ജിദ്ധ: ഇന്ത്യന്‍ വിമണ്‍ ഓര്‍ഗനൈസേഷന്റെ പുതിയ ഓഫീസ് സയ്യിദ് മുനീറ ഉല്‍ഘാടനം ചെയ്തു. ഷറഫിയ ഖാലിദ് ബിന്‍ വലീദ് റോഡില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്ര്‍ ഓഫീസിനോട് ചേര്‍ന്നാണ് വനിതകള്‍ക്കായി പുതിയ ഓഫീസും ഓഡിറ്റോറിയവും നിര്‍മ്മിച്ചിരിക്കുന്നത്. ജിദ്ധയിലെ സാമൂഹ്യമത രംഗത്തെ പ്രഥമ വനിത കൂട്ടായ്മയായ ഐവോ 1992ലാണ് നിലവില്‍ വന്നത്. ആഴ്ചതോറുമുള്ള മതപഠന ക്ലാസുകള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍, കേരളത്തിലെ നിര്‍ധന വിദ്യാത്ഥികള്‍ക്കുള്ള വിദ്യഭ്യാസ സ്കോളര്‍ഷിപ്പ്, മെഡിക്കല്‍ ക്യാമ്പുകള്‍, ചര്‍ച്ച ക്ലാസുകള്‍, സ്പോക്കണ്‍ ഇംഗ്ലീഷ് ടൈലറിങ്ങ് ക്ലാസുകള്‍, വിധവാ-വിവാഹമോചിത സഹായനിധി, കലാ സാഹിത്യമത്സരങ്ങള്‍, വിനോദ യാത്രകള്‍, പ്രസംഗ പരിശീലന ക്ലാസുകള്‍ തുടങ്ങി വനിതകള്‍ക്കും കുട്ടികള്‍ക്കും വൈവിധ്യ പൂര്‍ണ്ണമായ കര്‍മ്മപരിപാടികളാണ് ഐവോ നടത്തുന്നതെന്ന് ഓഫീസ് ഉദ്ഘാടന സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. ഐവോയുടെ കീഴില്‍ കൗമാരപ്രായക്കാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം യൂനിറ്റുകള്‍ ഉണ്ട്.
ജിദ്ധയിലെ പ്രമുഖ അറബ് ഇസ്ലാമിക പ്രബോധകരായ ഉമ്മി അബ്ദുള്ള, ഉമ്മി അബ്ദുല്‍ ഗഫൂര്‍ തുടങ്ങി സാമൂഹിക മത രംഗങ്ങളിലെ പ്രമുഖ വനിതകള്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. സീനത്ത് ടീച്ചര്‍ ഉദ്ബോധന പ്രസംഗം നടത്തി. വിവിധ വനിത സംഘടനകളെ പ്രതിനിധീകരിച്ച് ജമീല (കെ.എം.സി.സി.), റഹ്മത്തുന്നീസ ടീച്ചര്‍ (കെ.ഐ.ജി) രഹ്ന (എം.ഇ.എസ്). ശബ്ന (എം.എസ്.എസ്) എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ നസീ സലാഹ് കാരാടന്‍, ആയിഷ ലല്ലബി, റജിയ വീരാന്‍ എന്നിവര്‍ ഐവോയുടെ പ്രവര്‍ത്തന തലങ്ങളെ പരിചയപ്പെടുത്തി. ശമീമ ഖിറാഅത്ത് നടത്തി. റംല അഷ്റഫ് സ്വാഗതവും മെഹ്റുന്നിസ കബീര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം