കണ്ണൂര്‍: അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായതിനു ശേഷം കണ്‍തുറക്കുന്ന അവസ്ഥയില്‍ മാറ്റമുണ്ടാവണണെന്ന് ഇന്ത്യ ന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. ചാലയിലെ ദുരന്തബാധിത പ്രദേശവും മരണവീടുകളും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്ന അവസ്ഥയും അതു പരിശോധിക്കുവാനുള്ള കുറ്റമറ്റ സംവിധാനങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിമാരായ സി സി ശക്കീര്‍ ഫാറൂഖി, മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഒതായി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മമ്പറം, ഹാരിസ് വാരം, ശുക്കൂര്‍ പൂതപ്പാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം