ആലുവ: മതബോധന, പ്രബോധന രംഗത്ത് മദ്‌റസകള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ചൊവ്വര ചുള്ളിക്കാട്ട് മുസ്‌ലിം ജമാഅത്ത് കീഴിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിലും രാഷ്‌ട്ര പുനര്‍നിര്‍മിതിയില്‍ അവരെ പങ്കാളികളാക്കുന്നതിലും മദ്‌റസകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഒരു റൊട്ടിയില്‍ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ഒരു ശാസ്‌ത്ര വിദ്യാര്‍ഥിക്ക് കണ്ടെത്താന്‍ ഭൗതികപഠനത്തിലൂടെ സാധിക്കുമ്പോള്‍ റൊട്ടി വിശക്കുന്നവന് നല്‍കിയാല്‍ പുണ്യം ലഭിക്കുമെന്ന ധാര്‍മികപാഠം മതപഠനത്തിലൂടെ ലഭിക്കും. എ പി മുഹമ്മദലി അധ്യക്ഷതവഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍ എം എല്‍ എ എ.എം യൂസുഫ്, കെ വി മുഹമ്മദ് മൗലവി, എം കെ ശാക്കിര്‍, ഇ എം ജമാല്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം