Sunday, October 17, 2010
റൈറ്റ് ക്ലിക്ക് : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പയിന് തുടക്കമായി
മഞ്ചേരി : എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന 'റൈറ്റ് ക്ലിക്ക്' കാമ്പയിന് തുടക്കമായി. 25 കേന്ദ്രങ്ങളിലായാണ് കാമ്പയിന്‍ ഉദ്ഘാടനം നടന്നത്. വിവിധ സ്ഥലങ്ങളിലായി എം എസ് എം സംസ്ഥാന സെക്രട്ടറി അന്ഫസ് നന്മണ്ട, ജൌഹര്‍ അയിനിക്കോട്, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, മുഹ്സിന്‍ തൃപ്പനച്ചി, ഷഹീര്‍ മൌലവി, ഹംസ കാരക്കുന്ന്, ശരീഫുറഹ്മാന്‍, മൊയ്തീന്‍കുട്ടി സുല്ലമി എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 'കൈവിട്ട സംസ്കാരം വീണ്ടെടുക്കാന്‍ മാന്യതയുള്ള തലമുറ വളര്‍ന്നെ തീരൂ' എന്ന സന്ദേശവുമായി ഒക്ടോബര്‍ 3 മുതല്‍ 31 വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ശാഖാ തലത്തില്‍ നേര്പഥം, ഹയെര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം, 'മോഡല്‍ കാംപസ്' യൂണിയന്‍ വര്‍ക്ക് ഷോപ്പ് എന്നിവ സംഘടിപ്പിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം