കേരളത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് മുന്നിൽ നിന്ന എം.ജി.എം അടുക്കളത്തൊട്ടം പദ്ധതിയുമായി മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് എഞ്ചിനിയർ മുഹമ്മദ് കൊയ പറഞ്ഞു. സെൻസ് കോഴിക്കോടും എം.ജി.എം കല്ലായ് ഏരിയ കമ്മറ്റിയും സംയുക്തമായി ആരംഭം കുറിച്ച 'ഹരിതവഴിയിലുടെ ഹൃ ദയപുർവം” എന്ന അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുഹത്തിന് ഗുണം ലഭികുന്ന ഇത്തരം കാര്യങ്ങളിൽ സ്ത്രികൾ ഒഴിവ് സമയം ചിലവഴിച്ചാൽ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എങ്ങിനെ നല്ല ഒരു അടുക്കളത്തോട്ടം നിർമ്മിക്കാം' എന്ന വിഷയത്തിൽ എം.കെ.ശ്രീധരന്‍ ക്ലാസെടുത്തു. തിരുവണ്ണുർ മസ്ജിദുൽ മുജാഹിദീൻ ആക്ടിംഗ് പ്രസിഡന്റ് പി.മുബാറക്ക് അലി ആശംസകൾ നേർന്നു. എം.ജി.എം കല്ലായ് ഏരിയ സെക്രട്ടറി സെലീമ അദ്ധ്യക്ഷത വഹിച്ചു. സെൻസ് സെക്രട്ടറി അബൂബക്കർ സിദ്ദീഖ് സ്വാഗതവും എം ജി എം ഭാരവാഹി ആമിന നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം