രമങ്ങളിലൂടെ ഇസ്‌ലാമിനേയും മുസ്‌ലിംകളേയും തകര്‍ക്കാനുള്ള പാശ്ചാത്യശക്തികളുടെ നീക്കത്തെ ബുദ്ധിപരമായി പ്രതിരോധിക്കാന്‍ ആഗോളമുസ്‌ലിം സമുദായം സജ്ജമാകണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാംസ്‌കാരിക ജീര്‍ണ്ണതയുടെ അഗാധതയിലുള്ള പാശ്ചാത്യ സമൂഹത്തിന്റെ ദുഷ്പ്രചാരണത്തിലൂടെ തകര്‍ക്കാവുന്നതല്ല പ്രവാചക വ്യക്തിത്വം. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ലോകത്തിന്റെ മാതൃകയായി വിരാജിക്കാന്‍ മുഹമ്മദ് നബിക്ക് സാധിച്ചത് തുല്യതയില്ലാത്ത പ്രവാചകന്റെ വ്യക്തിത്വമാണെന്ന് ഇസ്ലാം വിരുദ്ധര്‍ തിരിച്ചറിയണമെന്നും കെ എന്‍ എം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ. പി പി അബ്ദുല്‍ഹഖ്, പി കെ ഇബ്രാഹിം ഹാജി, കെഅബൂബക്കര്‍ മൗലവി, ഡോ. മുസ്തഫ ഫാറൂഖി, അബൂബക്കര്‍ നന്മണ്ട, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍ കുട്ടി, ഉബൈദുല്ല താനാളൂര്‍, സി അബ്ദുല്ലത്തീഫ്, സി മുഹമ്മദ് സലീം സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഐ പി അബ്ദുസലാം, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, മുജിബൂര്‍റഹ്മാന്‍ കിനാലൂര്‍, ജാസിര്‍ രണ്ടത്താണി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം