കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി തുറന്ന ലൈംഗികതക്ക് അവസരമൊരുക്കുന്ന പ്രവണതക്കതിരെ സമൂഹം ബോധവാന്മാരാകരണം. മതങ്ങള്‍ അനുശാസിക്കുന്ന സദാചാര കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. ദല്‍ഹി സംഭവം പുനരാലോചനക്ക് ഒരു നിമിത്തം മാത്രാണെന്നും ഓരോ ഇരുപത് മിനിട്ടിലും ഇന്ത്യയില്‍ ഒരോ ബലാല്‍സംഗം വീതം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ത്രീപീഡനങ്ങളും എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം