മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ സഫീര്‍ അബ്ദുറഹ്മാന് ഒന്നാം സ്ഥാനം. ഷീബ മുസ്തഫ രണ്ടാം സ്ഥാനവും രോഷിനി മഹ്മൂദ് മൂന്നാം സ്ഥാനവും നേടി. സുലൈഖ സിറാജ്, ഷര്‍ഫിന, സ്യൂത്ത് ത്വാഹിര്‍, റംല ഹൈദ്രോസ്, സാജിദ ഫസല്‍, റമീസ മുസ്തഫ, എം.ജി.അഷ്‌റഫ് അലി, ഷിഫ നൗഷാദ്, സി.വി.കെ ഷെഫീഖ്, ഹംസ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
രണ്ടുഘട്ടമായി നടന്ന പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ മാത്രമാണ് അവസാനഘട്ട പരീക്ഷക്ക് യോഗ്യരായത്. വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം