Friday, September 14, 2012

'നവയാഥാസ്ഥികതയുടെ ഒരു പതിറ്റാണ്ട് 'മുജാഹിദ് ബഹുജന സംഗമം ഇന്ന് വൈകിട്ട് 4 നു കോട്ടക്കലില്‍


കോട്ടക്കല്‍: 'നവയാഥാസ്ഥികതയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയവുമായി ഇന്ന് വൈകീട്ട് നാലിന് ജില്ലാ മുജാഹിദ് കമ്മിറ്റി കോട്ടക്കല്‍ ചങ്കുവെട്ടി പി എം ഓഡിറ്റോറിയത്തില്‍ മുജാഹിദ് ബഹുജനസംഗമം നടത്തും. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ പേരില്‍ എ പി വിഭാഗം മുജാഹിദുകളില്‍ നടക്കുന്ന പോര് മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയനിലപാടുകളും ആദര്‍ശവും വിശദീകരിക്കാനാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ ആദര്‍ശവിശദീകരണമെന്ന പേരില്‍ പരസ്പരം പോരടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തുവരികയാണ് ഇരുവിഭാഗവും. നവയാഥാസ്ഥിതികയുടെ ഒരു പതിറ്റാണ്ടിനെ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടെന്ന് പേരുമാറ്റി വിളിച്ചാല്‍ നെറികേടുകളെ വെള്ളപൂശാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് ആദര്‍ശ വ്യതിയാനത്തിന്റെ ഇല്ലാക്കഥകള്‍ പറഞ്ഞ് സ്പര്‍ധയുടെ വിഷവിത്ത് പാകിയവര്‍ ഇന്ന് തമ്മിലടിക്കുന്നു. കണ്‍മുന്നില്‍ കാണുന്ന മനുഷ്യരെ സഹായിച്ചു എന്ന പേരില്‍ മുജാഹിദ് പ്രവര്‍ത്തകരോട് കലഹിച്ചവര്‍ ഇന്ന് കാണാത്ത സൃഷ്ടികള്‍ സഹായിക്കുമോ എന്ന പേരില്‍ പരസ്പരം കലഹിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എ പി വിഭാഗത്തില്‍ ഒരു പക്ഷം ബഹുദൈവാരാധനയിലേക്ക് കൂപ്പുകുത്തുന്നുവെന്നാണ് അവിടെ നിന്നുതന്നെയുയരുന്ന ആരോപണം. തങ്ങള്‍ നിഷേധിച്ചിട്ടും ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടും മുന്‍വിധിയോടെ ആരോപണവും അക്രമവും തുടരുന്നുവെന്നാണ് മറുപക്ഷത്തിന്റെ പരാതിയെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി. 

ഇന്ന് നടക്കുന്ന ബഹുജന സംഗമം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ പ്രസഡന്റ് യു പി അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, പി മൂസ സ്വലാഹി, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട് എന്നിവര്‍ പ്രസംഗിക്കും.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...