Showing posts with label മദ്‌റസ. Show all posts
Showing posts with label മദ്‌റസ. Show all posts

Thursday, May 24, 2012

മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യം - കെ പി ധനപാലന്‍ എം പി


ശ്രീമൂലനഗരം: മതപഠനം സാമൂഹ്യഭദ്രതയ്‌ക്ക്‌ അനിവാര്യമാണെന്നും മതമൂല്യങ്ങളില്‍ നിന്ന്‌ സമകാലിക സമൂഹം അകന്നതാണ്‌ അരാചകത്വത്തിനും തീവ്രവാദത്തിനും കാരണമെന്നും കെ പി ധനപാലന്‍ എം പി അഭിപ്രായപ്പെട്ടു. ചൊവ്വര ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെയും ദാറുല്‍ ഉലൂം മദ്‌റസയുടെയും സംയുക്തവാര്‍ഷികം -നശ്‌വ 2012 ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. 


മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അന്‍വര്‍ സാദത്ത്‌ എം എല്‍ എ വിതരണം ചെയ്‌തു. എ പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എച്ച്‌ ഹംസ, എം കെ ശാക്കിര്‍, മുജീബുര്‍റഹ്‌മാന്‍ മദനി, പി എച്ച്‌ അബ്‌ദുര്‍റസാഖ്‌, എം എച്ച്‌ ഷജീര്‍ പ്രസംഗിച്ചു. കെ വി മുഹമ്മദ്‌ മൗലവി പ്രഭാഷണം നടത്തി. എം എം അബ്ബാസ്‌ സ്വലാഹി സ്വാഗതവും അലി മൗലവി നന്ദിയും പറഞ്ഞു.
Read More

Tuesday, May 08, 2012

ഇസ്വ്‌ലാഹി മദ്‌റസ ഉദ്‌ഘാടനം ചെയ്‌തു


പട്ടാമ്പി: മാര്‍ക്കറ്റ്‌ റോഡിലെ മസ്‌ജിദുല്‍ ഇസ്വ്‌ലാഹിനു കീഴില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയുടെ ഉദ്‌ഘാടനം കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ ഡോ. സലീം ചെര്‍പ്പുളശ്ശേരി നിര്‍വഹിച്ചു. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ്‌ എം മുസ്‌തഫ സലഫി, ഐ എസ്‌ എം മേഖല സെക്രട്ടറി ജലീല്‍ ആമയൂര്‍, മസ്‌ജിദുല്‍ ഇസ്വ്‌ലാഹ്‌ പ്രസിഡന്റ്‌ ചെറുകോയ തങ്ങള്‍, സുലൈമാന്‍ സ്വബാഹി, അബ്‌ദുസലഫി, കെ എ അബൂബക്കര്‍ പ്രസംഗിച്ചു.
Read More

Wednesday, February 01, 2012

മദ്‌റസകളുടെ സേവനം വിലമതിക്കാനാവാത്തത്‌ - മന്ത്രി ഇബ്‌റാഹീം കുഞ്ഞ്‌


ആലുവ: മതബോധന, പ്രബോധന രംഗത്ത്‌ മദ്‌റസകള്‍ വഹിക്കുന്ന പങ്ക്‌ വിലമതിക്കാനാവാത്തതാണെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ്‌ അഭിപ്രായപ്പെട്ടു. ചൊവ്വര ചുള്ളിക്കാട്ട്‌ മുസ്‌ലിം ജമാഅത്ത്‌ കീഴിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിലും രാഷ്‌ട്ര പുനര്‍നിര്‍മിതിയില്‍ അവരെ പങ്കാളികളാക്കുന്നതിലും മദ്‌റസകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്‌. ഒരു റൊട്ടിയില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന്‌ ഒരു ശാസ്‌ത്ര വിദ്യാര്‍ഥിക്ക്‌ കണ്ടെത്താന്‍ ഭൗതികപഠനത്തിലൂടെ സാധിക്കുമ്പോള്‍ റൊട്ടി വിശക്കുന്നവന്‌ നല്‍കിയാല്‍ പുണ്യം ലഭിക്കുമെന്ന ധാര്‍മികപാഠം മതപഠനത്തിലൂടെ ലഭിക്കും. എ പി മുഹമ്മദലി അധ്യക്ഷതവഹിച്ചു. അന്‍വര്‍ സാദത്ത്‌ എം എല്‍ എ, മുന്‍ എം എല്‍ എ എ.എം യൂസുഫ്‌, കെ വി മുഹമ്മദ്‌ മൗലവി, എം കെ ശാക്കിര്‍, ഇ എം ജമാല്‍ പ്രസംഗിച്ചു.
Read More

Wednesday, October 19, 2011

മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു

കൊടുവള്ളി: ഓമശ്ശേരിയില്‍ പുതുതായി നിര്‍മിക്കുന്ന മുജാഹിദ് മദ്രസ കെട്ടിടത്തിന് IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ തറക്കല്ലിട്ടു. ഇ.കെ. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുല്‍അസീസ് സ്വലാഹി, പി. അബ്ദുല്‍ മജീദ് മദനി, എ.കെ. മൂസ, വി.കെ. കോയാലി, കെ.കെ. മുഹമ്മദ്, പി.എം. അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ. ഷൗക്കത്ത് സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു.
Read More

Tuesday, August 02, 2011

വെക്കേഷന്‍ ക്യാമ്പിന് സമാപനം കുറിച്ചു



റിയാദ്:വേനലവധി നന്മയുടെ നേര്‍ വഴി എന്ന പ്രമേയത്തെ ആസ്പതമാക്കി ദാറുല്‍ ഫുര്ഖാന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അവധിക്കാല മത പഠന ക്യാമ്പിന് സമാപനം കുറിച്ചു.ഒരു മാസക്കലമായി അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസിയിലായിരുന്നു ക്യാമ്പ് .മലയാളം ചീഫ് ഇന്‍ ബ്യൂറോ കെ യു ഇഖ്ബാല്‍ സാഹിബായിരുന്നു ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തുത്.ഇസ്ലാം സാമൂഹ്യ പ്രതിബദ്ധതയുടെ മതമാണെന്നും സമൂഹത്തിന്റെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും പ്രതിപദ്ധതയുള്ള ഒരു ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത്തരം കാമ്പയിനുകള്‍ക്ക് കഴിയട്ടെ എന്ന് അദ്ദേഹം സൂചിപ്പിച്ചു .ഒഴിവുവേളകളെ ആനന്ദത്തിനുമാത്രം വിട്ടുകൊടുക്കതെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കും വായനക്കും കൂടി കുട്ടികള്‍ സമയത്തെ ക്രമീകരിക്കണമെന്നും അതിനുള്ള അവസരങ്ങളും പ്രോത്സാഹനവും രക്ഷിതാക്കള്‍ നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ക്യാമ്പ് ഡയറക്ടര്‍ അബ്ദുല്‍ റസാക് മദനി അധ്യക്ഷത വഹിച്ചഉദ്ഘാടന ചടങ്ങില്‍ കെ എം സി സി ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കോയ,ദാറുല്‍ ഫുര്‍ഖാന്‍ മദ്റസ പി ടി എ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. 

വിദ്യാര്‍‌ത്ഥികളുടെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമവും സംഘടിതവുമായ ഇടപെടലുകള്‍ക്കുള്ള അവസരവും, സര്‍‌ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനുമുതകുന്ന രീതിയിലായിരുന്നു മുഴുവന്‍ ക് ളാസുകളും . കുട്ടികളെ ഗ്രൂപ്പുകള്‍ തിരിച്ച് ലീഡേഴ്സിനെ തെരഞ്ഞെടുക്കുകയും കുട്ടികള്‍ക്കിടയില്‍ ആരോഗ്യപകരമായ മല്‍‌സരങ്ങളിലൂടെ പഠനം എളുപ്പവും രസകരവുമാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ക്യാമ്പില്‍ ഉടനീളം. ഖുര്‍ ആന്‍ , സബൂര്‍ , ഇഞ്ചീല്‍ , തൗറാത്ത് എന്നിങ്ങിനെ നാലു ഗ്രൂപ്പുകളായിട്ടായിരുന്നു കുട്ടികളെ തരം തിരുച്ചിരുന്നത്. 

വിശ്വാസം,ആരാധന കര്‍മ്മങ്ങളുടെ പ്രായോഗിക പരിശീലനം,ഖുര്‍ ആന്‍ - പ്രാര്‍ഥന ഹൃദ്യസ്ഥമാക്കല്‍ ,അല്ലാഹു,മീഡിയ,എങ്ങിനെ പഠിക്കണം,എന്‍റെ ജനനം,പേഴ്സനാലിറ്റി,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,ലക്ഷ്യ സാക്ഷാത്കാരം , കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വിഷയങ്ങളവതരിപ്പിച്ചുകൊണ്ട് സമീര്‍ സ്വലാഹി,അശ്റഫ് മരുത,നജീം കൊച്ചുകലുങ്ക്,അബ്ദുല്‍ റസാക് ഉദരം പൊയില്‍,ഷനിഫ് വാഴക്കട്,ശബീര്‍ ദമാം,ഐ എസ് എം സംസ്ഥാന്‍ ട്രഷറര്‍ ഇസ്മാഈല്‍ കരിയാട്,ശൈജു കൊല്ലം,റഷീദ് അലി,തുടങ്ങിയവര്‍ ക് ളാസുകളെടുത്തു.സമാപന ദിവസം വിദ്യാര്‍ഥികളുടെ കലാ കായിക മത്സരങ്ങളും ക്വിസ്സ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു ക്വിസ്സില്‍ സബൂര്‍ ഗ്രൂപ്പ് ജേതാക്കളായി.വിദ്യാര്‍ഥികള്‍ പുരത്തിറക്കിയ "ചുവട് "കയ്യെഴുത്ത് മാഗസിന്‍ ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്മാഈല്‍ കരിയാട് തിളക്കം ബാലവേദി കണ്‍ വീനര്‍ ശഹ്സാദിന് നല്‍കി പ്രകാശനംകര്‍മ്മം നിര്‍വ്വഹിച്ചു.വിത്യസ്ത വിഷയങ്ങളും ചിന്തോദ്ദീപവുമായ കലാരൂപങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എക്സിബിഷന്‍ ഏറെ ശ്രദ്ദേയമായി. ഒരു മാസം നീണ്ടുനിന്ന ക്യാമ്പ് ആവേശ്വോജ്ജ്വലമായ പിക്നിക്കോടെ സമാപനം കുറിച്ചു.ഗ്രൂപ്പു തലത്തില്‍ നടന്ന പഠന പാഠ്യേതര മത്സരങ്ങളില്‍ സബൂര്‍ ഇഞ്ചീല്‍ എന്നീഗ്രൂപ്പുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പോയന്‍റ് നില സബൂര്‍ 3327 , ഇഞ്ചീല്‍ 2881 , തൗറാത്ത് 2487 , ഖുര്‍ ആന്‍ 2370. ക്യാമ്പിന് അശ്റഫ് മരുത,അബ്ദുല്‍ റസാക് ഉദരം പൊയില്‍,അബ്ദുല്‍ റഹീം പന്നൂര്‍ , സാജി കൊച്ചി ,വലീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Read More

Monday, July 12, 2010

‘വേനലവധി നന്മയുടെ നേര്‍വഴി’ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് തുടങ്ങും

റിയാദ്: സൗദി ഇസ്ലാഹി സെന്റ്റിന്റെ കീഴിലുള്ള ദാറുല്‍ ഫുര്‍ഖാന്‍ മദ്രസയുടെ അവധിക്കാല പഠനക്യാമ്പ് ജൂലൈ 15ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘വേനലവധി നന്മയുടെ നേര്‍വഴി’ എന്ന പ്രമേയത്തില്‍ കേരളത്തിലും പുറത്തും നടക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണിത്.

ജൂലൈ 15മുതല്‍ ആഗസ്ത് ആറ് വരെയുള്ള വ്യാഴം വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ്.  വ്യാഴായ്ച്ചകളില്‍ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ വൈകീട്ട് ആറ് വരെയും  വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയും അസീസിയയിലെ ദാറുല്‍ ഫുര്‍ഖാന്‍ മദ്റസയിലാണ് പരിപാടി.  ക്യാമ്പിന്റെ ഭാഗമായി നടക്കുന്ന ഖുര്‍ആന്‍ മനപ്പാഠക്ലാസുകള്‍ ജൂലൈ 17ന് ആരംഭിക്കും.  ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ ഒമ്പത് വരെയാണ് മനപാഠക്ലാസ്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന ക്യമ്പ് ഇത്തവണ കൂടുതല്‍ പരിപാടികളോടെ വിപുലമായാണ് നടക്കുന്നത്.  പ്രഗല്‍ഭരും പരിചയസമ്പന്നരുമായ അധ്യാപകര്‍ ക്ലാസെടുക്കും.  വിനോദത്തിനൊപ്പം വിജ്ഞാനവും പകരും വിധമാകും ക്യാമ്പ്.  ഖുര്‍ആന്‍ പാരായണ പരിശീലനവും ഖുര്‍ആനും പ്രാര്‍ത്ഥകളും മനപാഠമാക്കല്‍, ആരാധന കര്‍മങ്ങളുടെ പ്രായോഗിക പരിശീലനം എന്നിവക്കു പുറമെ കലാ-സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും വ്യക്തിത്വ വികാസത്തിനും ആവശ്യമായ പ്രവര്‍ത്തനങ്ങളും നടക്കും.  ചുമര്‍പത്രം,  നിഘണ്ടു നിര്‍മ്മാണം, പ്രൊജക്റ്റ് വര്‍ക്കുകള്‍, കൈയെഴുത്ത് മാഗസിന്‍, എക്സിബിഷന്‍, പദപ്പയറ്റ്, ക്വിസ്, രചനാ മത്സരങ്ങളും കലാസാഹിത്യ പരിപാടികളും അരങ്ങേറും.  ആധുനിക വിദ്യഭ്യാസ കാഴ്ചപ്പാടുകളുടെയും മനശാസ്ത്ര സമീപനങ്ങളുടെയും അടിസ്ഥാനത്തിലാണ് ക്ലാസുകളും പ്രവര്‍ത്തനങ്ങളുമെ നടക്കുക.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0565479452, 0500910441, 05072836189
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം സെന്റ്ര്‍ ഭാരവാഹികളായ മുഹമ്മദ് ഹശിം, ശാനിദ് വാഴക്കാട്, ശരീഫ് പാലത്ത്, മദ്റസ കണ്‍ വീനര്‍ റഹീം പുന്നൂര്‍ അധ്യാപകരായ ഹനീഫ് മാസ്റ്റ്ര്‍ മുഖതാര്‍ ഉദരംപൊയില്‍, റസാഖ് മദനി. എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Tuesday, January 20, 2009

മദ്‌‌റസാ വിജ്ഞാനോത്സവം: താനൂര്‍ എം ടി ക്യുവിന് ഒന്നാം സ്ഥാനം


Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...