കോഴിക്കോട്: മത മേലങ്കിയണിഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ നബിയുടേതെന്ന് അവകാശപ്പെട്ട് നടത്തുന്ന കേശ വാണിഭവും പ്രചാരണവും അവസാനിപ്പിക്കണമെന്നും മതപരമായി പ്രാധാന്യമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മതസംഘടനകളും പണ്ഡിതന്മാരും നേതൃത്വം നല്‍കുന്നത് ഖേദകരമാണെന്നും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ചരിത്രത്തിന്റെയോ പ്രമാണത്തിന്റെയോ പിന്‍ബലമില്ലാത്ത ചിലതിനെ തിരുശേഷിപ്പുകളായി എഴുന്നള്ളിക്കുകയും അത് സംരക്ഷിക്കാനെന്ന വ്യാജേന കോടികള്‍ സ്വരൂപിച്ച് പള്ളിയുണ്ടാക്കുന്നതും ഷോപ്പിംഗ് മാളുകള്‍ പണിയുന്നതും ഇത്തരം പ്രവര്‍ത്തനങ്ങളുടെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നതാണ്. പ്രവാചകന്റെ മുടിയോ ശരീരമോ അല്ല അദ്ദേഹം കാണിച്ചുതന്ന ജീവിതമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. രാഷ്ട്രീയ പ്പാര്‍ട്ടികള്‍ സമൂഹത്തിന്റെ നവോത്ഥാനത്തിനാണ് പ്രേരണ നല്‍കേണ്ടതെന്നും വോട്ട് മാത്രം ലക്ഷ്യം വെച്ച് നയസമീപനങ്ങള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ശമീമ ഇസ്‌ലാഹിയ, മറിയക്കുട്ടി സുല്ലമിയ്യ, ഫാത്തിമ കെ.ഐ, റുഖിയ പൂനൂര്‍, കുഞ്ഞീബി ടീച്ചര്‍, പി.സി ഖദീജ, സല്‍മ മടവൂര്‍, ജുവൈരിയ കണ്ണൂര്‍, ബുശ്‌റ നജാത്തിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം