Thursday, February 23, 2012

വ്യാജകേശ വിവാദം: കാന്തപുരം സംവാദം ഭയക്കുന്നതെന്തിനെന്ന് ഐ എസ് എം



കോഴിക്കോട്: വ്യാജകേശ വിവാദത്തില്‍ പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയരുതെന്ന കാന്തപുരത്തിന്റെ വാദം താന്‍ അടയിരിക്കുന്ന അന്ധവിശ്വാസത്തിനും ചൂഷണത്തിനുമെതിരെയുള്ള പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഭയക്കുന്നതില്‍ നിന്നുണ്ടായതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഇടപെടാനും പ്രതികരിക്കാനും ഇവിടെ ആര്‍ക്കും അവകാശമുണ്ട്. പതിറ്റാണ്ടുകളിലൂടെ കേരള മുസ്‌ലിംകള്‍ ആര്‍ജിച്ച മതപരവും ഭൗതികവുമായ പ്രബുദ്ധതയെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കാന്തപുരം ഇസ്‌ലാമിന്റെ മൊത്ത ക്കുത്തക ഏറ്റെടുത്ത് സംസാരിക്കേണ്ടതില്ല. പൊതു മണ്ഡലത്തിലുള്ളവരുടെ ഇടപെടലുകളെ ഭയക്കുന്ന കാന്തപുരം വ്യാജമുടി വിഷയത്തില്‍ എന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 

 സമാധാനപരമായ ആശയ സംവാദം ജനാധിപത്യത്തില്‍ അംഗീകൃത രീതിയാണെന്നിരിക്കെ വര്‍ഗീയതയുടെ വാള്‍ ചുഴറ്റി എതിര്‍ക്കുന്നവരെ അടിച്ചിരുത്താന്‍ ശ്രമിക്കുന്നത് ഭീരുത്വമാണ്. മുസ്‌ലിം സമൂഹത്തിന്റെ പരിഷ്‌കരണത്തിനായി നിരന്തരം വാദിക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സെക്യുലര്‍ ബുദ്ധിജീവികളും മുസ്‌ലിംകളെ അവഹേളിക്കുന്ന തിരുകേശ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുന്നത് അവരുടെ നട്ടെല്ലില്ലായ്മയാണ് കാണിക്കുന്നതെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് മുജീബുര്‍റഹഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, യു പി യഹ്‌യാഖാന്‍, ഐ പി അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, മന്‍സൂറലി ചെമ്മാട്, ജഅ്ഫര്‍ വാണിമേല്‍, ജാബിര്‍ അമാനി, എ നൂറുദ്ദീന്‍, ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ ഇയ്യക്കാട്, ഇ ഒ ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, ഹര്‍ഷിദ് മാത്തോട്ടം പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...