ആലുവ : സാമൂഹ്യനവോത്ഥാനത്തിന് സ്ത്രീ മുന്നേറ്റം എന്ന സന്ദേശവുമായി 05-02-2012 ഞായറാഴ്ച രാവിലെ 9 മുതല്‍ ആലുവ തോട്ടുംമുഖം എന്‍.കെ.എം. ഓഡിറ്റോറിയത്തില്‍ നടക്കുന്ന മുജാഹിദ് ജില്ലാ വനിതാ സമ്മേളനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യും. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലൈസ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. ഷഹാദത്ത് സുല്ലമിയ്യ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ.എന്‍.എം. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഗനി സ്വലാഹി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് എം.കെ. ഷാക്കിര്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നസീമ സലാം, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുംതാസ് ടീച്ചര്‍, ശ്രീമൂലനഗരം പഞ്ചായത്ത് മെമ്പര്‍ സീനത്ത് താഹിര്‍ എന്നിവര്‍ ആശംസകള്‍ നേരും. നൗഫിയ ഖാലിദ് സ്വാഗതവും ഐഷ അസ്‌ലം നന്ദിയും പറയും.
തുടര്‍ന്ന് നടക്കുന്ന പഠനക്ലാസ്സില്‍ സി.എം. മൗലവി, 'ഉമ്മയും ഉപ്പയും സ്‌നേഹസാഗരം മക്കള്‍ അല്ലാഹുവിന്റെ സമ്മാനം' എന്ന വിഷയവും ജമീല ടീച്ചര്‍ എടവണ്ണ 'വിശ്വാസ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീശക്തി' എന്ന വിഷയവും ശമീമ ഇസ്‌ലാഹിയ്യ 'സാമൂഹ്യ നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന വിഷയവും കുഞ്ഞുബീവി ടീച്ചര്‍ രണ്ടത്താ ണി 'വന്നത്‌പോലെ തിരിച്ചുപോകാനുകമോ?' എന്ന വിഷയവും അവതരിപ്പിക്കും.
സമാപന സമ്മേളനം കെ.എന്‍.എം. സംസ്ഥാന ട്രഷറര്‍ എം. സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യും. സുബൈദ സുല്ലമിയ്യ അദ്ധ്യക്ഷത വഹിക്കും. കെ.എന്‍.എം. ജില്ലാ പ്രസിഡന്റ് എം.എം. ബഷീര്‍ മദനി, എം.എസ്.എം. ജില്ലാ പ്രസിഡന്റ് എ.എ. അജ്മല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. സല്‍മ അന്‍വാരിയ്യ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കെ.വി. മുഹമ്മദ് മൗലവി കോക്കൂര്‍ സമാപന പ്രസംഗം നടത്തും. ഷീബ ഷമീര്‍ സ്വാഗതവും മുഹ്‌സിന മജീദ് നന്ദിയും പ്രകാശിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം