കോഴിക്കോട്: കൂടംകുളം ആണവനിലയത്തിനെതിരില്‍ സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് നടത്തുന്ന നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ആണവനിലയം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ മാസങ്ങളായി തുടരുന്ന സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അപഹാസ്യമാണ്. നട്ടില്‍ സമാധാനപരമായി ജീവിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന ഭരണകൂട നിലപാട് അംഗീകരിക്കാവതല്ല. ചെര്‍ണോബിലിന്റെയും മറ്റും പശ്ചാത്തലത്തില്‍ ലോകരാഷ്‌ട്രങ്ങള്‍ ആണവ റിയാക്‌ടറുകള്‍ നിരുത്സാഹപ്പെടുത്തുമ്പോള്‍ ഇന്ത്യ അനാവശ്യമായി തിടുക്കം കാട്ടുന്നത് മറ്റെന്തോ അജണ്ടകള്‍ക്കുവേണ്ടിയാണ്. കൂടംകുളം വിഷയത്തില്‍ കേന്ദ്രം പിടിവാശി ഉപേക്ഷിക്കണമെന്നും ജനപക്ഷത്ത് നില്‍ക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, ജഅ്‌ഫര്‍ വാണിമേല്‍, ഐ പി അബ്‌ദുസ്സലാം, മന്‍സൂറലി ചെമ്മാട്, യു പി യഹ്‌യാഖാന്‍, ഇസ്‌മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, ജാബിര്‍ അമാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം