യാന്‍മ്പൂ: യഥാര്‍ഥ മതാധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുകയും ജീവിതം വിശുദ്ധമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ അഹമ്മദ്കുട്ടി മദനി പറഞ്ഞു. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ആധുനിക മനുഷ്യനെ അലട്ടുന്നത് മാനസിക പ്രശ്‌നങ്ങളാണ്. മരുന്നോ ചികിത്സയോ പരിഹാരമല്ല. ദൈവിക അധ്യാപനങ്ങള്‍ സ്വീകരിക്കാനും വിശുദ്ധ ജീവിതം നയിക്കാനും തയ്യാറാവുക മാത്രമാണ് യഥാര്‍ഥ പരിഹാരം. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ നാഷണല്‍ കമ്മിറ്റി ദേശീയ തലത്തില്‍ സംഘടിപ്പിച്ചുവരുന്ന 'വിശ്വാസം - വിശുദ്ധി - നവോത്ഥാനം' ത്രൈമാസ കാമ്പയിന്റെ ഭാഗമായി സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാമ്പൂ ഘടകം സംഘടിപ്പിച്ച കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതരംഗത്തും പൊതുരംഗത്തുമുള്ള മുഴുവന്‍ ചൂഷണങ്ങളും തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഉപദേശകസമിതി ചെയര്‍മാന്‍ ഹസ്സൈനാര്‍ എന്‍ജിനീയര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ ഘടകവും ജംഇയ്യ ഖൈരിയ്യയും സംയുക്തമായി സംഘടിപ്പിച്ച ഏഴാംഘട്ടം ദേശീയതല ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ യാമ്പൂ ഏരിയ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. സലാഹ് കാരാടന്‍ സമ്മാനദാനം നിര്‍വഹിച്ചു. അബ്ദുല്‍കരീം (കെ.എം.സി.സി.), ജാബിര്‍ വാണിയമ്പലം (കെ.ഐ.ജി.), അബ്ദുല്‍കരീം സുല്ലമി (ഐ.ഐ.സി. ജിദ്ദ), അയൂബ്ഖാന്‍ (ഐ.ഐ.സി. മദീന) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.ടി. മനാഫ് മാസ്റ്റര്‍ വിശദീകരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.കെ. മൊയ്തീന്‍ മുത്തനൂര്‍ അധ്യക്ഷത വഹിച്ചു. മാസ്റ്റര്‍ റാസിന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഉബൈദ് ഫാറൂഖി സ്വാഗതവും ഹര്‍ഷദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം