കോഴിക്കോട്: അസം പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അസം ഘടകം പ്രസിഡന്റ് മുഹമ്മദ് ദിലേര്‍ ഖാന്‍.. അസമില്‍ വലിയൊരു വിഭാഗം ബംഗാളിസംസാരിക്കുന്ന മുസ്‌ലിംകളാണുള്ളത്. തിരിച്ചറിയല്‍ രേഖകളും വോട്ടര്‍ ലിസ്റ്റില്‍ പേരുമുള്ള അവര്‍ ഒരിക്കലും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരല്ല. ഇതില്‍ നല്ലൊരുവിഭാഗമാളുകള്‍ ഡി വോട്ടര്‍മാര്‍ (ഡൗട്ട് വോട്ടേഴ്‌സ്/സംശയിക്കപ്പെടുന്ന വോട്ടര്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. പൗരന്‍മാരെ രാജ്യം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. അനധികൃത കുടിയേറ്റമെന്ന ആരോപണം തെറ്റാണ്. അങ്ങനെയാണെങ്കില്‍ പിന്നെ അതിര്‍ത്തിയിലുള്ള നാലായിരത്തിലധികംവരുന്ന ആയിരക്കണക്കിന് ബി എസ് എഫ് സൈനികര്‍ക്ക് എന്താണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും പ്രശ്‌നങ്ങള്‍ക്ക് കാരണം അനധികൃത കുടിയേറ്റമാണെന്ന് നിരന്തരം വാര്‍ത്തകളുണ്ടാകുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് പൗരന്‍മാരെന്ന ആരോപണം ചെറുപ്പം മുതല്‍ തന്നെ കേള്‍ക്കുന്നു. വിഭജനത്തിനു മുന്‍പ് ബംഗ്ലാദേശ് ഇന്ത്യയിലായിരുന്നു. അവിഭക്ത ഇന്ത്യയിലാണ് എന്റെ പിതാവ് ജനിച്ചത്. സ്വതന്ത്ര ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്. അവിഭക്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരെ വിദേശികളായി ഗണിക്കുകയാണെങ്കില്‍ നേരത്തെ മ്യാന്‍മറുകാരെയും നേപ്പാള്‍കാരെയും നമ്മള്‍ പുറത്താക്കേണ്ടി വരുമെന്നും ദിലേര്‍ ഖാന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ കുറവാണ് അസം മുസ്‌ലിംകളുടെ പ്രധാന പ്രശ്‌നം. നൂറു വര്‍ഷത്തിലധികമായി അസമിലെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇപ്പോഴും ഭൂമിയുടെ പട്ടയം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സൗകര്യങ്ങള്‍ മറ്റുവിഭാഗങ്ങള്‍ക്കെന്ന പോലെ മുസ്‌ലിംകള്‍ക്കും ലഭ്യമാക്കണം കലാപത്തിനിരയായവര്‍ക്ക് ഇപ്പോള്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ വളരെ ആശ്വാസമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മാത്രമേ ചെയ്യാന്‍ സാധിക്കൂ. സ്ഥിരം റിലീഫ് ആണ് ഞങ്ങള്‍ക്കു വേണ്ടത്. യഥാര്‍ഥ പൗരന്‍മാര്‍ ആയി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. വീടുകളില്‍ തിരിച്ചെത്താനുള്ള സാഹചര്യമുണ്ടാകണം. ബോഡോകളുടെ കൈവശമുള്ള അനധികൃത ആയുധങ്ങള്‍ ഭീഷണിയാണെന്നും ദല്‍ഹിയില്‍ നിന്നാണ് പരിഹാരമുണ്ടാകേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കെ എന്‍ എം ആസ്ഥാനമായ മര്‍ക്കസുദ്ദഅ്‌വ അദ്ദേഹം സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഐഡന്റിറ്റിയുള്ള പാര്‍ട്ടിയാണ്. അസമിലെ മിക്ക ജില്ലകളിലും മുസ്‌ലിം ലീഗിന് പ്രവര്‍ത്തകരുണ്ട്. അസമില്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ കൃതജ്ഞതയുണ്ട്. നിരക്ഷരത അസംമുസ്‌ലിംകളുടെ പ്രധാന പ്രശ്‌നമാണ്. സഹായം അര്‍ഹരായവരിലേക്ക് അര്‍ഹമായ രീതിയിലാണോ എത്തുന്നത് എന്ന് ഉറപ്പാക്കണം. സമുദായത്തെ മൊത്തം ഉയര്‍ത്തിക്കൊണ്ടു വരികയാണ് വേണ്ടത്. ജമാഅത്തെ ഇസ്‌ലാമി, അഹ്‌ലെ ഹദീസ്, ദയൂബന്‍ദ് തുടങ്ങിയ പ്രസ്ഥാനങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ വിവിധ സംഘടനകള്‍ നല്കുന്ന സഹായം പ്രധാനപ്പെട്ടതു തന്നെയാണ്. കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് നടത്തിയ സന്ദര്‍ശനവും തുടര്‍ന്നുള്ള റിലീഫ് പ്രവര്‍ത്തനങ്ങളും ഏറെ ഉപകാരപ്പെട്ടു. മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായുള്ള കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സഹായങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്. അസമില്‍ ചെമ്മാട് ദാറുല്‍ ഹുദയുടെ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദലേര്‍ ഖാന്‍ കേരളത്തിലെത്തിയത്. ഇക്കാരണങ്ങളാല്‍ അസാം മുസ്‌ലിംകള്‍ കേരളത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അധികം വൈകാതെ മുസ്‌ലിം ലീഗിന് അസമില്‍ എം എല്‍ എമാരും എംപിമാരുമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബിരുദാനന്തര ബിരുദംനേടിയ ബൊങ്കെയ്ഗാവ് സ്വദേശിയായ മുഹമ്മദ് ദിലേര്‍ ഖാന്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം