പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്, എം ഹംസ എം എല്‍ എ, പാലക്കാട് ഡി സി സി പ്രസി. സി പി ബാലചന്ദ്രന്‍, മുന്‍സിപ്പില്‍ ചെയര്‍മാന്‍ അബ്ദുല്‍ കുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പര്‍ കാളിദാസ് പുതുമന നിര്‍വഹിക്കും. യുവത പുസ്തകങ്ങള്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം നടക്കും. കോവൈ അബ്ദുല്‍ ഖാദര്‍, ടി അബൂബക്കര്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, എം എസ് എം പ്രസിഡന്റ് ഡോ.മുബഷിര്‍ പാലത്ത്, ഇര്‍ഷാദ് സ്വലാഹി പ്രസംഗിക്കും.
22ന് (ശനി) രാവിലെ 8 മണിക്ക് സന്നദ്ധ സേവക സംഗമം കെ എന്‍ എം സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യുവത നഗറില്‍ ഇസ്വ്‌ലാഹ് - ആദര്‍ശ പാഠശാല ആരംഭിക്കും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എ അബ്ദുസ്സലാം സുല്ലമി, അലി മദനി മൊറയൂര്‍, പി ടി അബ്ദുല്‍ അസീസ് സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ദുര്‍ ജലീല്‍ മാമാങ്കര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന ബധിര സമ്മേളനം സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഡഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് നുഐമി പ്രസംഗിക്കും. അന്ധവിഭാഗത്തിനായുള്ള ഇന്‍സൈറ്റ് സെഷന്‍ ഈസ അബൂബക്കര്‍ മദനി ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2 ന് ഇസ്‌ലാം ആദര്‍ശ പാഠശാലയില്‍ യില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയവര്‍ ക്ലാസെടുക്കും. കൗണ്‍സില്‍ ഫോര്‍ സ്റ്റുഡന്റ്‌സ് ഇന്റഗ്രിറ്റി സെഷന്‍ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ ഐമന്‍, ആസ്‌ത്രേലിയ മുഖ്യാതിഥിയായിരിക്കും. യുവപക്ഷം സെമിനാറില്‍ അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എം, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിക്കും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ മോഡറേറ്ററാകും.
വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരിക്കും. പി എസ് എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, സ്വാമി ആപ്തലോകാനന്ദ, യൂത്ത് ലീഗ് സംസ്ഥാന പ്രസി. അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ സംസാരിക്കും.
ഞായറാഴ്ച രാവിലെ 9.30ന് യുവത നഗറില്‍ പഠന ക്യാമ്പ് കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് അബ്ദുഷഹീദ് ഡ്രിയൂ മുഖ്യാതിഥിയായിരിക്കും. പി കെ ബഷീര്‍ എം എല്‍ എ, ഷഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പഭാഷണം നടത്തും.
രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന മുസ്‌ലിമ കോണ്‍ഫറന്‍സ് പ്രൊഫ. നൂര്‍ജഹാന്‍ അക്കരപിസാന്‍ തായ്‌ലന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. ഖദീജ നര്‍ഗീസ്, ഷമീമ ഇസ്‌ലാഹിയ്യ, ജമീല ടീച്ചര്‍ എടവണ്ണ, സി ടി ആയിഷ കണ്ണൂര്‍, സി എ സല്‍മ അന്‍വാരിയ്യ, സുലൈമാന്‍ സ്വബാഹി പ്രസംഗിക്കും. എം ജി എം ഡലിഗേറ്റ് കണ്‍വെന്‍ഷന്‍ കെ ജെ യു വൈസ് പ്രസി. യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ബുഷ്‌റ നജാത്തിയ പ്രസംഗിക്കും. തുടര്‍ന്ന് ഗേല്‍സ് കാമ്പസ് നടക്കും. ഐ സി സി ഹാളില്‍ നടക്കുന്ന നാഷണല്‍ അക്കാദമിക് കോണ്‍ഗ്രസ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. കെ അബ്ദുറഹ്മാന്‍, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. അശ്‌റഫ് വാണിമേല്‍, ഡോ. ഹിലാല്‍ ഐരൂര്‍, പ്രൊഫ. അശ്‌റഫ്, ഷബീബ് ബാംഗ്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
രാവിലെ 10.30 ന് ടൗണ്‍ഹാളില്‍ 'കളിമുറ്റം' കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ഐ സി സി ഓഡിറ്റോറിയത്തില്‍ ഫോക്കസ് യൂത്ത് സമ്മിറ്റില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ യുവ ജനസംഘടന ഭാരവാഹികള്‍ സംബന്ധിക്കും.
ഉച്ചക്ക് 2ന് യുവത നഗരിയില്‍ നടക്കുന്ന സാമുദായിക ധ്രുവീകരണവും സമകാല കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ആസിഫലി കണ്ണൂര്‍ വിഷയം അവതരിപ്പിക്കും. മുന്‍ മന്ത്രി അഡ്വ. ടി കെ ഹംസ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എം ഇ എസ് പ്രസിഡന്റ ് ഡോ. ഫസല്‍ ഗഫൂര്‍, കേരള ദളിത്‌ഫെഡറേഷന്‍ സംസ്ഥാന പ്രസി. ടി പി രാമഭദ്രന്‍, എന്‍ എസ് എം നേതാവ് അഡ്വ. എം ബാലചന്ദ്രന്‍, എസ് എന്‍ ഡി പിയോഗം സെക്രട്ടറി അനുരാഗ് കൊല്ലങ്കോട് എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5ന് യുവത നഗറില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും. മുജീബുര്‍റഹ്മാന്‍ കിനാലൂര് അധ്യക്ഷം വഹിക്കും. ശെയ്ഖ് അബു അയ്മന്‍ ആസ്‌ത്രേലിയ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി. പി കെ കുഞ്ഞാലിക്കുട്ടി, എം എ യൂസുഫലി, എം ഐ ഷാനവാസ് എം പി, ഡോ. ഹുസൈന്‍ മടവൂര്‍, സി പി മുഹമ്മദ് എം എല്‍ എ, ഡോ. മുസ്തഫ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, മമ്മൂട്ടി മുസ്‌ല്യാര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകള്‍ക്ക് സമ്മേളന സന്ദേശം എത്തിച്ചതായും മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഈസ അബൂബക്കര്‍ മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി, ശൂക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ എടവണ്ണ, എന്‍ കെ എം സക്കരിയ്യ എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം