കോഴിക്കോട്: നായര്‍-ഈഴവ ഐക്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും അപകടപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ നായര്‍-ഈഴവ സമുദായ അംഗങ്ങള്‍ ജാഗ്രതയോടെ കാണണമെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടാനും പിന്നോക്ക-ന്യൂനപക്ഷങ്ങളെ തളര്‍ത്താനുമുള്ള എന്‍ എസ് എസിന്റെയും എസ് എന്‍ ടി പിയുടെയും കൂട്ടായ ശ്രമങ്ങള്‍ ചെറുക്കാന്‍ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. എ ഐ പി വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു യു ഡി എഫ് പിന്‍മാറുന്നത് ആരുടെയെല്ലാമോ ഭീഷണി ഭയന്നിട്ടാണങ്കില്‍ വാഗ്ദത്തം പൂര്‍ത്തീകരിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്.
ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര സര്‍ക്കാറിന്റെ പങ്ക് കോടതി വിധികളിലൂടെ സ്ഥിരീകരിച്ചുകൊണ്ടിരിക്കെ ഭീകരതക്ക് നേതൃത്വം നല്‍കിയ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ദേശവ്യാപകമായ പ്രക്ഷോഭത്തിന് മതേതര കക്ഷികള്‍ മുന്നോട്ടുവരണമെന്നും അസമില്‍ കലാപങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും കെഎന്‍ എം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. നവംബര്‍ 3, 4 തിയ്യതികളില്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് നടക്കുന്ന ഐക്യസംഘം സെമിനാറും നവംബര്‍ 7,8,9 തിയ്യതികളില്‍ എറണാംകുളത്ത് നടക്കുന്ന എം എസ് എം സംസ്ഥാന സമ്മേളനവും, ഡിസംബര്‍ 21, 22, 23 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം യുവജനസമ്മേളനവും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, എം സലാഹുദ്ദീന്‍ മദനി, പി ടി വീരാന്‍കുട്ടി സുല്ലമി, അബൂബക്കര്‍ മൗലവി, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി മുസ്തഫ ഫാറൂഖി, കെ പി സക്കരിയ്യ, പി കെ ഇബ്രാഹീം ഹാജി, ഉബൈദുല്ല താനാളൂര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബൂബക്കര്‍ നണ്ട, ഖദീജ നര്‍ഗീസ്, എന്‍ എം അബ്ദുല്‍ ജലീല്‍, സൈതുമുഹമ്മദ് കരുവട്ടൂര്‍ പ്രസംഗിച്ചു.
വിവധ ജില്ലകളെ പ്രതിനിധീകരിച്ച് ടി വി ഫസ്‌ലു റഹ്മാന്‍, ടി പി ഹുസൈന്‍കോയ, അബ്ദുല്‍ ഹസീബ് മദനി, ടി പി മൊയ്തു, ഷംസുദ്ദീന്‍ പാലക്കോട്, ഡോ. സലീം ചെര്‍പ്പുളശ്ശേരി, പ്രൊഫ. എം ഹാറൂണ്‍, സി മമ്മു കോട്ടക്കല്‍, എന്‍ കെ എം സക്കരിയ്യ, അബ്ദുറഊഫ് മദനി, സക്കീര്‍ ഫാറൂഖി, എന്‍ കെ എം സക്കരിയ്യ, ഹുസൈന്‍ കല്ലായി, അബ്ദുല്‍ഖയ്യൂം സുല്ലമി, കെ അബ്ദുല്‍ കരീം എന്‍ജിനീയര്‍, അബൂബക്കര്‍ മദനി മരുത, പി മുഹമ്മദലി അന്‍സാരി, യൂനുസ് ഉമരി, സയ്യിദലി സ്വലാഹി, ഗനിയ്യ സ്വലാഹി, എം എസ് എം റഷീദ്, കെ മുഹമ്മദ് കൊല്ലം, പി പി നിസാമുദ്ദീന്‍ ഫാറൂഖി തിരുവന്തപുരം, പി കെ മജീദ് മാസ്റ്റര്‍, എം എം ബഷീര്‍ മദനി, പി കെ അബ്ദുല്‍ കരീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം