കോഴിക്കോട്: ദല്‍ഹിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി മുജാഹിദ് വനിതാ വിഭാഗമായ എം ജി എമ്മിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് പ്രതിഷേധ റാലി സംഘടിപ്പിച്ചു. ദല്‍ഹി ക്രൂരതക്കെതിരെ പ്ലക്കാര്‍ഡുമേന്തി നൂറുക്കണക്കിന് വനിതകള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു. മുതലക്കുളം മൈതാനിയില്‍നിന്ന് ആരംഭിച്ച റാലി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണര്‍ വഴി ബി ഇ എം ഗേള്‍സ് സ്‌കൂളിന് മുമ്പില്‍ സമാപിച്ചു. ദല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തിര നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സ്ത്രീ പീഡനങ്ങളിലെ കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ നിയമം കര്‍ശനമാക്കണം. സ്ത്രീപീഡന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണം. നിയമം കര്‍ശനമാക്കുന്നതോടൊപ്പം ശക്തമായ ധാര്‍മിക ബോധവല്‍ക്കരണവും ഉണ്ടാവണമെന്ന് പ്രതിഷേധ റാലി അഭിപ്രായപ്പെട്ടു.
മതങ്ങള്‍ അനുശാസിക്കുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. അതിനാല്‍ യുവജനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം നല്‍കാന്‍ സമൂഹനേതൃത്വം മുന്നോട്ട് വരണമെന്നും പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സദസ്സ് മുന്‍ മന്ത്രിയും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവുമായ എ ടി പത്മ ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശമീമ ഇസ്‌ലാഹിയ്യ അധ്യക്ഷത വഹിച്ചു. സല്‍മ മടവൂര്‍, കെ ഐ ഫാത്വിമാബി, ഫാത്തിമ പാലത്ത്, നുബിത കല്ലായ് തുടങ്ങിയവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം