കൊക്രജാര്‍: : അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അസം ദുരിദാശ്വാസക്യാംപുകള്‍ സന്ദര്‍ശിച്ച മുജാഹിദ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും കലാപ ഭൂമിയല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സംഘത്തോട് വിശദീകരിച്ചു. ബോഡോ അഴിഞ്ഞാട്ടം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ്്് മാത്രമാണ് പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സ്‌പെഷല്‍ പൊലീസാകട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി നല്‍കുന്നതില്‍ പരാജയപ്പെട്ടതായും ക്യാംപുകളില്‍ പരാതി ഉയയര്‍ന്നതായി പ്രതിനിധി സംഘം വ്യക്തമാക്കി. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ക്യാംപുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉള്‍ഗ്രാമങ്ങളിലെ ക്യാംപുകളില്‍ പലതിലും വേണ്ടത്ര ഭക്ഷണമോ മരുന്നോ ലഭ്യമല്ല. ആയിരങ്ങള്‍ താമസിക്കുന്ന ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി.
കലാപം ശാന്തമായെന്ന് ധരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് വീണ്ടും ബോഡോ അക്രമികളുടെ പീഡനം മുലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് തന്നെ മടങ്ങേണ്ട സ്ഥിതിയാണുളളത്. കലാപ ബാധിതകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സുരക്ഷാ ഭീതി നിലവിലുള്ളതിനാല്‍ ഗ്രമങ്ങളിലേക്ക് മടങ്ങാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ സേനയെ ഉറപ്പാക്കിയും രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെയും ബോഡോ നിയന്ത്രിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ച് കൊണ്ടു വരാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണമെന്നും മുജാഹിദ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം