Showing posts with label എം എസ് എം. Show all posts
Showing posts with label എം എസ് എം. Show all posts

Monday, June 15, 2015

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്ല ഖുര്‍ആന്‍ വായനകള്‍: ഡോ.ജമാലുദ്ദീന്‍ ഫാറൂഖി

എം എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച, 'ഖുർആൻ പുതിയ വായനകൾ' സെമിനാർ കേരളാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിരചിതമായ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഖുര്‍ആനിന്റെ വായനാ പ്രപഞ്ചമെന്ന് ഡോ.ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. മുജാഹിദ്‌ സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ്എം) സംസ്ഥാന സമിതി റമദാന്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഏകദിന ഖുര്‍ആന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ കാലാതീതമായ ഗ്രന്ഥമാണ്, അതുകൊണ്ട് കാലത്തിനൊപ്പിച്ചുള്ള വായനയല്ല മറിച്ച് ജീവിക്കുന്ന കാലത്തിന്റെ സാമൂഹിക സാഹചര്യങ്ങളോടുള്ള ഖുര്‍ആനിന്റെ സമീപനത്തെ കുറിച്ചുളള ചര്‍ച്ചയാണ്‌ ലോകം ആവശ്യപ്പെടുന്നത്. കോഴിക്കോട്‌ കെ പി കേശവമേനോന്‍ ഹാളില്‍ 'ഖുര്‍ആന്‍ പുതിയ വായനകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലുള്ള ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  

ഖുര്‍ആനിന്റെസൗന്ദര്യശാസ്ത്രം, ഖുര്‍ആനും കമ്മ്യൂണിക്കേഷനും, ഖുര്‍ആനിലെ കഥാഖ്യാനരീതി, ഖുര്‍ആന്‍ സ്വാധീനം മലയാള കവിതകളില്‍, ഖുര്‍ആനും ബോധനശാസ്ത്രവും, ഖുര്‍ആനിന്റെ വികസന നയം, ഭാഷാശാസ്ത്രം വെളിപ്പെടുത്തുന്ന ഖുര്‍ആനിക സത്യങ്ങള്‍, ആമിനാവദൂദിന്റെയും എഡിപ്പ് യുക്‌സേലിന്റെയും ഖുര്‍ആന്‍ വായനയും ശാസ്ത്രപുരോഗതിയും സുതാര്യമാകുന്ന ഖുര്‍ആന്‍ വായനകള്‍, സ്ത്രീ പൂരുഷ ബന്ധം; ഖുര്‍ആനിലെ ലിംഗനീതി എന്നീ വിഷയങ്ങളില്‍ പ്രബന്ധവതരണവും ചര്‍ച്ചയും നടന്നു. എം എസ് എം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. 

കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അബ്ദുൽ മജീദ് മദനി, ഡോ. ജലീല്‍ പൂക്കോട്ടൂര്‍, ഡോ. ഫുക്കാറലി, അബ്ദുല്‍റഹ്മാന്‍ യു പി, മുഖ്താര്‍ ഉദരംപൊയില്‍, റസാഖ് മലോറം, ഉസാമ സി എ, നൗഫല്‍ പി ടി, ശമീര്‍ കെ എസ്, ശബീബ് പി കെ, സഹല്‍ കാളികാവ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. എം എസ്എം ജന. സെക്രട്ടറി ഹാഫിദ് റഹ്മാന്‍ പുത്തൂര്‍, ട്രഷറര്‍ സൈദ് മുഹമ്മദ് കുരുവട്ടൂര്‍, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട്‌ യു.പി. യഹ്‌യാഖാന്‍, സഗീറലി പന്താവൂര്‍, ഫൈസല്‍ പാലത്ത്, ജംശീര്‍ ഫാറൂഖി, യൂനുസ് ചെങ്ങര, സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.


Read More

Saturday, September 15, 2012

MSM മദ്‌റസ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ റിസല്‍ട്ട്‌ പ്രഖ്യാപിച്ചു


കോഴിക്കോട് : എം എസ്‌ എം സംസ്ഥാന സമിതി ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന കാമ്പയിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 3 ാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഒന്നാം റാങ്ക്‌ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വടക്കുംതല സലഫി മദ്‌റസ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി മുഖ്‌ലിസയാണ്‌. കരുനാഗപ്പള്ളി കെ എന്‍ എം മണ്ഡലം സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകഌമായ അബ്ദുല്‍ സലാം മദനിയുടെയും എം ജി എം പ്രവര്‍ത്തകയായ ലുബാബത്തിന്റെയും മകളാണ്‌. ജില്ലാ കലോത്സവ വേദികളില്‍ പ്രസംഗ മത്സരത്തില്‍ ഫസ്റ്റ്‌ നേടിയിട്ടുണ്ട്‌. രണ്ടാം റാങ്ക്‌ നേടിയിട്ടുള്ളത്‌ ആലയുള്ള പറമ്പത്ത്‌ വീട്ടില്‍ ലത്തീഫിന്റെയും സൗദയുടെയും മകനായ മുഹമ്മദ്‌ നസീഹാണ്‌. പിതാവ്‌ ലത്തീഫ്‌ വാണിമേല്‍ എം യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ സൗദ അധ്യാപികയാണ്‌. മൂന്നാം റാങ്ക്‌ വാഴക്കാട്‌ ദാറുദ്ദഅ്‌വ മദ്‌റസ വിദ്യാര്‍ത്ഥിയായ ബാസില്‍ പി ടിയാണ്‌. പിതാവ്‌ സലീം പി ടി എടവണ്ണപ്പാറ ഗവണ്‍മെന്റ്‌ യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ മുംതാസ്‌ പാലക്കുഴി എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്‌. ബാസില്‍ സ്‌കൂളില്‍ നിന്ന്‌ ശാസ്‌ത്രമികവിന്‌ ഇന്‍സ്‌പയര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. റിസല്‍ട്ട്‌ www.msmkerala.org/results എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

റാങ്ക്‌ ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത്‌ വച്ച്‌ നടക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസില്‍ വെച്ച്‌ നിര്‍വ്വഹിക്കുന്നതാണ്‌. സംസ്ഥാന ഫലപ്രഖ്യാപനം മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പെക്‌സ്‌ കണ്‍ട്രാളര്‍ ഹാഫിള്‌ റഹ്മാന്‍ പുത്തൂര്‍ പ്രഖ്യാപിച്ചു. സംഗമം ഖമറുദ്ദീന്‍ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, ആഷിദ്‌ ഷാ, ജൗഹര്‍ അയനിക്കോട്‌, തസ്‌ലീം വടകര, ജലീല്‍ മാമാങ്കര, ഷഫീഖ്‌ കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു.
Read More

Thursday, September 13, 2012

എ പി വിഭാഗം മുജാഹിദ്‌ വിദ്യാര്‍ത്ഥിഘടകം നിലപാട്‌ വ്യക്തമാക്കണം : MSM


കോഴിക്കോട്‌: ആദര്‍ശ വ്യതിയാനം സംഭവിച്ച എ പി മുജാഹിദ്‌ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി വിഭാഗം ഏതു പക്ഷത്താണെന്ന്‌ വ്യക്തമാക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ആഗോള തീവ്രവാദ ആശയങ്ങളിലും, ജിന്നിറക്കല്‍ പോലുള്ള അന്ധവിശ്വാസങ്ങളിലും തളച്ചിടാന്‍ നാളിതുവരെ പരിശ്രമിച്ചവര്‍ ഇനിയെങ്കിലും നയം വ്യക്തമാക്കണം. കപടമൗനം വെടിഞ്ഞ്‌ സ്വന്തം ആശയം ഉറക്കെ പറയാനുള്ള ആര്‍ജവം കുട്ടിനേതാക്കള്‍ക്കുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന്‌ താല്പര്യമുണ്ട്‌. വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചും, മാനസിക രോഗികളാക്കിയും ഇനിയും മുന്നോട്ട്‌ പോകാനുള്ള ശ്രമം തടയിടാന്‍ മത നേതൃത്വം ജാഗ്രതപാലിക്കണമെന്ന്‌ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. 

കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുബഷിര്‍ പാലത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ശഫീക്‌ മമ്പറം, ജലീല്‍ മാമാങ്കര, അഡ്വ. മുഹമ്മദ്‌ മുസ്‌തഫ മണ്ണാര്‍ക്കാട്‌, ഹാഫിദ്‌ റഹ്മാന്‍ പുത്തൂര്‍, ആഷിദ്‌ ഷാ, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, അന്‍ഫസ്‌ നെന്മണ്ട, യൂനുസ്‌ ചേങ്ങര, മുഹമ്മദലി പയ്യോളി, തസ്‌ലീം വടകര, ഫൈസല്‍ പാലത്ത്‌, ഉമര്‍ കുട്ടി കൊച്ചി എന്നിവര്‍ സംസാരിച്ചു.
Read More

Tuesday, August 28, 2012

MSM സംസ്ഥാന കൗണ്‍സില്‍ മീറ്റ് നാളെ


കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മുവ്‌മെന്റ് (എം എസ് എം) സംസ്ഥാന കൗണ്‍സില്‍ മീറ്റ് 29.8.2012 ന് കല്ലായ് മിഷ്‌കാത്തുല്‍ ഉലൂം കോളേജില്‍ വെച്ച് നടക്കും. 9.30 ന് തുടങ്ങുന്ന കൗണ്‍സില്‍ കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്യും. ഐ എസ് എം വൈസ് പ്രസിഡന്റ് ഐ പി അബ്ദുസ്സലാം, സെക്രട്ടറി ഹര്‍ഷിദ് മാത്തോട്ടം എന്നിവര്‍ പങ്കെടുക്കും. 

നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന്റെ ഭാഗമായി കാമ്പസ് യാത്ര, സൗത്ത് സോണ്‍ പര്യടനം തുടങ്ങി വിവിധ കര്‍മ പരിപാടികള്‍ക്ക് പ്രായോഗിക രൂപം നല്‍കുകയും സമ്മേളന ഒരുക്കങ്ങള്‍ കൗണ്‍സില്‍ വിലയിരുത്തുകയും ചെയ്യും. അടുത്ത 6 മാസക്കാലത്തേക്കുള്ള പ്രവര്‍ത്തനരൂപരേഖ കൗണ്‍സില്‍ തയ്യാറാക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും 9 മണിക്ക് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
Read More

Friday, March 23, 2012

മെഡിക്കൽ‍/എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ(Tips) ഏപ്രില്‍ 5ന്


കോഴിക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കല്‍ എഞ്ചിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ 'ടിപ്‌സ്' (ടെസ്റ്റ് ടു ഇന്‍സ്പയര്‍ പ്രീ പ്രൊഫഷണല്‍സ്) ഏപ്രില്‍ 5ന് കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാഭയം അകറ്റുന്നതിനും സമയക്രമീകരണം പരിശീലിപ്പിക്കുന്നതിനുമാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 3നു മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കുക. www.msmkerala.org/tips എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ് എം എസ് വഴി രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.

എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ a b c d e f g   എന്ന ഫോര്‍മാറ്റില്‍ 9995056169, 9496471052, 9947012599 എന്നീ നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. കോഴിക്കോട് ജില്ലയില്‍ മീഞ്ചന്ത, വെള്ളിമാടുകുന്ന്, കൊടുവള്ളി, നരിക്കുനി, മുക്കം, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റിയാടി, വടകര  എന്നിവിടങ്ങളിലാണ് പരീക്ഷാസെന്ററുകൾ‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9995056169, 9895322554,9746219250.

പരീക്ഷ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തി www.msmkerala.org എന്ന സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം റാങ്കിന് അര്‍ഹത നേടുന്നവര്‍ക്ക് ഗോള്‍ഡ് മെഡലുകളും തുടര്‍ന്നുള്ള പത്ത് റാങ്കുകാര്‍ക്ക് ഡോക്‌ടേഴ്‌സ് കിറ്റ്, എഞ്ചിനീയേഴ്‌സ് കിറ്റും നല്‍കുന്നതാണ്.
അഫ്‌സല്‍ മടവൂര്‍ (എം എസ് എം സംസ്ഥാന സെക്രട്ടറി), ഡോ. ജംഷീദ് ഉസ്മാന്‍ (പ്രസിഡണ്ട്, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല), ജസീല്‍ പൊക്കുന്ന് (കണ്‍വീനര്‍, ടിപ്‌സ് കോഴിക്കോട് ജില്ല), ഷാഹിദ് നല്ലളം (ട്രഷറര്‍, എം എസ് എം കോഴിക്കോട് സൗത്ത് ജില്ല) എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read More

Saturday, November 12, 2011

സൗമ്യ വധം: കോടതി വിധി സ്വാഗതാർ‍ഹം - എം എസ് എം

കോഴിക്കോട്: കേരള മനസ്സാക്ഷിയെ പോറലേല്പിച്ച സൗമ്യവധക്കേസിലെ മുഖ്യപ്രതി ഗോവിന്ദച്ചാമിക്കെതിരെ തൃശൂർ‍ അതിവേഗ കോടതി പുറപ്പെടുവിച്ച വിധി സ്വാഗതാർ‍ഹമാണെന്ന് എം  എസ് എം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു. നിരവധി ആക്രമണങ്ങളില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയ ഗോവിന്ദച്ചാമിക്കനുകൂലമായി നിയമസംവിധാനം ഉപയോഗപ്പെടുത്തിയ ഉദ്യോഗവൃന്ദമാണ് സമൂഹ മനസ്സാക്ഷിയെ കൂടുതൽ‍ ഞെട്ടിച്ചതെന്നും സാംസ്‌കാരിക പ്രബുദ്ധമായ സംസ്ഥാനത്ത് പോലും സ്ത്രീ സമൂഹങ്ങൾ‍ക്കു നേരെ അരങ്ങേറുന്ന അതിക്രമങ്ങൾ‍ക്കെതിരെ ഉണർ‍ന്ന് പ്രവർ‍ത്തിക്കാനും നിയമനിർ‍മാണം നടത്താനും ഉദ്യോഗ വൃന്ദം ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സമാധാനപരമായ ഭരണ സംവിധാനങ്ങൾ‍ യൂണിവേഴ്‌സിറ്റി തലങ്ങളിൽ നടത്തുന്നതിനെതിരെ ഒരു വിഭാഗം ജോലിക്കാർ‍ നടത്തുന്ന ഏകപക്ഷീയ സമരങ്ങൾ‍ സർ‍വകലാശാലകളുടെ അക്കാദമിക് തലങ്ങളെപോലും താളംതെറ്റിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാര്‍ഥി സംഘടനകൾ‍ പ്രവർ‍ത്തിക്കണമെന്നും യോഗം ഉണർ‍ത്തി.

എം എസ് എം സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എൻ‍ എം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മുജീബുർ‍റഹ്മാൻ‍ കിനാലൂര്‍, മന്‍സൂറലി ചെമ്മാട്, ഹർ‍ഷിദ് മാത്തോട്ടം, ഖമറുദ്ദീൻ‍ എളേറ്റിൽ‍, ജാസിർ‍ രണ്ടത്താണി എന്നിവർ‍ സംസാരിച്ചു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഷഫീഖ് മമ്പറം (കണ്ണൂര്‍), സജീര്‍ (വയനാട്), ഹാഫിള് റഹ്മാൻ‍ (കോഴിക്കോട് സൗത്ത്), ഷൗക്കത്ത് വാണിമേൽ‍ (കോഴിക്കോട് നോർ‍ത്ത്), സഗീറലി ടി പി (മലപ്പുറം വെസ്റ്റ്), അഷ്‌ക്കർ നിലമ്പൂർ‍ (മലപ്പുറം ഈസ്റ്റ്), സാജിദ്
(പാലക്കാട്), ഉമ്മർ‍കുട്ടി (എറണാകുളം), ഷഹബാസ് (കോട്ടയം) സംസാരിച്ചു.
Read More

Friday, November 11, 2011

എം എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് (11-Nov.-2011)



കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (MSM)സംസ്ഥാന പ്രവർ‍ത്തക സമിതി യോഗം ഇന്ന് (വെള്ളി) വൈകീട്ട് 5.30ന് കോഴിക്കോട് മർ‍ക്കസുദ്ദഅ്‌വയിൽ‍ ചേരും. ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാൻ‍ കിനാലൂർ‍ യോഗം ഉദ്ഘാടനം ചെയ്യും. കെ എൻ‍ എം സംസ്ഥാന സെക്രട്ടറി അഡ്വ. മൊയ്തീൻ‍ കുട്ടി, മൻ‍സൂറലി ചെമ്മാട് എന്നിവർ‍ സംബന്ധിക്കും. എം എസ് എം സംസ്ഥാന പ്രസിഡണ്ട് ആസിഫലി കണ്ണൂർ‍ അധ്യക്ഷത വഹിക്കും.

വിദ്യഭ്യാസ രംഗത്തെ സമകാലിക സാഹചര്യങ്ങൾ‍ യോഗം വിലയിരുത്തും. കോളേജ് യൂനിയൻ‍ അഡ്വൈസറി സമിതി രൂപീകരണം, അംഗത്വ പ്രചാരണ അവലോകനം, ശാഖ മുതൽ‍ സംസ്ഥാന തലം വരെ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ കർമ പരിപാടികൾ‍, വിദ്യാർഥി സ്‌കോളർ‍ഷിപ്പ് പദ്ധതി എന്നിവ യോഗത്തിൽ‍ ചർ‍ച്ച ചെയ്യും.

സെക്രട്ടറിയേറ്റ് യോഗത്തിൽ‍ വൈസ് പ്രസിഡണ്ട് ഷാനവാസ് പറവന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെയ്ദ് മുഹമ്മദ് കുരുവട്ടൂർ‍, ഹർ‍ഷിദ് മാത്തോട്ടം, ആഷിദ് ഷാ, ജാസിർ‍ രണ്ടത്താണി, ഖമറുദ്ദീൻ‍ എളേറ്റിൽ എന്നിവർ‍ സംസാരിച്ചു.
Read More

Friday, February 11, 2011

മദ്യനിരോധന സമരത്തെ പിന്തുണക്കുക




മലപ്പുറം: മലപ്പുറത്ത്‌ 910 ദിവസമായി തുടരുന്ന അനിശ്ചിതകാല മദ്യനിരോധന സത്യഗ്രഹ സമരത്തിന്‌ തുടക്കം മുതലേ ക്രിയാത്മക പിന്തുണയുമായി ISM രംഗത്ത് .എന്തിനും ഏതിനും വിപ്ലവം പ്രസംഗിക്കുന്ന പല മത രാഷ്ട്രീയ സംഘടനകളും സമര രംഗത്ത് നിന്ന് പിന്‍വാങ്ങുകയും അവരുടെ പിന്തുണ കേവലം പ്രസംഗങ്ങളില്‍ ഒതുങ്ങുകയും ചെയ്യുമ്പോഴും സമര രംഗത്തെ ശക്തമായ സാനിധ്യമായി ISM ന്റെയും MGM ന്റെയും പ്രവത്തകര്‍ ആഴ്ചയില്‍ ഓരോ ദിവസം സമരപന്തലില്‍ എത്തുന്നു . ഇക്കാര്യത്തില്‍ ഏറെയും മലപ്പുറം വെസ്റ്റ് ജില്ലയിലെ പ്രവര്‍ത്തകരാണ്. 

സത്യാഗ്രഹ സമിതിയില്‍ ബഹു: ഖദീജ നര്‍ഗീസ് , പി പി ഖാലിദ്‌ ചങ്ങരംകുളം, മുജീബ് കോക്കൂര്‍ തുടങ്ങിയവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് രംഗത്തുണ്ട്. 

ബഹു : സി പി ഉമര്‍ സുല്ലമി , ഹുസൈന്‍ മടവൂര്‍ , മുജീബ് റഹ്മാന്‍ കിനാലൂര്‍ , എന്‍ എം ജലീല്‍ , ആസിഫലി കണ്ണൂര്‍ , ഹര്ഷിദ് മതോട്ടം ,തുടങ്ങിയ ഇസ്ലാഹി നേതാക്കളും സമര പന്തല്‍ സന്ദര്‍ശിച്ചവരില്‍ പെടുന്നു . ഇന്ന് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയായ മദ്യത്തിനെതിരെയുള്ള ക്രിയാത്മകമായ പോരാട്ടത്തിനു ഇത് വായിക്കുന്ന ഓരോരുത്തരും തങ്ങളാലാവുന്ന പിന്തുണ നല്‍കുക .
Read More

സാമൂഹിക നവോത്ഥാനത്തിന് വിദ്യാർഥികൾ കർമസജ്ജരാവുക: എം എസ് എം

രണ്ടത്താണി: നവോത്ഥാനത്തിന്റെ വൈവിദ്യങ്ങൾക്ക്  നേതൃത്വം നൽകാൻ വിദ്യാർഥിസമൂഹത്തിനു കഴിയണമെന്ന്  MSM സംസ്ഥാന  പ്രസിഡന്റ് ആസിഫലി കണ്ണൂർ പറഞ്ഞു.

നാവോത്ഥാനം  ഏറ്റുപറച്ചിലല്ല. ഒരു വരിപ്പാത എന്നതിലുപരി കൈവഴികളേറെയുള്ള തുടർ ചലനമാണ്  നാവോത്ഥാനം. കേരളത്തിന്റെ മതപരവും സാംസ്കാരികവുമായുള്ള നവോത്ഥാനങ്ങൾക്ക് ചുക്കാൻ പിടിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പുതുതലമുറക്ക് തന്നെയാണ് നവോത്ഥാനത്തിന്റെ തുടർച്ചലനങ്ങൾക്ക് ബാധ്യതയെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. MSM മലപ്പുറം വെസ്റ്റ് ജില്ല പ്രധിനിധി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉബൈദുല്ല താനാളൂർ, മുഹ്സിൻ കോട്ടക്കൽ സംസാരിച്ചു.
Read More

Wednesday, January 19, 2011

പലിശ രഹിത ബാങ്കിംഗ് കാലത്തിന്റെ അനിവാര്യത : എം എസ്‌ എം






പാലക്കാട് : അന്ധമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി മനുഷ്യനന്മക്കു വേണ്ടി പലിശരഹിത ബാങ്കിങ്ങിനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നു എം എസ് എം സംസ്ഥാന സമിതി പാലക്കാട് KPM റീജന്‍സിയില്‍ സംഘടിപ്പിച്ച കൊമേര്സ് ആന്‍ഡ്‌ ഇക്കണോമിക്സ്‌ സ്റ്റുടന്റ്സ് മീറ്റ് ആവശ്യപ്പെട്ടു. പലിശ നിയന്ത്രി ക്കുന്ന സമ്പദ്വ്യവസ്ഥ സമൂഹത്തിലെ ഉപരി വര്‍ഗത്തിന് വളര്‍ച്ചയും അടിസ്ഥാന വര്‍ഗത്തിന് തളര്ച്ചയുമാണ് പ്രദാനം ചെയ്യുന്നത്. പലിശരഹിത ബാങ്കിങ്ങിന്റെ ഗുണം ഒരു മതസമൂഹത്തിനു മാത്രമാണെന്ന തെറ്റായ ധാരണ തിരുത്തുന്നതിനുള്ള സമയം അതിക്രമിച്ചെന്നും സംഗമം അഭിപ്രായപ്പെട്ടു.

സംഗമം എം ബി രാജേഷ് MP ഉദ്ഘാടനം ചെയ്തു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍ ഡോ: ശാരിക്ക് നിസാര്‍, ഡോ: ജമാലുദ്ദീന്‍ ഫാറൂഖി, ഡോ: ഹുസൈന്‍ മടവൂര്‍, ആഫീസ് അബ്ദുള്ള, നൌഫല്‍, ഹാരിസ് നസീര്‍, ജിഹാദ് ഹുസൈന്‍, അബ്ദുള്ള തൃശൂര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, ആസിഫലി കണ്ണൂര്‍, അന്ഫസ് നന്മണ്ട, സെയ്ത് മുഹമ്മദ്‌, മമ്മു കോട്ടക്കല്‍, ജൌഹര്‍ അയിനിക്കോട്, ഖമരുദ്ദീന്‍, അക്ബര്‍ സാദിഖ്, ഷാനവാസ്, അഡ്വ: മുസ്തഫ, സാജിദ് തുടങ്ങിയ പ്രഗല്‍ഭര്‍ സംസാരിച്ചു.
Read More

Tuesday, December 07, 2010

സാങ്കേതികവിദ്യകളെ മാനവനേട്ടത്തിന് ഉപയുക്തമാക്കണം : എം എസ് എം എഞ്ചിനീയറിംഗ് സമ്മേളനം

ചേളാരി : പുതിയ സാങ്കേതികവിദ്യകളെയും നേട്ടങ്ങളെയും ധാര്‍മിക മാനുഷിക മൂല്യങ്ങളുടെ പരിപോഷണത്തിന് ഉപയുക്തമാക്കാന്‍ വിദ്യാര്‍ഥിസമൂഹം തയ്യാറാകണമെന്നു എം എസ് എം എഞ്ചിനീയറിംഗ് സമ്മേളനം ആവശ്യപ്പെട്ടു. മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത പുതിയ പ്രൊഫെഷണല്‍ വിദ്യാഭ്യാസമേഖല സൃഷ്ടിക്കുന്ന കരിയറിസത്തിനപ്പുരത്ത് സാങ്കേതിക നേട്ടങ്ങളെ സാമൂഹിക മാറ്റങ്ങള്‍ക്കു ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാവണമെന്നും യോഗം ഉണര്‍ത്തി.

വിദ്യാര്‍ഥിസംഗമം അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഉബൈദുള്ള താനാളൂര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി സുഹൈര്‍ സാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ: ഹുസൈന്‍ മടവൂര്‍, എ അസ്ഗറലി, മുജീബുറഹ്മാന്‍ കിനാലൂര്‍, ബഷീര്‍ പട്ടേല്‍താഴം, അഡ്വ: പി എം മുഹമ്മദ്‌ കുട്ടി, അബ്ദുല്‍ കരീം എഞ്ചിനീയര്‍, പി എം ഹസന്‍ ഹാജി, സി മമ്മു, ഇബ്രാഹിം അന്‍സാരി, അന്ഫസ് നന്മണ്ട, അബ്ദുല്ലത്തീഫ് കരുംബിലാക്കല്‍, ഇബ്രാഹിം ബുസ്താനി എന്നിവര്‍ പ്രസംഗിച്ചു.
Read More

Monday, December 06, 2010

മാധ്യമ ഇടപെടലുകള്‍ വനിതകള്‍ തിരിച്ചറിയണം : എം എസ് എം വിദ്യാര്‍ഥിനി സമ്മേളനം

തലശ്ശേരി : സ്ത്രീകളുടെ സ്വത്വബോധം ചോദ്യം ചെയ്യുന്ന ദൃശ്യമാധ്യമ ഇടപെടലുകളേയും ഇര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ സംസ്കാരത്തെയും പെണ്‍സമൂഹം തിരിച്ചറിയണമെന്ന് എം എസ് എം സംസ്ഥാന വിദ്യാര്‍ഥിനി സമ്മേളനം അഭിപ്രായപ്പെട്ടു.

'ആരാധ്യനേകന്‍ അനശ്വര ശാന്തി' എന്നാ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടി പ്പിക്കുന്ന കാമ്പയിന്റെ ഭാഗ മായാണ് സമ്മേളനം സംഘടിപ്പിച്ചത്. തലശ്ശേരി നഗര സഭാധ്യക്ഷ ആമിന മാളിയേക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

Sunday, December 05, 2010

ലൌ ജിഹാദ് : ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം - എം എസ് എം

കോഴിക്കോട് : ലൌ ജിഹാദ് ഹരജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ ഹൈകോടതി തീരുമാനിച്ച സാഹചര്യത്തില്‍ കേസില്‍ ബാലിയാടാക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു എം എസ് എം സംസ്ഥാന സെക്രെട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികളുടെ മൌനം ജനം തിരിച്ചറിയണം. തീവ്രവാദ ചിന്താധാരകളെ ഇളക്കിവിടാനുള്ള നിഗൂഡശ്രമമാണ് പരാജയപ്പെട്ടതെന്ന് സെക്രെട്ടറിയേറ്റ് വിലയിരുത്തി. പ്രസിടന്റ്റ്‌ ആസിഫലി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട, ഹര്ശിദ് മാത്തോട്ടം, ഡോ: മുബഷിര്‍, യു ഷാനവാസ്, ജൌഹര്‍ അയനിക്കൊട്, ഖമരുദ്ദീന്‍ എലേട്ടില്‍, സൈദ്‌ മുഹമ്മദ്‌, മുഹ്സിന്‍ കോട്ടക്കല്‍, അക്ബര്‍ സാദിഖ്, സജീര്‍ മേപ്പാടി, യൂനുസ് ചെങ്ങറ, ജാസിര്‍ രണ്ടത്താണി, മുഹമ്മദലി, അഫ്സല്‍ മടവൂര്‍ എന്നിവര്‍ സംസാരിച്ചു.
Read More

Friday, December 03, 2010

ഇസ്‌ലാമിക്‌ ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു തലശേരിയില്‍

തലശേരി : 'പെണ്‍ : സംസ്‌കരണത്തിലെ സംവരണം?' എന്ന വിഷയത്തെ ആസ്പദമാക്കി എം എസ് എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഗേള്‍സ്‌ കോണ്‍ഫറന്‍സ്‌ 2010 ഡിസ 5നു ഞായറാഴ്ച തലശേരിയില്‍ ശാരദ കൃഷ്ണയ്യര്‍ ഓടിറ്റൊരിയത്തില്‍ വെച്ച് നടക്കുന്നു. സമ്മേളനം രാവിലെ 9.30നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. എ പി അബ്ദുള്ളകുട്ടി എം എല്‍ എ, ഷമീമ ഇസ്ലാഹിയ, ആസിഫലി കണ്ണൂര്‍, അബ്ദുല്‍ ഹസീബ് മദനി, ജാബിര്‍ അമാനി, അന്ഫസ് നന്മണ്ട, ഖദീജ നര്‍ഗീസ്, ഷംസുദ്ദീന്‍ പാലക്കോട്, റാഫി പേരാംബ്ര, ഷഫീഖ് മമ്പറം തുടങ്ങിയവര്‍ സംബന്ധിക്കും.
Read More

Thursday, December 02, 2010

എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ് മീറ്റ്‌ പാലക്കാട്


പാലക്കാട് : ഐ എസ്‌ എം കാമ്പയിന്റെ ഭാഗമായി എം എസ്‌ എം സംസ്ഥാന കമ്മിറ്റി നടത്തുന്ന എം എസ് എം കോമേര്സ് സ്റ്റുഡന്റ്റ്സ്  മീറ്റ്‌ 2011 ജനുവരി 15,16 തീയതികളില്‍ പാലക്കാട് വച്ച് നടക്കും. കേരളത്തില്‍ ആദ്യമായാണ് കോമേര്സ് വിദ്യാര്‍ഥികള്‍ക്കായി മാത്രം ഒരു സമ്മേളനം നടക്കുന്നത്. 
Read More

Monday, October 18, 2010

എം എസ് എം മലപ്പുറം ഈസ്റ്റ് ഹയര്‍ സെക്കണ്ടറി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി


കൊണ്ടോട്ടി : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലയുടെ കീഴില്‍ സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. 'കൈവിട്ട സംസ്കാരം വീണ്ടെടുക്കാന്‍ മാന്യതയുള്ള തലമുറ വളര്‍ന്നെ തീരൂ' എന്ന കാംപയിന്‍റെ ഭാഗമായി നടത്തിയ സമ്മേളനം ഇ ടി മുഹമ്മദ്‌ ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. മൂല്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാമ്പസില്‍ ധാര്‍മികതയുടെ സന്ദേശവുമായി ഇറങ്ങിത്തിരിച്ച എം എസ് എമ്മിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും സൈബര്‍ കുറ്റകൃത്യങ്ങളിലെ വിദ്യാര്‍ഥികളുടെ പങ്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഹമ്മദുണ്ണി ഹാജി എം എല്‍ എ മുഖ്യാതിഥി യായിരുന്നു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന പഠന ക്ലാസില്‍ ജാഫര്‍ വാണിമേല്‍, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ പ്രസംഗിച്ചു. ശേഷം നടന്ന സെഷനില്‍ വ്യക്തിത്വവികാസം എന്ന വിഷയത്തില്‍ സലാം ഓമശ്ശേരി ക്ലാസെടുത്തു. തുടര്‍ന്ന് നടന്ന റൈറ്റ് ക്ലിക്ക് സെമിനാറില്‍ ഡോ: പി കെ അബൂബക്കര്‍, ജലാലുദ്ദീന്‍ അഹമ്മദ്, സി എം അബ്ദുല്‍ ബഷീര്‍, അന്‍വര്‍ ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു. എം എസ് എം സംസ്ഥാന പ്രസിഡണ്ട്‌ ആസിഫലി കണ്ണൂര്‍ മോഡറെറ്റര്‍ ആയിരുന്നു.

സമാപന സമ്മേളനത്തില്‍ ഐ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. എം എസ് എം ജില്ലാ പ്രസിഡണ്ട്‌ ജലീല്‍ മാമാങ്കര അധ്യക്ഷനായിരുന്നു. എം എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ജൌഹര്‍ അയിനിക്കോട് സമാപന ഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ അബൂബക്കര്‍ മൌലവി, എം എസ് എം ജില്ലാ സെക്രട്ടറി അലി അഷ്‌റഫ്‌, മുഹ്സിന്‍ തൃപ്പനച്ചി, മുഹമ്മദ്‌ മീരാന്‍, ജിഹാദ് മുസ്ലിയാരങ്ങാടി, സഗീര്‍ മൌലവി എന്നിവര്‍ പ്രസംഗിച്ചു .

Read More

Sunday, October 17, 2010

റൈറ്റ് ക്ലിക്ക് : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പയിന് തുടക്കമായി

മഞ്ചേരി : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന 'റൈറ്റ് ക്ലിക്ക്' കാമ്പയിന് തുടക്കമായി. 25 കേന്ദ്രങ്ങളിലായാണ് കാമ്പയിന്‍ ഉദ്ഘാടനം നടന്നത്. വിവിധ സ്ഥലങ്ങളിലായി എം എസ് എം സംസ്ഥാന സെക്രട്ടറി അന്ഫസ് നന്മണ്ട, ജൌഹര്‍ അയിനിക്കോട്, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, മുഹ്സിന്‍ തൃപ്പനച്ചി, ഷഹീര്‍ മൌലവി, ഹംസ കാരക്കുന്ന്, ശരീഫുറഹ്മാന്‍, മൊയ്തീന്‍കുട്ടി സുല്ലമി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 'കൈവിട്ട സംസ്കാരം വീണ്ടെടുക്കാന്‍ മാന്യതയുള്ള തലമുറ വളര്‍ന്നെ തീരൂ' എന്ന സന്ദേശവുമായി ഒക്ടോബര്‍ 3 മുതല്‍ 31 വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ശാഖാ തലത്തില്‍ നേര്പഥം, ഹയെര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം, 'മോഡല്‍ കാംപസ്' യൂണിയന്‍ വര്‍ക്ക് ഷോപ്പ് എന്നിവ സംഘടിപ്പിക്കും.
Read More

Wednesday, October 13, 2010

MSM ഹയര്‍ സെകെണ്ടറി സമ്മേളനം ഒക്ടോബര്‍ 16നു കോഴിക്കോട്

Read More

മതവിജ്ഞാന ശില്‌പശാല

നിലമ്പൂര്‍: അമല്‍കോളെജ്‌ ഇസ്‌ലാമിക്‌ സ്റ്റഡി സെന്ററിനു കീഴില്‍ മതവിജ്ഞാന ശില്‌പശാല സംഘടിപ്പിച്ചു. സി മുഹമ്മദ്‌ സലീം സുല്ലമി, എം എം നദ്‌വി, ശഫീഖ്‌ അസ്‌ലം, ശാഹിദ്‌ മുസ്‌ലിം ഫാറൂഖി, ഫരീദ്‌ റഹ്‌മാനി, നജീബ്‌ ഫൈസി, നജ്‌മുദ്ദീന്‍ ഖാസിമി ക്ലാസ്സെടുത്തു. സമാപനസമ്മേളനം പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. കോളെജ്‌ പിന്‍സിപ്പല്‍ ഡോ. എം ഉസ്‌മാന്‍ അധ്യക്ഷതവഹിച്ചു. അബൂബക്കര്‍ കാരക്കുന്ന്‌, ടി ശമീര്‍ ബാബു, പി മുജീബുര്‍റഹ്‌മാന്‍ പ്രസംഗിച്ചു. സി എച്ച അലി ജാഫര്‍ സ്വാഗതവും കെ അഫ്‌സല്‍ കെ നന്ദിയും പറഞ്ഞു. അല്‍അമീന്‍, സത്താര്‍, ശിഹാബുദ്ദീന്‍, സ്വാലിഹ്‌, പി വി റുബീന, ഖദീജ നേതൃത്വം നല്‌കി.
Read More

Monday, June 07, 2010

മലബാര്‍ മേഖലയില്‍ പ്ലസ്‌ ടു സ്‌കൂളുകള്‍ അനുവദിക്കല്‍ സ്വഗതാർ‌ഹം -എം എസ്‌ എം


കോഴിക്കോട്‌: മലബാര്‍ മേഖലയില്‍ 120 പ്ലസ്‌ ടു (+2) സ്‌കൂളുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്‌താവന സ്വാഗതാർ‌ഹമാണെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത്‌ യാഥാർഥ്യബോധത്തോടെയുള്ള ഈ നീക്കത്തെ എം എസ്‌ എം സ്വാഗതം ചെയ്യുന്നു. പഞ്ചായത്ത്‌ തിരിച്ച്‌ ഹയർ‌സെക്കന്ററി സ്‌കൂള്‍ അനുവദിക്കുമെന്നുള്ള പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും എം എസ്‌ എം സർക്കാറിനോടാവശ്യപ്പെട്ടു.

യോഗത്തില്‍ കെ ഹർ‌ഷി‌ദ്‌ അധ്യക്ഷതവഹിച്ചു. ജന.സെക്രട്ടറി അൻ‌ഫസ്‌ നന്മണ്ട, സെയ്‌ത്‌ മുഹമ്മദ്‌, അക്‌ബര്‍ സാദിഖ്‌, ഖമറുദ്ദീന്‍, യൂനുസ്‌ ചെങ്ങര, മുബശ്ശിര്‍ പാലത്ത്‌, മിറാഷ്‌ പ്രസംഗിച്ചു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...