Showing posts with label MGM. Show all posts
Showing posts with label MGM. Show all posts

Thursday, March 10, 2016

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ്

എം ജി എം ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് കെ എന്‍ എം ജന. സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു

 
മഞ്ചേരി: എം ജി എം സംസ്ഥാന സമിതി മഞ്ചേരിയില്‍ ലീഡേഴ്‌സ് എംപവറിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. 2016-17 വര്‍ഷത്തേക്കുള്ള എം ജി എം കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത, എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മുഹമ്മദ് സലീം സുല്ലമി, സല്‍മ അന്‍വാരിയ്യ, ശമീമ ഇസ്‌ലാഹിയ്യ, ഖദീജ നര്‍ഗീസ്, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.

Read More

Saturday, April 27, 2013

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’വുമായി MGM രംഗത്ത്

ദോഹ : കീടനാശിനികളില്ലാത്ത ഭക്ഷണം സ്വപ്‌നം കാണുന്ന തലമുറയ്ക്ക് പച്ചക്കറിയുടേയും കൃഷിയുടേയും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ എം ജി എം കേരള സംസ്ഥാന കമ്മിറ്റി ‘ഹരിത വിപ്ലവ’വുമായി രംഗത്ത്. വിശുദ്ധ വിശ്വാസം വിശുദ്ധ ഭക്ഷണം പദ്ധതിയുമായി കേരളത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതിയുമായാണ് എം ജി എം കടന്നുവരുന്നത്. മെയ് 30ന് ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സംസ്ഥാനതലത്തില്‍ തുടങ്ങി ശാഖാതലം വരെ പരിശീലന പരിപാടികളാണ് സംഘടിപ്പിക്കുകയെന്ന് എം ജി എം കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയയും വൈസ് പ്രസിഡന്റ് സല്‍മ അന്‍വാരിയയും പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ നടത്തുന്ന ക്ലാസുകളാണ് ഒന്നാംഘട്ടത്തില്‍ നല്കുക. എം ജി എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും എം ജി എം ഉദ്യോഗസ്ഥ വേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കുമാണ് ആദ്യം പരിശീലനം നല്കുക. തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പച്ചക്കറി കൃഷി പരിശീലനം നടത്തും. ആഗസ്ത്, സെപ്തംബര്‍ മാസത്തോടെയാണ് അടുക്കളത്തോട്ടങ്ങളില്‍ വിത്തുപാകുക. 2014 ഫെബ്രുവരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ കേരളത്തിലെ വിവിധ വീടുകളിലെ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്തുണ്ടാക്കിയതായിരിക്കുമെന്നും അവര്‍ അറിയിച്ചു. പതിനയ്യായിരത്തിലേറെ അംഗങ്ങളുള്ള എം ജി എമ്മിലെ മുഴുവന്‍ അംഗങ്ങളും ഓരോ മാസവും പണം നീക്കിവെച്ച് സമ്മേളനത്തിനുള്ള അരി വാങ്ങാന്‍ വിഹിതമുണ്ടാക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു. 

എം ജി എം പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എം ജി എം ഉദ്യോഗസ്ഥ വേദിയും ബാലികാവേദിയും പുതുതായി രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി വിഭാഗം നേരത്തെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ രംഗത്ത് കൊണ്ടുവരികയാണ് ബാലികാ വേദിയിലൂടെയും വിദ്യാര്‍ഥിനി വിഭാഗത്തിലൂടേയും ശ്രമിക്കുന്നത്. പ്രവര്‍ത്തന രംഗത്തില്ലാത്ത ഉദ്യോഗസ്ഥരേയാണ് ഉദ്യോഗസ്ഥ വേദിയിലൂടെ ശ്രമിക്കുന്നതെന്നും ശമീമ ഇസ്‌ലാഹിയയും സല്‍മ അന്‍വാരിയയും പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഉദ്യോഗസ്ഥകള്‍ക്കു വേണ്ടി മാത്രമായി സംഘടന രൂപീകരിക്കപ്പെട്ടത്.
Read More

Sunday, April 14, 2013

മോറല്‍ സ്‌കൂള്‍ ആരംഭിച്ചു

തിരുത്തിയാട്: വിദ്യാര്‍ത്ഥിനികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് വേനല്‍ക്കാല അവധിയില്‍ മതപഠനക്യാമ്പുകള്‍ക്ക് തുടക്കമായി. എം ജി എം തിരുത്തിയാട് യൂണിറ്റ് സംഘടിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ മോഡല്‍ സ്‌കൂള്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ ഉദ്ഘാടനം ചെയ്തു. പാത്തൈക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സമീറ, എം കെ സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, January 15, 2013

ഇസ്‌ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവര്‍ക്ക് തിരുത്തേണ്ടി വന്നു: ഖമറുന്നീസ അന്‍വര്‍

തിരൂര്‍: ഇസ്ലാമിക വസ്ത്രധാരണത്തെ പഴഞ്ചനായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തവര്‍ സ്ത്രീകളുടെ സുരക്ഷക്ക് ഇസ്ലാം പ്രാമുഖ്യം നല്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്നും ഇസ്ലാമിക നിയമങ്ങള്‍ ശരിയെന്ന് കാലം തെളിയിച്ചുവെന്നും സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ പറഞ്ഞു. എം ജി എം ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി റസിയാബി അധ്യക്ഷത വഹിച്ചു. കുഞ്ഞിബീവി ടീച്ചര്‍ രണ്ടത്താണി, സൈനബ ടീച്ചര്‍, ഫാത്തിമ ടീച്ചര്‍ ചേന്നര, ഫാ്ത്തിമ കുട്ടി ടീച്ചര്‍ കോട്ടക്കല്‍, റംല അഷ്‌റഫ് തിരൂര്‍, സി എം അസ്മ ടീച്ചര്‍ പ്രസംഗിച്ചു. കൊളംബോ നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഖമറുന്നീസ അന്‍വറിന് എം ജി എം ഉപഹാരം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് സമ്മാനിച്ചു. സലീം ബുസ്താനി, സി പി മുഹമ്മദ് കുട്ടി അന്‍സാരി, സാബിക് പുല്ലൂര്‍, കെ കെ ഫൗസിയ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍, കെ സഫിയ ടീച്ചര്‍, ഷാന കോട്ടക്കല്‍ പ്രസംഗിച്ചു.
Read More

Sunday, December 30, 2012

ദല്‍ഹി കൊല: MGM പ്രതിഷേധമിരമ്പി


കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീ പീഡനങ്ങളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നിയമം കര്‍ശനമാക്കണം. സ്ത്രീപീഡന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ധാര്‍മിക ബോധവല്‍ക്കരണവും ഉണ്ടാവണമെന്ന് പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു. 

മതങ്ങള്‍ അനുശാസിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അതിനാല്‍ യുവജനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ സമൂഹനേതൃത്വം മുന്നോട്ട് വരണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എ ടി പത്മ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. സല്‍മ മടവൂര്‍, കെ ഐ ഫാത്വിമാബി, ഫാത്തിമ പാലത്ത്, നുബിത കല്ലായ് തുടങ്ങിയവര്‍ സംസാരിച്ചു.
Read More

