Monday, October 25, 2010

അല്‍ഖോരിനു നവ്യാനുഭവമായി "സ്നേഹവിരുന്ന്"






ഖത്തര്‍ അല്ഖോര്‍ :-ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് അല്ഖോര്‍ യൂനിറ്റ്‌ "ഗ്രാന്റ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
"സ്നേഹവിരുന്ന്" അക്ഷരാര്‍ത്ഥത്തില്‍ വിവിധ മത വിശ്വാസികളുടെ സംഗമമായി.പരസ്പര സ്നേഹത്തിന്റെയും സഹ്ഷ്ണുതയുടെയും നിറവുള്ള മലയാള മണ്ണിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കാന്‍ പ്രതിഞ്ഞ പുതുക്കിയാണ് "സ്നേഹവിരുന്നിനെതിയവര്‍ "പിരിഞ്ഞത്.

യുവ എഴുത്തുകാരനും പ്രഭാഷകനുമായ പി എം എ ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിന്റെ പ്രിയകവി ഇടശേരിയുടെയും കൂട്ടുകാരനായ അലവിയുടെയും പിരിയാത്ത സൗഹൃത ബന്ധത്തിന്റെ കഥപറഞ്ഞു തുടങ്ങിയ ഗഫൂറിന്റെ പ്രസംഗം ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒരേ ചോരയുടെ ഉടപിറപുകലാനെന്ന തിരിച്ചറിവാണ് സദസിനു നല്‍കിയത്.ഒരേ ഒരു ദൈവത്തിന്റെ സൃഷ്ട്ടികളും ഒരു മാതാവിന്റെയും പിതാവിന്റെയും സന്തതിപരമ്പരയുമായ മനുഷ്യവംശം തിരിച്ചറിവ് നഷ്ട്ടപെട്ടു തമ്മില്‍ തല്ലാന്‍ പാടില്ല .ലോകത്തിന്റെ എല്ലാഭാഗത്ത്‌ നിന്നുമുള്ള "വിളിക്കുത്തരം"നല്‍കുന്ന
സര്‍വേശ്വരനായ ദൈവത്തെ കുറിച്ചുള്ള വിശ്വാസം ആ പ്രദേശങ്ങളില്‍ വന്ന ദൈവദൂതന്മാരുടെ ശേഷിപ്പുകളാന്നു .മരണാന്തര ജീവിതത്തെ കുറിച്ചുള്ള വിശ്വാസവും മതവിശ്വാസികളെ ഒന്നിപിക്കുന്ന ബിന്ദുവാണ് ..ഗഫൂര്‍ ചൂണ്ടിക്കാട്ടി .മുന്കഴിഞ്ഞ വേദങ്ങളെയും ദൈവദൂതന്മ്മാരെയും
സത്യപെടുതികൊണ്ട് അവതരിച്ച വേദഗ്രന്ധങ്ങളിലെ അവസാന പതിപ്പായ "വിശുദ്ധ ഖുര്‍ആനെ" മുന്‍ധാരണകളില്ലാതെ സമീപിക്കുവാന്‍ മതവിശ്വാസികള്‍ തയ്യാരകണമെന്നു ഗഫൂര്‍ ആഹ്വാനം ചെയ്തു.

നിച്ച് ഓഫ് ട്രൂത്ത്‌ director മുനീര്‍ മങ്കട, സംസ്കൃതി അല്ഖോര്‍ യൂനിറ്റ്‌ വൈസ്‌ പ്രസിഡന്റ് പ്രേമന്‍, മക്ക പ്രിന്റ്‌ മാനേജര്‍ ശ്രീ മനോഹരന്‍ എന്നിവര്‍ പ്രസംഗിച്ചു .ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര് അല്ഖോര്‍ യുണിറ്റ്‌ പ്രസിഡന്റ് നവാസ്‌ ബിന്‍ ആദം അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി നസീമുസ്സബാഹ് സ്വാഗതവും ജോയിന്‍ സിക്രട്ടറി ബഷീര്‍ അഹമ്മദ്‌ നന്ദിയും പറഞ്ഞു

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...