Monday, February 06, 2012

മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ജാഗരൂഗരാകണം - ഇസ്ലാഹി പ്രബോധക സംഗമം



ജിദ്ദ: കാലഘട്ടത്തിന്റെ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഉയര്‍ന്ന് പ്രവര്‍ത്തിക്കുവാനും പ്രബോധന വീഥിയില്‍ പ്രവാചക മാതൃക അനുധാവനം ചെയ്യാനും പണ്ഡിതന്മാരും പ്രബോധകന്മാരും മാതൃക കാണിക്കണമെന്ന് ജിദ്ദയില്‍ ചേര്‍ന്ന ഇസ്ലാഹി പ്രബോധകരുടെ സംഗമം അഭിപ്രായപ്പെട്ടു. വിജ്ഞാനവും ഗുണകാംക്ഷയും നല്ല വാക്കും പക്വമായ സമീപനവും ഈ മേഖലയിലെ അനിവാര്യമായ ഘടകങ്ങളാണ്. നിലപാടുകളില്‍ വിയോജിക്കുന്നവരെ ശത്രുക്കളായി ഗണിക്കുന്ന പ്രബോധനശൈലി പ്രോത്സാഹിപ്പിക്കുവാന്‍ കഴിയില്ല. മതരംഗം വികാരത്തേക്കാള്‍ കൂടുതല്‍ വിചാര ബന്ധിതമാകേണ്ടത് അനിവാര്യമാണെന്ന് ഈ രംഗത്തെ പുതു പ്രവണതകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രചരിപ്പിക്കപ്പെടുന്ന തിന്മകളെ ചെറുക്കുവാനും തെറ്റുദ്ദാരണകള്‍ തിരുത്താനും നന്മയുടെ വക്താക്കള്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ക്ക് തയ്യാറാവണമെന്നും സംഗമം ആഹ്വാനം ചെയ്തു. 

സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റിയാണ് സംഗമം സംഘടിപ്പിച്ചത്. ജിദ്ദ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പ്രബോധനരംഗത്തെ പുതിയ വെല്ലുവിളികളും പ്രബോധകര്‍ സ്വീകരിക്കേണ്ട സമീപനങ്ങളും ചര്‍ച്ച ചെയ്‌തു. കെ എന് ‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി ഉമര്‍ സുല്ലമി, കെ എം ഫൈസി തരിയോട്, എം അഹ്‌മദ് കുട്ടി മദനി എടവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ഹസ്സൈനാര്‍ എഞ്ചിനീയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമാപന സെഷനില്‍ സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞഹമ്മദ്‌ കോയ , ജിദ്ദ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, ജിദ്ദ സെന്റര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദലി ചുണ്ടാക്കാടന്‍ എന്നിവര്‍ സംസാരിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...