Wednesday, December 05, 2012

അന്ധവിശ്വാസങ്ങള്‍ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുക : MGM


എടവണ്ണപ്പാറ: സമൂഹം തിരസ്‌കരിച്ച അന്ധവിശ്വാസങ്ങള്‍ പൊതു സമൂഹത്തില്‍ പുനസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങണമെന്ന് എംജിഎം വനിത സമ്മേളനം ആവശ്യപ്പെട്ടു. ഐഎസ്എം യുവജന സമ്മേളനത്തിന്റെ ഭാഗമായി എംജിഎം വാഴക്കാട് പഞ്ചായത്ത് കമ്മറ്റി നടത്തിയ സമ്മേളനം എംജിഎം സംസ്ഥാന വൈസ്പ്രസിഡണ്ട് സൈനബ ശറഫിയ ഉദ്ഘാടനം ചെയ്തു. ഖദീജ ഇസ്മായില്‍ ആധ്യക്ഷ്യം വഹിച്ചു.എംജിഎം ജില്ലാ സെക്രട്ടറി കെ.പി.റുഖ്‌സാന, ഖാലിദ് അന്‍സാരി,കെ.ശാക്കിറ,ശബ്‌ന ശാനിഫ് എന്നിവര്‍ പ്രസംഗിച്ചു.
Read More

Friday, September 28, 2012

MGM 'ഹരിതവഴിയിലുടെ ഹൃദയപുർവം” അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു


കേരളത്തിലെ സ്ത്രീകളുടെ നവോത്ഥാനത്തിന് മുന്നിൽ നിന്ന എം.ജി.എം അടുക്കളത്തൊട്ടം പദ്ധതിയുമായി മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് എഞ്ചിനിയർ മുഹമ്മദ് കൊയ പറഞ്ഞു. സെൻസ് കോഴിക്കോടും എം.ജി.എം കല്ലായ് ഏരിയ കമ്മറ്റിയും സംയുക്തമായി ആരംഭം കുറിച്ച 'ഹരിതവഴിയിലുടെ ഹൃ ദയപുർവം” എന്ന അടുക്കളത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുഹത്തിന് ഗുണം ലഭികുന്ന ഇത്തരം കാര്യങ്ങളിൽ സ്ത്രികൾ ഒഴിവ് സമയം ചിലവഴിച്ചാൽ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'എങ്ങിനെ നല്ല ഒരു അടുക്കളത്തോട്ടം നിർമ്മിക്കാം' എന്ന വിഷയത്തിൽ എം.കെ.ശ്രീധരന്‍ ക്ലാസെടുത്തു. തിരുവണ്ണുർ മസ്ജിദുൽ മുജാഹിദീൻ ആക്ടിംഗ് പ്രസിഡന്റ്‌ പി.മുബാറക്ക് അലി ആശംസകൾ നേർന്നു. എം.ജി.എം കല്ലായ് ഏരിയ സെക്രട്ടറി സെലീമ അദ്ധ്യക്ഷത വഹിച്ചു. സെൻസ് സെക്രട്ടറി അബൂബക്കർ സിദ്ദീഖ് സ്വാഗതവും എം ജി എം ഭാരവാഹി ആമിന നന്ദിയും പറഞ്ഞു.
Read More

Sunday, September 09, 2012

ഹജ്ജ് വളണ്ടിയര്‍: :: വനിതകള്‍ക്ക് അവസരം ഉറപ്പാക്ണം - MGM


കോഴിക്കോട്: സര്‍ക്കാറിന് കീഴില്‍ ഹജ്ജിന് പോകുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ അവരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരുടെതായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ക്ലാസ് നല്‍കാനും സേവനമനുഷ്ഠിക്കാനും വനിതകളെ പ്രത്യേകമായി വളണ്ടിയര്‍മാരായി നിയോഗിക്കണമെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

സമൂഹത്തില്‍നിന്ന് പൊതുവിലും സ്ത്രീകളില്‍നിന്ന് പ്രത്യേകമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്ന ജിന്ന്, പിശാച് അടിസ്ഥാനമാക്കിയുള്ള അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യഥാര്‍ഥ പ്രമാണം ഉയര്‍ത്തിപ്പിടിക്കുക എന്ന ആദര്‍ശത്തിലൂടെ കുത്സിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. ശമീമ ഇസ്ലാഹിയ, ജുവൈരിയ്യ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ ടീച്ചര്‍, കെ ഐ ഫാത്തിമാബി, റുഖിയ്യ പൂനൂര്‍, ഖദീജ പി സി, സുബൈദ കല്ലായ്, ബുഷ്‌റ നജാത്തിയ്യ, സനിയ്യ അന്‍വാരിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...