കോഴിക്കോട്: സര്‍ക്കാറിന് കീഴില്‍ ഹജ്ജിന് പോകുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ അവരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരുടെതായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ക്ലാസ് നല്‍കാനും സേവനമനുഷ്ഠിക്കാനും വനിതകളെ പ്രത്യേകമായി വളണ്ടിയര്‍മാരായി നിയോഗിക്കണമെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സമൂഹത്തില്‍നിന്ന് പൊതുവിലും സ്ത്രീകളില്‍നിന്ന് പ്രത്യേകമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്ന ജിന്ന്, പിശാച് അടിസ്ഥാനമാക്കിയുള്ള അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യഥാര്‍ഥ പ്രമാണം ഉയര്‍ത്തിപ്പിടിക്കുക എന്ന ആദര്‍ശത്തിലൂടെ കുത്സിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. ശമീമ ഇസ്ലാഹിയ, ജുവൈരിയ്യ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ ടീച്ചര്‍, കെ ഐ ഫാത്തിമാബി, റുഖിയ്യ പൂനൂര്‍, ഖദീജ പി സി, സുബൈദ കല്ലായ്, ബുഷ്‌റ നജാത്തിയ്യ, സനിയ്യ അന്‍വാരിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം